ലൈംഗികോപകരണങ്ങള്‍ വില്‍ക്കുന്നത് ഇന്ത്യയില്‍ നിയമവിരുദ്ധമാണ്. കിടപ്പറയില്‍ സംതൃപ്തിക്കായി ഇത്തരം ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് ശരിയാണോയെന്ന് ശാസ്ത്രം ഇനിയും ഉറപ്പിച്ചു പറയുന്നില്ല. ഇത്തരം ഉപകരണങ്ങള്‍ വില്‍ക്കുന്നത് ഇന്ത്യയില്‍ നിയമവിരുദ്ധമാണ്. ഇന്ത്യന്‍ പീനല്‍കോഡിലെ സെക്ഷന്‍ 292 അനുസരിച്ചാണ് ഇത് കുറ്റകരമാകുന്നത്.
ലൈംഗികാസ്വാദനത്തിനുള്ള മരുന്നുകള്‍ വിപണിയില്‍ ലഭ്യമാണെങ്കിലും ലൈംഗികോപകരണങ്ങള്‍ ലഭ്യമല്ല. ലൈംഗികോപകരണങ്ങളുടെ ഉത്പാദനത്തിലും വിതരണത്തിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യം ചൈനയാണെങ്കിലും ഈ ഉപകരണങ്ങള്‍ ഇന്ത്യയില്‍ എത്തിയിട്ടില്ല.
ലൈംഗികസംതൃപ്തിക്കായി കൃത്രിമമാര്‍ഗങ്ങള്‍ തേടുന്നതില്‍ സ്ത്രീപുരുഷഭേദമില്ലെങ്കിലും സെക്‌സ് ടോയ്കളുടെ ഉപയോഗത്തില്‍
സ്ത്രീകളാണ് മുന്നില്‍ നില്‍ക്കുന്നത്. വിവാഹിതരില്‍ 30 ശതമാനവും പങ്കാളിയുടെ സമ്മതത്തോടെയാണ് ഇവ ഉപയോഗിക്കുന്നതെന്നാണ് വസ്തുത.
ഇന്ത്യയിലെ 60% സ്ത്രീകള്‍ക്കും എല്ലാ ലൈംഗികബന്ധങ്ങളിലും രതിമൂര്‍ച്ഛ സംഭവിക്കുന്നില്ല. പലപ്പോഴും സ്ത്രീകള്‍ പങ്കാളിയെ സന്തോഷിപ്പിക്കാന്‍ രതിമൂര്‍ച്ഛ സംഭവിച്ചതായി അഭിനയിക്കാറുണ്ട്. എന്നാല്‍ രതിമൂര്‍ച്ഛ പതിവായി ലഭിക്കാതെ വരുന്നതോടെയാണ് ലൈംഗികോപകരണങ്ങള്‍ കിടപ്പറയില്‍ എത്തിക്കാന്‍ സ്ത്രീകള്‍ ശ്രമിക്കുന്നത്.