ലൈംഗികതയെക്കുറിച്ചും അതിന്റ മനോഹാരിതയെക്കുറിച്ചും ഒരു സമ്പൂർണ ഗ്രന്ഥംതന്നെ എഴുതപെട്ട പാരമ്പര്യമാണ് നമ്മൾ ഇന്ത്യാക്കാരുടേത്. ലൈംഗികതയും സൗന്ദര്യവും അത്രമേൽ പ്രാധാന്യത്തോടെ കൈകാര്യം ചെയ്തിരുന്ന വിഷയങ്ങളാണ്. ഉദ്ധാരണശേഷി കൂട്ടാനും ശീഘ്രസ്ഖലനം നിയന്ത്രിക്കാനും മോഹം കൂട്ടാനുമെല്ലാം നിരവധി ഔഷധയോഗങ്ങളും പച്ചിലക്കൂട്ടുകളും പണ്ടുമുതലേ തന്നെ പ്രചാരത്തിലുണ്ട്. പൗരാണികവും പ്രമുഖവുമായ ആയുർവേദഗ്രന്ഥമായ അഷ്ടാംഗ ഹൃദയത്തിൽ വാജീകരണം എന്നൊരു ഭാഗം തന്നെ ലൈംഗികബന്ധമായ വിഷയങ്ങൾക്ക് നീക്കി വച്ചിട്ടുണ്ട്. ശരീരസംയോഗത്തെ ആഹ്ലാദപ്രദവും ആനന്ദപൂർണവുമായ ഒന്നാക്കാൻ സഹായിക്കുന്ന പ്രാചീനമായ ഒറ്റമൂലികളും ഔഷധയോഗങ്ങളും വായിച്ചറിയാം.
തന്നെ എഴുതപെട്ട പാരമ്പര്യമാണ് നമ്മൾ ഇന്ത്യാക്കാരുടേത്. ലൈംഗികതയും സൗന്ദര്യവും അത്രമേൽ പ്രാധാന്യത്തോടെ കൈകാര്യം ചെയ്തിരുന്ന വിഷയങ്ങളാണ്. ഉദ്ധാരണശേഷി കൂട്ടാനും ശീഘ്രസ്ഖലനം നിയന്ത്രിക്കാനും മോഹം കൂട്ടാനുമെല്ലാം നിരവധി ഔഷധയോഗങ്ങളും പച്ചിലക്കൂട്ടുകളും പണ്ടുമുതലേ തന്നെ പ്രചാരത്തിലുണ്ട്. പൗരാണികവും പ്രമുഖവുമായ ആയുർവേദഗ്രന്ഥമായ അഷ്ടാംഗ ഹൃദയത്തിൽ വാജീകരണം എന്നൊരു ഭാഗം തന്നെ ലൈംഗികബന്ധമായ വിഷയങ്ങൾക്ക് നീക്കി വച്ചിട്ടുണ്ട്. ശരീരസംയോഗത്തെ ആഹ്ലാദപ്രദവും ആനന്ദപൂർണവുമായ ഒന്നാക്കാൻ സഹായിക്കുന്ന പ്രാചീനമായ ഒറ്റമൂലികളും ഔഷധയോഗങ്ങളും വായിച്ചറിയാം.
ലൈംഗികതാൽപര്യത്തിന്
ഏത്തപ്പഴം നെയ്യിൽ വരട്ടി കഴിച്ചാൽ ലൈംഗികതാൽപര്യം വർധിക്കും. സ്ത്രീകൾക്കും നല്ലത്.
ചെറുപയർ, കടല, ഗോതമ്പ് ഇവ ആട്ടിൻപാലിൽ ഇട്ടു വേവിച്ച് തണുക്കുമ്പോൾ തേനും നെയ്യും ചേർത്തു കഴിക്കുക. ഇതുകൂടാതെ ഉഴുന്നിൻ പരിപ്പ് പാലിലിട്ടു വേവിച്ച് പഞ്ചസാര ചേർത്തു കഴിക്കുക കൂടി ചെയ്താൽ ഇരട്ടി ഗുണം ചെയ്യും.
നിലപ്പനക്കിഴങ്ങ് പാലിൽ അരച്ചു കഴിക്കുന്നതും പ്രയോജനകരം തന്നെ.
പൂവമ്പഴവും പാലും ദിവസേന കഴിക്കുക.
തേനും പകുതിവേവിച്ച മുട്ടയും ജാതിക്കയും കൂട്ടി കഴിച്ചാൽ താൽപര്യം വർധിക്കും. ബന്ധപെടുന്നതിന് ഒരു മണിക്കൂർ മുമ്പ് കഴിച്ചാൽ രതിസുഖം വർധിക്കുമെന്നും സമയദൈർഘ്യം ലഭിക്കുമെന്നും വാത്സ്യായൻ പറയുന്നു.
വെറ്റിലയും ജാതിക്കയും കൂട്ടി ചവച്ചിറക്കുക.
ഇരട്ടിമധുരം പൊടിച്ചത് നെയ്യും തേനും പാലുമായി ചേർത്തു കഴിക്കുക.
പോത്തിറച്ചി സൂപ്പു വച്ചു കഴിക്കുക.
ശേഷി കൂട്ടാൻ
തക്കോലവും അടപതിയൻ കിഴങ്ങും പാലിൽ വേവിച്ച് അരച്ച് തേനും നെയ്യും ചേർത്തു കഴിക്കുക.
നായ്ക്കുരണപ്പരിപ്പും ഗോതമ്പും കൂടി പാലിൽ കാച്ചി ആറിയശേഷം നെയ്യും തേനും ചേർത്തു കഴിച്ച് ഒന്നു പ്രസവിച്ച പശുവിന്റ പാൽ അനുപാതമായി കുടിക്കുക.
ഓരോ പഴുത്ത അമ്പഴങ്ങ വീതം അത്താഴശേഷം കഴിക്കുന്നതു നല്ലതാണ്.
സമയദൈർഘ്യത്തിന്
തക്കാളി, വാഴച്ചുണ്ട് എന്നിവ തോരൻ വച്ച് ദിവസവും 180 ഗ്രാം വീതം കഴിച്ചാൽ ഉദ്ധാരണശക്തി വർധിക്കുകയും ലൈംഗികബലക്ഷയം പരിഹരിക്കപെടുകയും ചെയ്യും. ശീഘ്രസ്ഖലനം മാറാനും നല്ലത്.
നിലപ്പനക്കിഴങ്ങ് മികച്ച ലൈംഗികോത്തേജക ഔഷധമാണ്. ശീഘ്രസ്ഖലനം മാറാനും നല്ലത്. നിലപ്പനക്കിഴങ്ങിന്റ പൊടി കറന്നു ചൂടു മാറാത്ത പാലിൽ ചേർത്തു കഴിച്ചാൽ ശീഘ്രസ്ഖലനം പരിഹരിക്കാം.
കുറ്റിവെറ്റില, പിപ്പലി, ഇരട്ടിമധുരം എന്നീ ഔഷധങ്ങളുടെ വേര് പൊടിച്ച് പാലും പഞ്ചസാരയും ചേർത്തു കഴിച്ചാൽ ലൈംഗികശേഷി വർധിക്കും.ജാതിക്ക അരച്ചതിട്ട് കാച്ചിയ വെളിചെണ്ണ ലിംഗത്തിൽ പുരട്ടുക.മുരിങ്ങയുടെ മൂത്തകുരു അരച്ച് പാലിൽ ചേർത്തു കഴിക്കുക.