പ്രണയിതാക്കളെയും ദമ്പതികളെയും ഞെട്ടിച്ച് പുതിയ വാർത്ത, ലോകത്തെ ലൈംഗിക രോഗങ്ങളിൽ രണ്ടാം സ്ഥാനത്തുള്ള രോഗമായ ഗോണോറിയ ഫ്രഞ്ച് കിസ്സിലൂടെയും പകരാമെന്നാണ് പുതിയ വിവരം. ഇത് ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. പിടിപെട്ടാൽ ഭേദമാകാൻ വളരെയേറെ പ്രയാസമാണ്. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെയാണ് ഈ രോഗം പകരുന്നത്.
ഫ്രഞ്ച് കിസ്സ് മൂലം ഗോണോറിയ ഉണ്ടാകുമോ എന്നറിയാൻ 3,091 പുരുഷന്മാരിൽ ഒരു വർഷത്തോളം പഠനം നടത്തി. ഇവരിൽ മിക്കവരും സ്വവർഗരതിക്കാരും ബൈസെക്ഷ്വലുമായിരുന്നു. കാരണം ഇവർക്കിടയിലായിരുന്നു ഗോണോറിയ ഏറ്റവും കൂടുതൽ കാണപ്പെട്ടത്. ഇവരിൽ നല്ലൊരു ശതമാനത്തിനും തൊണ്ടയെ ബാധിക്കുന്ന ഗോണോറിയ ഉണ്ടായതായി കണ്ടെത്തി.
ഇവരെല്ലാം പങ്കാളിയെ ഫ്രഞ്ച് കിസ്സ് ചെയ്യുന്നവരോ നാക്കു കൊണ്ട് ചുംബിക്കുന്നവരോ ആണെന്നതും ഗവേഷകർ വ്യക്തമാക്കുന്നു. മാത്രമല്ല ഇവരിൽ പലർക്കും ഒന്നിൽ കൂടുതൽ ലൈംഗികപങ്കാളികൾ ഉണ്ട്. മൂന്നു മാസത്തോളം ഇവർ പലരുമായും ബന്ധം സ്ഥാപിച്ചവരാണ്. തൊണ്ടയെ ബാധിക്കുന്ന ഗോണോറിയ ഫ്രഞ്ച് കിസ്സ് കൊണ്ട് പിടിപെടാമെന്നു കണ്ടെത്തിയത് ഇങ്ങനെയാണ്
തൊണ്ടയെ ബാധിക്കുന്ന throat (oropharyngeal) gonorrhoea ആണ് ഇങ്ങനെ പകരാറുള്ളതെന്നാണ് ഡോക്ടർമാർ നൽകുന്ന മുന്നറിയിപ്പ്. രഹസ്യഭാഗങ്ങൾ, തൊണ്ട, കണ്ണ് എന്നീ അവയവങ്ങളെയാണ് ഗോണോറിയ ബാധിക്കുക. ഒരു ഘട്ടംകഴിഞ്ഞാൽ ഈ രോഗം ചികിത്സിച്ച് മാറ്റാനും സാധിക്കില്ല. കോണ്ടം പോലെയുള്ള സുരക്ഷാമാർഗങ്ങൾ ഉപയോഗിച്ചാൽ ഗോണോറിയ തടയാൻ സാധിക്കുമെന്ന് പറയുന്നുണ്ടെങ്കിലും അതും വലിയ തോതിൽ ഗുണം ചെയ്യില്ല എന്നാണ് ഇപ്പോൾ മെൽബണിലെ ഒരു സംഘം ഗവേഷകർ പറയുന്നത്..
ആന്റിസെപ്റ്റിക് അടങ്ങിയ മൗത്ത്വാഷ് ഉപയോഗിക്കുന്നത് രോഗാണുക്കൾ പടരാനുള്ള സാധ്യത കുറയ്ക്കാൻ സഹായകമാണ്. ഇതുസംബന്ധിച്ച് കൂടുതൽ പഠനങ്ങൾ ഇപ്പോൾ നടക്കുകയാണ്.