മുടികൊഴിച്ചില്‍ എന്ന് പറയുന്നത് അത്ര നിസാര കാര്യമല്ല, വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ വലിയ പ്രശ്‌നങ്ങളിലേക്ക് ഇത് നയിക്കും. ദിവസവും കുറച്ച് മുടി കൊഴിഞ്ഞ് പോകുന്നത് വളരെ സ്വാഭാവികമാണ് എന്നാല്‍ ഒരു നൂറില്‍ കൂടുതല്‍ പൊഴിഞ്ഞാല്‍ അത് അല്‍പ്പം ഗുതുര പ്രശ്‌നമാണ്. മുടികൊഴിച്ചില്‍ മാറ്റാന്‍ പാര്‍ശ്വഫലങ്ങളില്ലാത്ത വീട്ടു വൈദ്യങ്ങളാണ് എപ്പോഴും നല്ലത്. മുടി നന്നായി വളര്‍ത്തിയെടുക്കാനും കൊഴിച്ചില്‍ കുറയ്ക്കാനും സഹായിക്കുന്ന ഒരു സിറമാണിത്.
കറിവേപ്പില
മുടി വളര്‍ത്താന്‍ ഏറെ നല്ലതാണ് കറിവേപ്പില. മുടിയ്ക്ക് നല്ല നിറവും ഭംഗിയും നല്‍കാന്‍ കറിവേപ്പില സഹായിക്കും. ഇതിലെ ആന്റി ഓക്‌സിഡന്റുകള്‍ മുടിയ്ക്ക് വളരെ അത്യാവശ്യമാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ സിയും ബിയുമൊക്കെ മുടിയ്ക്ക് ഏറെ ആവശ്യമുള്ളതാണ്. മുടിയുടെ ബലം വീണ്ടെടുക്കാന്‍ സഹായിക്കുന്ന അമിനോ ആസിഡുകള്‍ കറിവേപ്പിലയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. മുടികൊഴിച്ചില്‍ മാറ്റിയെടുക്കാന്‍ ഏറെ നല്ലതാണ് കറിവേപ്പില.
സവാള
മുടി വളര്‍ത്താന്‍ സഹായിക്കുന്ന മറ്റൊരു ചേരുവയാണ് സവാള. ഇതില്‍ അടങ്ങിയിരിക്കുന്ന സള്‍ഫേറ്റ് മുടി കൊഴിച്ചില്‍ മാറ്റാന്‍ സഹായിക്കും. താരന്‍ കുറയ്ക്കാനും മുടി വളര്‍ത്താനും വളരെ നല്ലതാണ് സവാള. മുടിയുടെ രോമകൂപങ്ങളെ ബലപ്പെടുത്താന്‍ സഹായിക്കുന്നതാണ് സവാള. മുടി പൊട്ടി പോകുന്നത് ഇല്ലാതാക്കാനും സവാള വളരെ നല്ലതാണ്. ഇതില്‍ അടങ്ങിയിട്ടുള്ള എല്ലാ ഘടകങ്ങളും പല തരത്തിലുള്ള ഗുണങ്ങളാണ് നല്‍കുന്നത്.
വെളിച്ചെണ്ണ
മുടിയ്ക്ക് ആവശ്യമുള്ള ജലാംശം നല്‍കാന്‍ സഹായിക്കുന്നതാണ് വെളിച്ചെണ്ണ. ഇതിലെ ഫാറ്റി ആസിഡുകള്‍ മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നു. ദിവസവും വെളിച്ചെണ്ണ തേയ്ക്കുന്നത് നല്ലതാണ്. മാത്രമല്ല അഴുക്കില്‍ നിന്നും പൊടിയില്‍ നിന്നുമൊക്കെ മുടിയെ സംരക്ഷിക്കാന്‍ ഏറെ നല്ലതാണ് വെളിച്ചെണ്ണ. മുടി പൊട്ടല്‍, വരണ്ട മുടി, കൊഴിച്ചില്‍ അങ്ങനെ പല പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരമാണ് വെളിച്ചെണ്ണ. നല്ല കാച്ചിയെടുത്ത വെളിച്ചെണ്ണ തലയില്‍ തേച്ച് കുളിക്കുന്നത് മുടിയ്ക്ക് നല്ല കരുത്തും ബലവും നല്‍കാന്‍ സഹായിക്കും.
മുടികൊഴിച്ചില്‍ മാറ്റാന്‍
ഒരു മിക്‌സിയുടെ ജാറിലേക്ക് കുറച്ച് സവാള അരിഞ്ഞതും ഒരു പിടി കറിവേപ്പിലയും കുറച്ച് വെള്ളവും ചേര്‍ത്ത് നന്നായി അരച്ച് എടുക്കുക. അതിന് ശേഷം ഇതിന്റെ നീര് എടുക്കുക. ഇനി ഇതിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ചേര്‍ക്കുക. ഇനി ഇത് മുടിയുടെ വേരിലേക്ക് നന്നായി തേച്ച് പിടിപ്പിക്കണം. നല്ലൊരു മാസജ് വളരെ അത്യാവശ്യമാണ്. ഇനി ഒന്നോ രണ്ടോ മണിക്കൂറിന് ശേഷം മുടി കഴുകി വ്യത്തിയാക്കാവുന്നതാണ്