വേനല്‍ കനത്തതോടെ ചൂടില്‍ നിന്നു രക്ഷനേടാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരിക്കുകയാണ് മലയാളികള്‍. ഒപ്പം ചര്‍മ്മ സംരക്ഷണ മാര്‍ഗ്ഗങ്ങളും എല്ലാവരും തേടുന്നുണ്ട്. കടുത്ത വേനലില്‍ എങ്ങനെ ശരിയായ രീതിയല്‍ ചര്‍മ്മ സംരക്ഷണം നടത്താം എന്ന് അറിയാം.
11 മുതല്‍ 2 വരെ സൂര്യപ്രകാശം ഒഴിവാക്കാം
സൂര്യതാപം കൂടുതലായി അനുഭവപ്പെടുന്ന ഈ സമയങ്ങളില്‍ അനാവശ്യമായി പുറത്തിറങ്ങാതിരിക്കാന്‍ ശ്രദ്ധിക്കുക. ഉയര്‍ന്ന തോതില്‍ അള്‍ട്രാ വയലറ്റ് (യു.വി) രശ്മികള്‍ പുറതള്ളുന്ന സമയം കൂടിയാണിത്.. പുറത്തിറങ്ങുകയാണെങ്കില്‍ ശരീരം മറയ്ക്കുന്ന രീതിയില്‍ വസ്ത്രം ധരിക്കാനോ, കുട ചൂടാനോ ശ്രദ്ധിക്കുക.
സണ്‍സ്‌ക്രീന്‍ ക്രീമുകള്‍ ഉപയോഗിക്കാം
പുറത്തു ജോലി ചെയ്യുന്ന സാഹചര്യങ്ങളില്‍ സണ്‍സ്‌ക്രീന്‍ ക്രീമകുള്‍ ഉപയോഗിക്കുക. കുട പിടിക്കാനോ, മുഖം മറയ്ക്കാനോ സാധ്യമല്ലാത്ത സാഹചര്യങ്ങളില്‍ സണ്‍സ്‌ക്രീന്‍ ക്രീമുകള്‍ ഉപയോഗപ്പെടും. ഇതൊരു ആവരണമായി പ്രവര്‍ത്തിച്ച് ചൂടില്‍ ശരീരത്തിനേല്‍ക്കുന്ന ആഘാതങ്ങള്‍ കുറയ്ക്കും.
വെള്ളം കുടിക്കൂ
ശാരീരിക പ്രവര്‍ത്തനങ്ങളെ സുഖമമാക്കി നിലനിര്‍ത്തുക മാത്രമല്ല, ചര്‍മ സംരക്ഷണത്തിനും അനിവാര്യമാണ് ശരീരത്തിലെ ജലാംശം. ആവശ്യമായ അളവില്‍ ശരീരത്തില്‍ ജലാംശമുണ്ട് എന്ന് ഉറപ്പു വരുത്തുക. രാവിലെ ഉണര്‍ന്നാല്‍ ആദ്യം വെള്ളം കുടിക്കുക. ദാഹിക്കുമ്പോള്‍ മാത്രമല്ല, കൃത്യമായ ഇടവേളകളില്‍ വെള്ളം കുടിക്കുക. പുറത്തു പോകേണ്ട സാഹചര്യമുണ്ടാകുമ്പോള്‍ ഒരു കുപ്പി വെള്ളം കയ്യില്‍ കരുതുക.
മേക്കപ് ഓവര്‍ ആക്കല്ലേ
മേക്കപ് ലളിതമായ രീതിയില്‍ ചെയ്യുക. മേക്കപിന് ഉപയോഗിക്കുന്ന വസ്തുക്കളിലെ രാസപദാര്‍ഥങ്ങള്‍ സൂര്യപ്രകാശവുമായി പ്രവര്‍ത്തിക്കാനും ചര്‍മത്തെ ദോഷകരമായി ബാധിക്കാനും സാധ്യത കൂടുതലാണ്. അതിനാല്‍ സൂര്യപ്രകാശം ഏല്‍ക്കേണ്ട സാഹചര്യങ്ങളില്‍ മേക്കപ് പൂര്‍ണമായി ഒഴിവാക്കുന്നതാണ് നല്ലത്.
ഭക്ഷണം ശ്രദ്ധിക്കാം
ചര്‍മസംരക്ഷണത്തില്‍ ആരോഗ്യകരമായ ഭക്ഷണത്തിനു വളരെ പ്രാധാന്യമുണ്ട്. പച്ചക്കറികളും പഴവര്‍ഗങ്ങഴും കൂടുതലായി ഉള്‍പ്പെടുത്തി ശരീരത്തില്‍ വിറ്റാമിനുകളും ആന്‍ഡി ഓക്‌സിഡന്റുളും ആവശ്യത്തിന് എത്തുന്നുണ്ട് എന്ന് ഉറപ്പുവരുത്താം. ഇവ കൊളീജന്റെ ഉല്‍പാദനം വര്‍ധിപ്പിച്ച് സൂര്യപ്രകാശം ചര്‍മത്തെ നശിപ്പിക്കുന്നതു തടയാന്‍ സാധിക്കും. അമിതമായ എണ്ണയടങ്ങിയ ഭക്ഷണങ്ങള്‍ ഈ സമയത്ത് ഒഴിവാക്കാം.