കുരുമുളക് കഴിച്ച് ഇനി അമിതവണ്ണത്തെ പ്രതിരോധിക്കാം

Malayalilife
കുരുമുളക് കഴിച്ച് ഇനി അമിതവണ്ണത്തെ പ്രതിരോധിക്കാം

മിതവണ്ണം പലരും നേരിടുന്ന ഒരു  പ്രശ്നമാണ്.  എല്ലാവരുടെയും മെലിഞ്ഞ സുന്ദരമായ ശരീരമാണ് ആഗ്രഹം. പലരും അമിത വണ്ണം കുറയ്ക്കാനായി പല വഴികളും സ്വീകരിക്കുന്നവരുണ്ട്.  ദൃഢനിശ്ചയവും ക്ഷമയും ആണ് ശരീരഭാരം കുറക്കാന്‍ ​ആവശ്യമാണ്.  ഭക്ഷണം തന്നെ വണ്ണം കുറയ്ക്കാനായി ഒഴിവാക്കുന്നവരുണ്ട്. എന്നാല്‍ അങ്ങനെ ഭക്ഷണം ഒഴിവാക്കുന്ന കൊണ്ട് ഗുണം ഒന്നുമില്ല.

 ശരീരഭാരം കുറയ്ക്കാന്‍ ചില ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുന്നത് തന്നെ സഹായിക്കും.  ശരീരഭാരം കുറയ്ക്കാന്‍ ചില സുഗന്ധ വ്യഞ്ജനങ്ങള്‍ സഹായിക്കും. അതിലൊന്നാണ് കുരുമുളക്. രുചിയില്ലാത്ത പലവിഭവങ്ങള്‍ക്കും ആസ്വാദ്യത നല്‍കാന്‍ കുരുമുളകിനാകുന്നു. ഭക്ഷണത്തെ രുചികരമാക്കുന്നതിനപ്പുറം ഗുണങ്ങള്‍ ഉണ്ട്.

 പോഷണപ്രവര്‍ത്തനങ്ങളെ സഹായിക്കു​ന്നതും ശരീര വണ്ണം കുറക്കുന്നതിനും ഉള്‍പ്പെടെയുള്ള ആരോഗ്യ ഗുണങ്ങള്‍​ ഇതിനുണ്ട്​​. വിറ്റാമിന്‍ എ, കെ, സി, കാല്‍സ്യം, പൊട്ടാസ്യം, സോഡിയം എന്നിവ കുരുമുളകിന് അടങ്ങിയിട്ടുണ്ട്​. ആരോഗ്യകരമായ കൊഴുപ്പും ദഹനത്തിന്​ സഹായിക്കുന്ന ഫൈബറും ഇതില്‍ അടങ്ങിയിരിക്കുന്നു. ശരീരത്തിലെ പോഷണ പ്രവര്‍ത്തനത്തെ എരിവുള്ള ഭക്ഷണം  സഹായിക്കും.

Read more topics: # pepper for reduce obesity
pepper for reduce obesity

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES