കേശസംരക്ഷണത്തിന്റെ കാര്യത്തിൽ യാതൊരു വിട്ടു വീഴ്തടകൾക്കും നാം തയ്യാറല്ല. എന്നാൽ ഇവ സംരക്ഷിക്കാനായി ഒലിവ് എണ്ണ വളരെയധികം പ്രാധാന്യം വഹിക്കുന്നു. ഒലിവ് എണ്ണ മുടി വരണ്ടതാണെങ്കിലും എണ്ണമയമുള്ളതാണെങ്കിലും ഫലപ്രദമാണ്. ഒലിവ് എണ്ണയ്ക്ക് മുടിക്കുണ്ടാകുന്ന കേടുപാടുകള്‍ തടയാനും തലയോട്ടിയില്‍ മൃതകോശങ്ങള്‍ അടിഞ്ഞുകൂടുന്നത് ഒഴിവാക്കാനും കഴിയും. മുടിയുടെ വരള്‍ച്ചയും തുമ്ബ് പൊട്ടലും ഇതില്‍ അടങ്ങിയിട്ടുള്ള ഒമേഗ 3 ഫാറ്റി ആസിഡ് തടയുന്നു. മുടിയുടെ ആരോഗ്യത്തിനായി ഒലിവ് എണ്ണ ഹെയര്‍ മാസ്കുകള്‍ ഉപയോഗിക്കാം.
ഒലിവ് അടങ്ങിയ മാസ്കുകള്‍ വിറ്റാമിന്‍ എ അടങ്ങിയിരിക്കുന്നതിനാല്‍ മുടിയുടെ വളര്‍ച്ച ത്വരിതപ്പെടുത്തും. നാല് ടേബിള്‍ സ്പൂണ്‍ ഒലിവ് എണ്ണയും രണ്ട് സ്പൂണ്‍ തേനും മിക്സ് ചെയ്യുക. ശേഷം ഈ മാസ്ക് പുരട്ടി, അരമണിക്കൂറിനുശേഷം ഷാംപൂ ഉപയോഗിച്ച് തല കഴുകാം. തേനില്‍ അടങ്ങിയിരിക്കുന്ന ആന്റി ബാക്ടീരിയല്‍ ഘടകങ്ങള്‍ തലയോട്ടിയിലെ അണുബാധ, ചൊറിച്ചില്‍, വീക്കം എന്നിവ അകറ്റും.