Latest News

മുടിയില്‍ പരീക്ഷിക്കാം ന്യൂ ഹെയര്‍ കട്ട്‌സ്

Malayalilife
മുടിയില്‍ പരീക്ഷിക്കാം ന്യൂ ഹെയര്‍ കട്ട്‌സ്

സ്ത്രീസൗന്ദര്യത്തില്‍ പ്രധാനമായ ശ്രദ്ധിക്കപ്പെടുന്നതാണ് മുടിയഴക്. പണ്ട് കാലങ്ങളില്‍ വെളിച്ചെണ്ണയുടെ സുഗന്ധമുള്ള ഇടതൂര്‍ന്ന മുടിയും തുളസികതിരുമായിരുന്നു ലക്ഷണമൊത്ത സ്ത്രീയുടെ ലക്ഷണം. എന്നാല്‍ ഇപ്പോള്‍ കാലം മാറുമ്പോള്‍ കോലവും മാറണം എന്നു പറയുന്ന പോലെ മുടിയില്‍ സ്റ്റൈലുകള്‍ പരീക്ഷിക്കുന്നവരാണ് സ്ത്രീകള്‍. 

മുട്ടറ്റം വരെ മുടി നീട്ടി വളര്‍ത്താനൊന്നും മോഡേണ്‍ പെണ്‍കുട്ടികള്‍ ഒരുക്കമല്ല. മുടി ഭംഗിയായി സംരക്ഷിക്കാനുള്ള സമയക്കുറവു തന്നെയാണ് ഇതിനെല്ലാം കാരണം. അപ്പോള്‍ ഉള്ള മുടിതന്നെ ചീവിയൊതുക്കി സ്‌റ്റൈലാക്കിയാലോ. അതും ആരു കണ്ടാലും ഒന്നുകൂടി നോക്കുന്ന സ്‌റ്റൈലില്‍. അതേ ഭംഗിയായ കേശാലങ്കാരം ഒരു വ്യക്തിയുടെ മുഖസൗന്ദര്യത്തിനു മാറ്റുകൂട്ടുമെന്നതില്‍ യാതൊരു സംശയവുമില്ല. മുഖത്തിനിണങ്ങുന്ന രീതിയില്‍ മുടി വെട്ടിയൊതുക്കി സുന്ദരിയാകുന്നതാണ് ലേറ്റസ്റ്റ് ട്രെന്‍ഡ്. 

*ഫെതര്‍ കട്ട് ഹെയര്‍ സ്‌റ്റൈല്‍

കൗമാരക്കാര്‍ക്ക് ഇണങ്ങുന്ന ഹെയര്‍സ്‌റ്റൈലാണിത്. മുടി പക്ഷിത്തൂവല്‍പ്പോലെ തോന്നുംവിധമാണ് ഈ ഹെയര്‍ സ്‌റ്റൈല്‍ ഒരുക്കുന്നത്. മുടി മുറിച്ച് ഷാംപൂ ചെയ്ത് അലസമായി പാറിപ്പറന്നു കിടക്കുന്ന സ്‌റ്റൈലിലിടാം. മുടി സംരക്ഷണത്തിന് സമയമില്ലാത്തവര്‍ക്ക് ഈ ഹെയര്‍ സ്‌റ്റൈല്‍ പരീക്ഷിക്കാം. 

*പിക്‌സി കട്ട് ഹെയര്‍ സ്‌റ്റൈല്‍ 

എളുപ്പത്തില്‍ കൈകാര്യം ചെയ്യാവുന്ന ഹെയര്‍ സ്‌റ്റൈല്‍ ആണിത്. ഈ സ്‌റ്റൈല്‍ ചെയ്യുമ്പോള്‍ മുടിക്ക് ഒട്ടും നീളം കാണില്ല. തലയുടെ പിന്‍ഭാഗത്തും ഇരുവശങ്ങളില്‍ മുടിക്ക് നീളം കുറഞ്ഞ് മുകള്‍ഭാഗത്ത് നീളം കൂടിവരുന്നതാണ് ഈ സ്‌റ്റൈല്‍. 

*്ഫ്രഞ്ച് ഹെയര്‍ സ്‌റ്റൈല്‍

കൗമാരക്കാരാണ് ഈ ഹെയര്‍ സ്‌റ്റൈലിന്റെ ആരാധകര്‍. മുടി കൂട്ടിയെടുത്ത് പോണിടെയ്ല്‍ കെട്ടിയതിനുശേഷം മുകളിലേക്ക് ഒന്നിച്ച് കെട്ടിവയ്ക്കുന്നു. മടക്കി വച്ചിരിക്കുന്ന മുടിയില്‍ ഹെയര്‍ ക്ലിപ്പുകള്‍ക്കൊണ്ട് മനോഹരമാക്കാം. 

Read more topics: # lifestyle-three- hair style
lifestyle-three- hair style

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES