അന്നജത്തിന്റെ അളവ് വളരെ കുറച്ചും അതെ സമയം കൊഴുപ്പിന്റെ അളവ് കൂട്ടിയുമുള്ള ഭക്ഷണ ക്രമമാണ് കീറ്റൊ ഡയറ്റ്. പ്രോട്ടീന്റെ അളവില്‍ മാറ്റങ്ങള്‍ ഇല്ല. സാധാരണ നമ്മുടെ ഭക്ഷണ ക്രമത്തില്‍, ദിവസവും ആവശ്യമായ ഊര്‍ജ്ജത്തിന്റെ 50-60 % അന്നജത്തില്‍ നിന്നും, 15-25% പ്രോട്ടീനില്‍ നിന്നും, ബാക്കി കൊഴുപ്പില്‍ നിന്നും ആണ്. എന്നാല്‍ കീറ്റോ ഡയറ്റില്‍ 10%-20% ഊര്‍ജ്ജം മാത്രമേ അന്നജത്തില്‍ നിന്നും പാടുള്ളു. ഭൂരിഭാഗം ഊര്‍ജ്ജവും കൊഴുപ്പില്‍ നിന്നാണ്. ഇടത്തരം വലിപ്പത്തിമുള്ള വാഴപ്പഴത്തില്‍ പോലും 25 ഗ്രാം അന്നജം അടങ്ങിയിട്ടുണ്ടാകുമെന്നോര്‍ക്കുക.
എന്തൊക്കെയാണ് കീറ്റോ ഡയറ്റിന്റെ ദോഷങ്ങള്‍?
1 കീറ്റോ ഡയറ്റില്‍ നാരടങ്ങിയ ഭക്ഷണം ഇല്ലാത്തതിനാല്‍ ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ ലഭിക്കില്ല.
2 ദഹനസംബന്ധമായ പ്രവര്‍ത്തനങ്ങളില്‍ നേരിടുന്ന തടസ്സം മറ്റൊരു ദോഷഫലമാണ്. ഫൈബറിന്റെ അളവ് കുറവായതിനാല്‍ തന്നെ ദഹനപ്രവര്‍ത്തനങ്ങളും മന്ദഗതിയിലാകുന്നു. മലബന്ധം, ഇറെഗുലര്‍ ബവല്‍ സിന്‍ഡ്രോം തുടങ്ങിയ അവസ്ഥകള്‍ ഉണ്ടാവാം.
3 കൊഴുപ്പ്, റെഡ് മീറ്റ് തുടങ്ങിയ ഭക്ഷണങ്ങള്‍ മാത്രമടങ്ങിയ ഭക്ഷണരീതി തുടരുന്നത് പലര്‍ക്കും മടിപ്പുണ്ടാക്കും.
4 ശരീരം കീടോസിസ് ആകുമ്പോള്‍ ഇടക്കിടെ മൂത്രമൊഴിക്കേണ്ടി വരും. ഇത് മൂലം ശരീരത്തില്‍ നിന്ന് ദ്രാവകവും സോഡിയം, മഗ്
നീഷ്യം, പൊട്ടാസ്യം പോലുള്ള ഇലക്ക്റ്ററോലൈറ്റ്‌സും നഷ്ടമാകും.
5ഫാറ്റ് അടങ്ങിയ ഭക്ഷണം കൂടുതല്‍ നാള്‍ കഴിച്ചാല്‍ വൃക്കയില്‍ കല്ലിനു കാരണമാകാം.