Latest News

ബ്രാ വാങ്ങുമ്പോൾ വരുത്തുന്ന തെറ്റുകൾ തിരുത്തിയില്ലെങ്കിൽ പണി ഉറപ്പ്

Malayalilife
 ബ്രാ വാങ്ങുമ്പോൾ വരുത്തുന്ന തെറ്റുകൾ തിരുത്തിയില്ലെങ്കിൽ പണി ഉറപ്പ്

പുതിയ നിറത്തിലും ഭാവത്തിലും രൂപത്തിലുമാണ് സ്ത്രീകളുടെ അടിവസ്ത്രങ്ങൾ, പ്രത്യേകിച്ച് ബ്രാകൾ വിപണിയിലെത്തുന്നത്. രൂപം മാറുന്നതനുസരിച്ച് വിലയും കൂടും. ഫാഷൻ മാറുന്നതുകൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നുമില്ലാത്തതിനാൽ, അടിക്കടി ബ്രാ വാങ്ങുന്നത് ചെലവ് കൂട്ടുകയേ ഉള്ളൂ. എന്നാൽ, ശരിയായ രീതിയിൽ ഉപയോഗിച്ചാൽ വർഷങ്ങളോളം ഉപയോഗിക്കാവുന്നവയാണ് ബ്രാ. അടിവസ്ത്രങ്ങൾ കേടുകൂടാതെ ഇരിക്കുന്നതിനുള്ള ചില ട്രിക്കുകളാണ് ഇവിടെ.

ഓരോതവണയും കുളിച്ചശേഷം അടിവസ്ത്രങ്ങൾ മാറുന്ന സ്വഭാവമുള്ളവരാണ് മലയാളികളിൽ ഭൂരിപക്ഷവും. എന്നാൽ, അടിക്കടി കഴുകുന്നത് ബ്രായുടെ ആയുസ്സ് കുറയ്ക്കുമെന്നാണ് ഗുഡ് ഹൗസ് കീപ്പിങ് വെബ്‌സൈറ്റിലെ വിദഗ്ധരുടെ അഭിപ്രായം. എല്ലാദിവസവും കഴുകുന്നത് ബ്രായുടെ ഇലാസ്തികത നഷ്ടപ്പെടുത്താനിടയാക്കും. അത് അയഞ്ഞുതൂങ്ങാനിടവരും. മൂന്നോ നാലോ തവണ ഉപയോഗിച്ചശേഷം മാത്രം ബ്രാ കഴുകുന്നതാണ് നല്ലതെന്ന് അവർ ഉപദേശിക്കുന്നു. വാഷിങ് മെഷിനിലിടുമ്പോൾ, നേരിട്ട് ഇടാതെ, ഒരു തലയിണ ഉറയ്ക്കുള്ളിലാക്കി അലക്കുന്നതും ബ്രായെ ദീർഘനാൾ കേടുകൂടാതെ സംരക്ഷിക്കും.

ബ്രായും പാന്റീസും മറ്റാരും കാണാത്തതരത്തിൽ മേശവലിപ്പിനുള്ളിലും അലമാരയ്ക്കുള്ളിലും സൂക്ഷിച്ചുവെക്കുന്നവരുമേറെയാണ്. എന്നാൽ, ഇങ്ങനെ ഡ്രോയറിനുള്ളിലാക്കി സൂക്ഷിക്കുന്നതും ബ്രായ്ക്ക് കേടുവരുത്തും. വിയർപ്പ് പറ്റുന്ന വസ്ത്രമായതിനാൽ, അത് ഡ്രോയറിനുള്ളിലാക്കിവെക്കുമ്പോൾ പെട്ടെന്ന് കേടാകും. ചൊറിച്ചിൽപോലുള്ള അസ്വസ്ഥതകൾക്കും കാരണമാകും. ബ്രാ ഹാഗറിൽ തൂക്കിയിടുന്നതാണ് ഉചിതം. ഇങ്ങനെ ഇടുമ്പോൾ, അതിന്റെ വള്ളിയിൽ തൂക്കിയിടരുത്. അത്, വള്ളി വലിയുന്നതിനും കാരണമാകും.

ബ്രാ വാങ്ങുമ്പോഴും ശ്രദ്ധിക്കാനുണ്ട്. ശരിരായ സൈസിലുള്ള ബ്രാ വാങ്ങുന്നതാണ് ആരോഗ്യത്തിനും സൗന്ദര്യത്തിനും ഉത്തമം. പ്രായം കൂടുന്നതനുസരിച്ച് സ്തനങ്ങളുടെ വലിപ്പത്തിൽ വ്യത്യാസമുണ്ടാകാം. ഹോർമോണുകളുടെ പ്രവർത്തനത്താലും ശരീരഭാരത്തിൽ വ്യത്യാസംവരുന്നതിനാലുമാകാം ഇത്. എന്നാൽ, സ്തനവലിപ്പത്തിൽ വ്യത്യാസം വരുന്നതനുസരിച്ച് ബ്രായുടെ സൈസും മാറ്റിയില്ലെങ്കിൽ അവ ഉദ്ദേശിച്ച ഫലം ചെയ്യില്ല. ഏറ്റവും പുറത്തെ കൊളുത്തിൽ ഘടിപ്പിക്കാവുന്ന തരത്തിലുള്ള ബ്രാ വേണം വാങ്ങാൻ, സ്തന വലിപ്പത്തിൽ കുറവുവന്നാലും ഉള്ളിലെ കൊളുത്തിലേക്ക് മാറ്റി ബ്രാ ടൈറ്റ് ചെയ്യാനാകും.

ബ്രാ ധരിച്ചുകഴിഞ്ഞാൽ, അതിന്റെ ബാൻഡിനുള്ളിലൂടെ രണ്ട് വിരലുകൾ കടത്താവുന്ന തരത്തിലായിരിക്കണം അതിന്റെ മുറുക്കം. അതിനെക്കാൾ കൂടുതൽ ഇറുകിയതോ അയഞ്ഞതോ ആയ ബ്രാ ധരിക്കരുത്. ബ്രായുടെ സ്ട്രാപ്പുകളും കൂടുതൽ അയഞ്ഞതോ കൂടുതൽ ഇറുകിയതോ ആയിരിക്കരുത്. സ്ട്രാപ്പിനുള്ളിലൂടെയും രണ്ട് വിരലുകൾ അനായാസം കടത്താനാകണം. സ്തനങ്ങൾ പൂർണമായും കവർ ചെയ്യുന്ന തരത്തിലായിരിക്കണം കപ്പ് സൈസ് തിരഞ്ഞെടുക്കാൻ.

Read more topics: # how to select comfort bra
how to select comfort bra

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES