യുവത്വം തുളുമ്ബുന്ന ശരീരം ഉണ്ടാകുവാനായി നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം - ശരിയായി ഭക്ഷണം കഴിക്കുക, നന്നായി ഉറങ്ങുക, വ്യായാമം കൃത്യമായി ചെയ്യുക, പുകവലിക്കാതിരിക്കുക. ആരോഗ്യകരമായ ജീവിതശൈലി നിങ്ങളില്‍ യുവത്വവും ആരോഗ്യവും നിലനിര്‍ത്തുന്നു.
.
പ്രായം കൂടുന്നത് നമുക്ക് തടയുവാന്‍ സാധിക്കില്ലെങ്കിലും അതിന്റെ വേഗതയെ നമുക്ക് പതുക്കെയാക്കുവാന്‍ കഴിയും. പ്രത്യേകിച്ച് ആകാലവാര്‍ദ്ധക്യത്തെ. യുവത്വം തുളുമ്ബുന്ന ശരീരം ഉണ്ടാകുവാന്‍ വിലകൂടിയ ചികിത്സാ മാര്‍ഗ്ഗങ്ങളോ മറ്റോ തേടേണ്ട കാര്യമില്ല. മങ്ങിയതും വിരസവുമായ ചര്‍മവും അയഞ്ഞുതൂങ്ങിയ ശരീരവും പുഷ്ടിപ്പെടുത്തുവാന്‍ സാധിക്കുന്നതാണ്.
ചെറുപ്പം നിലനിര്‍ത്താന്‍ ചില വഴികള്‍
അതിനായി നാം എന്തൊക്കെ ചെയ്യണം എന്ന് നോക്കാം ; 1 ശരിയായ ഭക്ഷണരീതി
പ്രായം കുറച്ച് കാണിക്കുന്നതിന് കഴിക്കുവാനായി ഒരു പ്രത്യേക വിഭാഗം ഭക്ഷണമല്ല ഉള്ളത്. നല്ല ഫലം ലഭിക്കുന്നതിനായി ചില പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ ദിനംപ്രതി കഴിക്കുകയാണ് ചെയ്യേണ്ടത്. യുവത്വമുള്ള ശരീരത്തിനായി നിങ്ങള്‍ താഴെ പറയുന്ന തരം ഭക്ഷണമാണ് പ്രധാനമായും കഴിക്കേണ്ടത്.
ഇവ നിങ്ങളുടെ ദിനംപ്രതിയുള്ള ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുവാന്‍ ശ്രദ്ധിക്കുക. പ്രകൃതിദത്തമായ രീതിയിലുള്ള ഈ ഭക്ഷണക്രമം തലച്ചോറിന്റെ ശക്തി വര്‍ദ്ധിപ്പിക്കുകയും, സമ്മര്‍ദ്ദം കുറയ്ക്കുകയും, ചര്‍മ്മകാന്തി വര്‍ദ്ധിപ്പിക്കുന്കയും ചെയ്യുന്നു.
ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കുക :
ശുദ്ധമായ, സത്ത് നിറഞ്ഞ പഴവര്‍ഗ്ഗങ്ങള്‍ കഴിക്കുക. പോളീഫിനോള്‍സ് അടങ്ങിയ ഇത്തരം പഴങ്ങള്‍ ശക്തമായ ആന്റിഓക്സിഡന്റാണ്.
ആന്റിഓക്സിഡന്റ് യുവത്വം നിറഞ്ഞ ശരീരത്തിന് അത്യാവശ്യമാണ്. കാരണം, ഇവ ജാരണകാരി അഥവാ ഓക്സിഡേഷന്‍ തടയുകയും, കാന്‍സര്‍, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ എന്നിവയ്ക്ക് കാരണമാകുന്ന അപകടകമായ മൂലധാതുക്കളെ രക്തത്തില്‍ നിന്ന് നീക്കം ചെയ്യുകയും ചെയ്യുന്നു.
സുഗന്ധവ്യഞ്ജനങ്ങള്‍ കഴിക്കുക :
ഭക്ഷണത്തില്‍ സുഗന്ധവ്യഞ്ജനങ്ങള്‍ കൂടുതല്‍ ഉള്‍പ്പെടുത്തുക. പൊതുവെ ഇന്ത്യന്‍ ഭക്ഷണങ്ങളില്‍ സുഗന്ധവ്യഞ്ജനങ്ങളുടെ അളവ് കൂടുതല്‍ ആയതിനാല്‍ അവ യുവത്വം നിലനിര്‍ത്തുന്നതില്‍ സഹായകരമാണ്. തുളസി, ജീരകം, പെരുംജീരകം, മഞ്ഞള്‍ തുടങ്ങിയവ കോശങ്ങളെ നശിപ്പിക്കുന്ന ഓക്സിഡേഷന്‍ തടയുന്നു.
ചെറുപ്പം നിലനിര്‍ത്താന്‍ ചില വഴികള്‍
ഗ്രീന്‍ ടീ കുടിക്കുക :
3 കപ്പ് ഗ്രീന്‍ ടീ ദിവസവും കുടിക്കുകയാണെങ്കില്‍ അത് കോശങ്ങള്‍ നശിക്കുന്നത് തടയുകയും അവയുടെ ആയുസ്സ് വര്‍ദ്ധിപ്പിക്കുകയും ചെയ്യാന്‍ സഹായിക്കുന്നു. ഗ്രീന്‍ ടീ ബാഗുകള്‍ ചര്‍മ്മത്തില്‍ പുരട്ടുന്നത് ചര്‍മ്മകാന്തി വര്‍ദ്ധിപ്പിക്കുവാനും സഹായകരമാണ്.
കിവി പഴം കഴിക്കുക :
സ്ഥിരമായി കിവി പഴം കഴിച്ചാല്‍, അത് ചര്‍മ്മം ചുളുങ്ങുന്നത് തടയുവാന്‍ സഹായിക്കുന്നു. കിവിയില്‍ അടങ്ങിയിരിക്കുന്നത് 154 ശതമാനം വിറ്റാമിന്‍ സി ആണ്. ഓറഞ്ചിലും നാരങ്ങയിലും അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സിയുടെ ഇരട്ടിയിലധികം അളവ് വരും ഇത്. ശക്തമായ ആന്റിഓക്സിഡന്റുകള്‍ അടങ്ങിയ കിവി പഴം അപകടകരമായ മൂലധാതുക്കളെ നീക്കം ചെയ്യുവാനും സഹായിക്കുന്നു.
കായ്കള്‍ അഥവാ നട്ട്‌സ് കഴിക്കുക :
ഫൈബറും പോഷകങ്ങളും അടങ്ങിയ പച്ചക്കറികള്‍ ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ ശരീരത്തില്‍ നിറയ്ക്കുന്നു.
കായ്കള്‍ അഥവാ നട്ട്‌സ് കഴിക്കുക :
നട്‌സുകള്‍ നിങ്ങാളുടെ ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ഇവ തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുവാനും ചുറുചുറുക്ക് നിലനിര്‍ത്തുവാനും സഹായിക്കുന്നു. ശരീരം ഉന്മേഷത്തോടെ നിലനിര്‍ത്തുമ്ബോള്‍ അലസത അകലുകയും ചെയ്യും. ഇത് യുവത്വം നിലനിര്‍ത്തുവാനും സഹായിക്കുന്നു.
യോഗ ശീലമാക്കുക :
യോഗ പോലെയുള്ള ശാരീരികവും മാനസികവുമായി ഉത്തേജനം നല്‍കുന്ന വ്യായാമങ്ങള്‍ ആഴ്ചയില്‍ രണ്ട് തവണ വീതം ചെയ്യുന്നത് നിങ്ങള്‍ക്ക് ഉന്മേഷം വര്‍ദ്ധിപ്പിക്കുവാനും, എല്ലിന് ശക്തി വര്‍ദ്ധിക്കുവാനും, സമ്മര്‍ദ്ദം അകറ്റുവാനും സഹായിക്കുന്നു. കൂടുതല്‍ ഊര്‍ജം, മെച്ചപ്പെട്ട ദേഹഭാവം, വഴക്കമുള്ള ശരീരം, മെച്ചപ്പെട്ട മാനസികനില എന്നിവ ഇത്തരം വ്യായാമമുറകള്‍ കൊണ്ടുള്ള പ്രയോജനങ്ങളില്‍ ചിലതാണ്.
പ്രാണായാമം പോലെയുള്ള യോഗമുറകള്‍ ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് മനസ്സും ശരീരവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് കൂടുതല്‍ അറിവ് ലഭിക്കുന്നു. ഇത് പ്രായാധിക്യത്തെ തടയുവാനും സഹായിക്കുന്നു. പ്രാണായാമം കോശങ്ങളെ ഉത്തേജിപ്പിക്കുവാനും പുനരുജ്ജീവിപ്പിക്കുവാനും, വിഷമയം അകറ്റുവാനും, അസുഖങ്ങളെ തടയുവാനും, ചര്‍മ്മം തേജസ്സോടെ നിലനിര്‍ത്തുവാനും സഹായിക്കുന്നു. യോഗാസനങ്ങള്‍ നിങ്ങളുടെ ശരീരത്തിനെയും, മനസ്സിനെയും ഒരുപോലെ പരിപോഷിപ്പിക്കുന്നു. കൂടാതെ, ആമാശയവും, ജനനേന്ദ്രിയവ്യൂഹവും, രോഗപ്രതിരോധ ശേഷിയും നല്ല നിലയില്‍ പ്രവര്‍ത്തിക്കുവാന്‍ സഹായിക്കുന്നു.
പുകവലി നിര്‍ത്തുക :
പുകവലി നിര്‍ത്തുക എന്നത് ഏറ്റവും അത്യാവശ്യമായ കാര്യമാണ്. പുകവലി ശ്വാസകോശാര്‍ബുദത്തിനും ഹൃദയ സംബന്ധിയായ അസുഖങ്ങള്‍ക്കും കാരണമാകുന്നതിനൊപ്പം നിങ്ങളുടെ സൗന്ദര്യത്തിനും ദോഷങ്ങള്‍ വരുത്തുന്നതാണ്.
പുകവലി നിങ്ങളുടെ ചര്‍മ്മത്തിന് അകാല വാര്‍ദ്ധക്യവും ചുളിവുകളും, പല്ലില്‍ കറയും, എന്തിനേറെ, സോറിയാസിസിന് വരെ കാരണമാകുന്നു. മുഖത്ത് ചുളിവുകള്‍ വരുത്തുന്നതോടൊപ്പം പുകവലി രക്തധമനികളെ ചുരുക്കുകയും, ഇത് മൂലം രക്തയോട്ടം മന്ദഗതിയിലാക്കുകയും ചെയ്യുന്നു.
ജലാംശം നിലനിര്‍ത്തുക :
ശരീരത്തില്‍ ചെറിയ അളവില്‍ ജലാംശം കുറഞ്ഞാല്‍ തന്നെ അത് നിങ്ങളുടെ ശരീരത്തിന്റെ പ്രവര്‍ത്തനം മന്ദഗതിയിലാക്കും. ശരീരത്തില്‍ ജലാംശം കുറഞ്ഞാല്‍ അത് നിങ്ങളുടെ ചര്‍മ്മം നിര്‍ജ്ജീവവും അയഞ്ഞുതൂങ്ങിയതുമാക്കി തീര്‍ക്കുന്നു.
ജലാംശം ഭയങ്കരമായ അളവില്‍ കുറയുന്ന അവസ്ഥയാണ് ചര്‍മ്മത്തിന് പ്രായം തോന്നിക്കുന്നതിന്റെ പ്രധാന കാരണം. ധാരാളം വെള്ളം കുടിക്കുന്നത് ചര്‍മ്മത്തില്‍ ജലാംശവും വഴക്കവും നിലനിര്‍ത്തുവാന്‍ സഹായിക്കുന്നു. ഇതുമൂലം ചര്‍മ്മ കാന്തി വര്‍ദ്ധിക്കുകയും യുവത്വം നിലനില്‍ക്കുകയും ചെയ്യുന്നു. ദിവസവും കുറഞ്ഞത് 8 ഗ്ലാസ് വെള്ളം കുടിക്കുകയാണെങ്കില്‍ ചര്‍മ്മം ആരോഗ്യത്തോടെയും തിളക്കത്തോടെയും നിലനില്‍ക്കുന്നതാണ്.