പാത്രം കഴുകുമ്പോഴും പൂന്തോട്ടത്തിലെ പണികള്‍ക്കും പെയിന്റിങ്ങിനും മറ്റും പോകുമ്പോഴും കൈയ്യുറകള്‍ ധരിക്കാന്‍ മറക്കരുത്. പ്രൈസ് ടാഗ് ചുരണ്ടിക്കളയാന്‍ നഖത്തിനു പകരം സ്പൂണോ മറ്റെന്തെങ്കിലുമോ ഉപയോഗിക്കുക. സോഡാക്കുപ്പി തുറക്കാന്‍ നഖങ്ങളുപയോഗിക്കേണ്ട. ബാര്‍ സോപ്പിനു പകരം ഹാന്‍ഡ് വാഷ് ശീലിക്കാം. ക്യൂട്ടിക്കിള്‍ മൃദുലമായിരിക്കാന്‍ ലോഷന്‍ ഉപയോഗിക്കാം.
മാനിക്യൂര്‍ ചെയ്യുന്നതിനു മുമ്പു തന്നെ പേഴ്സും താക്കോലുമെല്ലാം പുറത്തെടുത്തു വയ്ക്കണം. ഉണങ്ങാത്ത വിരലുകളുമായി പേഴ്സിനുള്ളില്‍ കൈയ്യിട്ട് നെയില്‍ പോളീഷ് പോകാതിരിക്കാനാണിത്. വസ്ത്രങ്ങളില്‍ പോളീഷ് പടരാതിരിക്കാനും പോളീഷ് കോട്ടിടുന്നത് നല്ലതായിരിക്കും. നഖങ്ങളുടെ സംരക്ഷണത്തിനായി പ്രത്യേക എണ്ണയും ഉപയോഗിക്കാം.
ബ്യൂട്ടിപാര്‍ലറിനു പുറത്തു വച്ച് വിരലുകളില്‍ എന്തെങ്കിലും വരയോ കുറിയോ ഉണ്ടായാല്‍ ദേഷ്യം വരാന്‍ മറ്റൊന്നും വേണ്ട. വിഷമിക്കണ്ട, കുറച്ച് അസറ്റോണ്‍ എടുത്ത് അവിടെ പുരട്ടി പൊളിഞ്ഞു പോയത് പൂര്‍ണമായും കളയുക. ഉണങ്ങിയതിനു ശേഷം അതേ നിറത്തിലുള്ള നെയില്‍ പോളീഷ് നഖത്തില്‍ ഇട്ടു കൊടുത്താല്‍ മതി.