വേനലില്‍ ചര്‍മ്മത്തിന് തണുപ്പും കരുതലും നല്കും ഫേസ് മാസ്‌കുകള്‍

Malayalilife
 വേനലില്‍ ചര്‍മ്മത്തിന് തണുപ്പും കരുതലും നല്കും ഫേസ് മാസ്‌കുകള്‍

വേനല്‍ക്കാലം പിടിമുറുക്കിയിരിക്കുകയാണ്.ദിവസേന ചൂട് ഉയര്‍ന്നു കൊണ്ടിരിക്കുന്നു.വേനല്‍ക്കാലത്ത് തണുത്ത ഭക്ഷണങ്ങള്‍ കഴിക്കേണ്ടത് അത്യാവശ്യമാണ്. അതുപോലെ തന്നെ ചുട്ടുപൊള്ളുന്ന ചൂടിനെ വരുതിയിലാക്കാന്‍ നിങ്ങളുടെ ചര്‍മ്മത്തെയും തണുപ്പിക്കണം. ഇക്കാലത്ത്, മിക്ക ആളുകളും വിപണിയില്‍ നിന്ന് ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനുപകരം വീട്ടില്‍ തയ്യാറാക്കാവുന്ന DIY ഫേസ് മാസ്‌ക് ഉപയോഗിക്കാന്‍ താത്പര്യപ്പെടുന്നു. 

നിങ്ങളുടെ എല്ലാ വേനല്‍ക്കാല ചര്‍മ്മപ്രശ്‌നങ്ങളും പരിഹരിക്കാനും ചര്‍മ്മത്തെ തണുപ്പിക്കാനും, കറ്റാര്‍ വാഴ, വെള്ളരിക്ക,തേന്‍ തുടങ്ങിയ പ്രകൃതിദത്ത ചേരുവകള്‍ക്ക് സാധിക്കും.വേനല്‍ക്കാലത്തെ ചൂട് നമ്മുടെ ചര്‍മ്മത്തെ പല തരത്തില്‍ ബാധിക്കും, അതിനാല്‍ സൂര്യാഘാതത്തില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കാന്‍, നിങ്ങള്‍ക്ക് വീട്ടില്‍ പരീക്ഷിക്കാവുന്ന ചില കൂളിംഗ് ഫെയ്‌സ് മാസ്‌കുകള്‍ ചുവടെ കൊടുക്കുന്നു.

വെള്ളരിക്ക -കറ്റാര്‍വാഴ മാസ്‌ക്

പ്രകൃതിദത്തമായ മികച്ച രണ്ടു ചേരുവകളാണ് വെള്ളരിക്കയും കറ്റാര്‍ വാഴയും.ശരീരത്തെയും ചര്‍മ്മത്തെയും തണുപ്പിക്കാന്‍ ഇവ രണ്ടും കേമമാണ്.

ചേരുവകള്‍

1/ 2 വെള്ളരിക്ക

1 ടേബിള്‍ സ്പൂണ്‍ കറ്റാര്‍വാഴ ജെല്‍

തയ്യാറാക്കുന്ന വിധം

വെള്ളരിക്കയും കറ്റാര്‍വാഴ ജെല്ലും നന്നായി യോജിപ്പിച്ചു ഒരു മിക്‌സ് തയ്യാറാക്കുക.ഇത് മുഖത്തു പുരട്ടി 10 -15 മിനിറ്റുകള്‍ക്ക് ശേഷം തണുത്തവെള്ളത്തില്‍ നന്നായി കഴുകുക.
ഗുണങ്ങള്‍
വെള്ളരിക്ക കഴിക്കുന്നതുതന്നെ ശരീരത്തിന് നല്ലതാണ്.വേനല്‍ച്ചൂടില്‍ ശരീരത്തിന് കുളിര്‍മ നല്കാന്‍ ജലാംശം ധാരാളം അടങ്ങിയ വെള്ളരിക്ക ഉത്തമമാണ്.അതുപോലെ ചര്‍മ്മത്തിന് തണുപ്പ് നല്കാന്‍ വെള്ളരിക്ക സഹായിക്കുന്നു.ചര്‍മ്മത്തിന് ജലാംശം നല്‍കാനും മൃദുത്വവും ആരോഗ്യവും നല്കാന്‍ സഹായിക്കുന്ന പ്രകൃതിയുടെ വരദാനമാണ് കറ്റാര്‍വാഴ.ഇവ രണ്ടും ചേരുമ്പോള്‍ ചര്‍മ്മത്തിന് തണുപ്പും മൃദുത്വവും ലഭിക്കും.ചൂട് കൊണ്ടുള്ള ചര്‍മ്മത്തിന്റെ വീക്കവും ,ചുവപ്പും കുറയുകയും ചെയ്യും.

പുതിന -തൈര് മാസ്‌ക്
പുതിനയും തൈരും ഭക്ഷണത്തിനൊപ്പം കഴിക്കാന്‍ മാത്രമല്ല ചര്‍മ്മത്തില്‍ പുരട്ടാനും മികച്ചതാണ്.വേനലില്‍ തണുപ്പും തെളിച്ചവും മുഖത്ത് ലഭിക്കാന്‍ അനുയോജ്യമായ ഒരു മാസ്‌കാണിത് .

ചേരുവകള്‍

1/ 2 കപ്പ് തൈര്

1/ 4 കപ്പ് പുതിനയില

തയ്യാറാക്കുന്ന വിധം

പുതിനയില ചതച്ചു തൈരുമായി യോജിപ്പിക്കുക.ഇത് മുഖത്തു പുരട്ടി 10 -15 മിനിട്ടുകള്‍ക്ക് ശേഷം കഴുകിക്കളയുക
ഗുണങ്ങള്‍
ചര്‍മ്മത്തെ തണുപ്പിക്കാന്‍ പുതിന മികച്ചതാണ്.തൈരിലിലെ ലാക്റ്റിക് ആസിഡ് ചര്‍മ്മത്തിലെ മൃതകോശങ്ങളെ നീക്കി വെളുത്തു തെളിച്ചമുള്ള ചര്‍മ്മം നിങ്ങള്‍ക്ക് സമ്മാനിക്കുന്നു.
റോസ്വാട്ടര്‍ - ചന്ദനം മാസ്‌ക്

ചന്ദനം ചര്‍മ്മത്തെ തണുപ്പിക്കാന്‍ കഴിവുള്ള ഒന്നാണെന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ.ചന്ദനത്തിനൊപ്പം ജലാംശം നിലനിര്‍ത്താന്‍ കഴിവുള്ള റോസ്വാട്ടറും കൂടി ചേരുമ്പോള്‍ മികച്ച ഒരു മാസ്‌ക് ആകും.

ചേരുവകള്‍

1 ടേബിള്‍സ്പൂണ്‍ ചന്ദനം പൊടി

1 ടേബിള്‍സ്പൂണ്‍ റോസ് വാട്ടര്‍

തയ്യാറാക്കുന്ന വിധം
തയ്യാറാക്കുന്ന വിധം
ചന്ദനം റോസ് വാട്ടറില്‍ ചേര്‍ത്ത് പേസ്റ്റ് പരുവമാക്കുക.ഇത് മുഖത്തു പുരട്ടി 10 -15 മിനിട്ടുകള്‍ക്ക് ശേഷം കഴുകിക്കളയുക.

ഗുണങ്ങള്‍

ചന്ദനം ചര്‍മ്മത്തെ തണുപ്പിക്കാനും ,റോസ്വാട്ടര്‍ ചര്‍മ്മത്തിന് ജലാംശവും നിറവും നിലനിര്‍ത്താനും സഹായിക്കുന്നു .
ഗ്രീന്‍ ടി -തേന്‍ മാസ്‌ക്
ചര്‍മ്മ സംരക്ഷണത്തിന് ഗ്രീന്‍ ടി പല വിധത്തില്‍ ഉപയോഗിക്കാവുന്നതാണ്.ആന്റി ഓക്സിഡന്റുകള്‍ നിറഞ്ഞ ഗ്രീന്‍ ടി യും പ്രകൃതിദത്തമായ തേനും കൂടി ചേരുമ്പോള്‍ ചര്‍മ്മസംരക്ഷണം ഉറപ്പാക്കും.

ചേരുവകള്‍

1 ടേബിള്‍സ്പൂണ്‍ ഗ്രീന്‍ ടി

1 ടേബിള്‍സ്പൂണ്‍ തേന്‍

തയ്യാറാക്കുന്ന വിധം
തയ്യാറാക്കുന്ന വിധം
ഗ്രീന്‍ ടി ഇലകള്‍ കുറച്ചു ചൂട് വെള്ളത്തില്‍ 5 -10 മിനിറ്റ് ഇട്ട് വയ്ക്കുക .ഇലകള്‍ അരിച്ചുമാറ്റിയ ശേഷം ആ വെള്ളത്തില്‍ തേനും ചേര്‍ത്ത് ഒരു പേസ്റ്റ് തയ്യാറാക്കുക .അത് മുഖത്തു പുരട്ടി 10 -15 മിനിട്ടുകള്‍ക്ക് ശേഷം തണുത്ത വെള്ളത്തില്‍ കഴുകുക.

ഗുണങ്ങള്‍

ആന്റി ഓക്സിഡന്റുകള്‍ നിറഞ്ഞ ഗ്രീന്‍ ടി ചര്‍മ്മത്തിന് തണുപ്പ് നല്കാന്‍ ഉത്തമമാണ്.ജലാംശം നിലനിര്‍ത്താനും ചര്‍മ്മത്തെ മൃദുവാക്കാനും കഴിവുള്ള തേനും കൂടി ചേരുമ്പോള്‍ നല്ലൊരു ഫെയിസ് മാസ്‌ക് ആകും.

Also read:മുടിയില്‍ ഷാമ്പൂ ഇട്ടതിന് ശേഷം ഈ കണ്ടീഷണര്‍: മുടിവളര്‍ച്ച അത്ഭുതപ്പെടുത്തും
വേനലില്‍ ഒഴിവാക്കേണ്ടവ
വേനലില്‍ ചില ചേരുവകള്‍ നമ്മുടെ ചര്‍മ്മത്തിന് ദോഷകരമായി തീരും.കടുത്ത ചൂടും പൊടിയും ഈ ചേരുവകളും കൂടിയാകുമ്പോള്‍ ചര്‍മ്മത്തില്‍ ചൊറിച്ചില്‍,അസ്വസ്ഥത എന്നിവ ഉണ്ടാകും.അതിനാല്‍ ചൂട് കാലത്തു ചര്‍മ്മത്തിന് തണുപ്പ് നല്‍കുന്ന കെമിക്കലുകള്‍ ഇല്ലാത്ത ചേരുവകള്‍ ഉപയോഗിക്കുക. പ്രകൃതിദത്തവും ഗുണമേന്മയുള്ളതുമായ ഫെയിസ് മാസ്‌കുകളാണ് വേനലില്‍ മികച്ചത്.

face masks to try out this summer

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES