ബ്രാ രണ്ടു ദിവസം ഇടാം; നിക്കറും സോക്സും ഒരു ദിവസം മാത്രം; ജീന്‍സ് കഴുകേണ്ട; സില്‍ക്ക് വസ്ത്രങ്ങള്‍ മുഷിയുമ്പോള്‍ മാത്രം കഴുകൂ: ഓരോ വസ്ത്രങ്ങളും കഴുകേണ്ടത് എപ്പോഴെന്ന് അറിയൂ

Malayalilife
topbanner
 ബ്രാ രണ്ടു ദിവസം ഇടാം; നിക്കറും സോക്സും ഒരു ദിവസം മാത്രം; ജീന്‍സ് കഴുകേണ്ട; സില്‍ക്ക് വസ്ത്രങ്ങള്‍ മുഷിയുമ്പോള്‍ മാത്രം കഴുകൂ: ഓരോ വസ്ത്രങ്ങളും കഴുകേണ്ടത് എപ്പോഴെന്ന് അറിയൂ

സ്ത്രങ്ങള്‍ താല്‍പര്യാനുസരണമാണ് എല്ലാവരും തിരഞ്ഞെടുക്കുന്നത്. എന്നാല്‍ തിരഞ്ഞെടുക്കുന്ന വസ്ത്രങ്ങള്‍ യഥാര്‍ത്ഥത്തില്‍ എങ്ങനെയാണ് ഉപയോഗിക്കേണ്ടത്, എപ്പോഴൊക്കെ ഉപയോഗിക്കാം, വൃത്തിയാക്കേണ്ട രീതി എങ്ങനെയാണ് എന്നൊന്നും പലര്‍ക്കും ഇപ്പോഴും കൃത്യമായ ധാരണയില്ല എന്നതാണ് സത്യം. അടിവസ്ത്രങ്ങളും, മേല്‍വസ്ത്രങ്ങളും എങ്ങനെ കരുതലോടെ സൂക്ഷിക്കാം എന്നുള്ളതാണ് താഴെ പറയുന്നത്.

അടിവസ്ത്രങ്ങള്‍ ദിവസവും കഴുകി ഉപയോഗിക്കുന്നതാണ് ഏറ്റവും അഭികാമ്യം. ചിലര്‍ ബ്രാ രണ്ടുദിവസം ഉപയോഗിക്കാമെന്ന് പറയുമ്പോഴും ഇത് ദിവസേന കഴുകണമെന്ന് അഭിപ്രായപെടുന്നവരാണ് അധികവും.  കക്ഷത്തില്‍ വിയര്‍പ്പ് ഉണ്ടാകുന്നത് കൊണ്ട് തന്നെ ചര്‍മ്മവുമായി ചേര്‍ന്ന് നില്‍കുന്ന വസ്ത്രങ്ങളാണ് ബ്രാ. അതിനാല്‍ ബ്രാ ദിവസേനെ കഴുകുക തന്നെ വേണം. അതേസമയം അത് ഓരോരുത്തരുടെ ഇഷ്ടമനുസരിച്ച് ആകാമെന്നാണ് മറ്റുചിലര്‍ പറയുന്നത്. കാലാവസ്ഥയെ ആശ്രയിച്ച് കഴുകണോ വേണ്ടെയോ എന്ന് തീരുമാനിക്കാം. നന്നായി വിയര്‍ക്കുന്നവര്‍ ബ്രാ കഴുകുന്നതാണ് നല്ലത്.

അതേസമയം നിക്കറുകള്‍ ദിവസേന കഴുകണമെന്നാണ് ആരോഗ്യവിദഗ്ധര്‍ ഒറ്റ സ്വരത്തില്‍ അഭിപ്രായപ്പെടുന്നത്. ദിവസവും കഴുകിയില്ലെങ്കില്‍ നിക്കറില്‍ ബാക്ടീരിയ ഉണ്ടാകും. ഇത് പിന്നീട് അണുബാധയായി മാറുന്നു. അടിവസ്ത്രങ്ങളിലേക്ക് പെട്ടെന്ന് തന്നെ ബാക്ടീരിയകള്‍ ബാധിക്കുമെന്നും ബാക്ടീരിയകള്‍  നിരുപദ്രവകാരികളെങ്കിലും  അലാസ്റ്റിക്കിന്റെ ഭാഗത്ത് പൊള്ളിയ പോലെ വരാന്‍ സാധ്യത ഏറെയാണ്. തിളച്ചവെള്ളത്തില്‍ തന്നെ നിക്കറുകള്‍ വൃത്തിയാക്കുന്നതാണ് ഏറെ നല്ലത്. ആശുപത്രി, നഴ്‌സറി അല്ലെങ്കില്‍ വെറ്റിനറി പരിസ്ഥിതിയില്‍ ജോലി ചെയ്യുന്നവരാണെങ്കില്‍ 60 ഡിഗ്രി സെല്‍ഷ്യല്‍സ് ചൂടില്‍ വേണം അടി വസ്ത്രങ്ങള്‍ കഴുകേണ്ടത്.

കേരളത്തില്‍ ജീന്‍സ് എത്തിയ കാലം മുതല്‍ തന്നെ അത് പരമാവധി വട്ടം ഉപയോഗിച്ചാണ് പലരും കഴുകുന്നത്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണ്. മടി കാരണവും കഷ്ടപാട് കാരണവുമാണ് പലരും ജീന്‍സ് കഴുകാത്തത് എങ്കിലും ഇതാണ് ശരിയായ രീതിയെന്നാണ് പ്രമുഖ ജീന്‍സ് നിര്‍മ്മാതാക്കളായ ലെവിസ് പോലും പറയുന്നത്. വേണമെങ്കിലും തണുത്തവെള്ളതില്‍ അല്‍പം വിനാഗിരിയും ഒഴിച്ച് കഴുകാം.  ചിലര്‍ ബാക്ടീരികളെ ഇല്ലാതാക്കാന്‍ രാത്രി മുഴുവന്‍ ജീന്‍സ് ഫ്രിഡ്ജില്‍ വെക്കാനും പറയുന്നുണ്ട്. അതേസമയം ജീന്‍സ് രണ്ടു വട്ടം ഉപയോഗിച്ച ശേഷം കഴുകിയാല്‍ കൂടുതല്‍ മൃദുലമുള്ളതും ധരിക്കാന്‍ എളുപ്പവുമാകുമെന്നുമാണ് ചിലരുടെ അഭിപ്രായം.

സ്യൂട്ടുകള്‍ ക്ലീന്‍ ചെയ്യേണ്ട ആവശ്യമില്ലെന്നാണ് ചിലര്‍ പറയുന്നതെങ്കിലും സ്യൂട്ട് കമ്പനിയായ ഹോക്കേര്‍ട്ടി പറയുന്നത് രണ്ടോ മൂന്നോ തവണ കൂടുമ്പോള്‍ സ്യൂട്ടുകള്‍ ക്ലീന്‍ ചെയ്യണമെന്നാണ്. പുരുഷന്മാര്‍ വര്‍ഷത്തില്‍ രണ്ട് തവണയെക്കാള്‍ കൂടുതല്‍ അവരുടെ സ്യൂട്ടുകള്‍ കഴുകുന്നില്ലെന്നാണ് ജൂലിയ ഡി പറയുന്നത്. മാത്രമല്ല ഓരോ സ്യൂട്ട് ജാക്കറ്റിനുമൊപ്പം മൂന്ന് ജോഡി ട്രൗസറുകള്‍ കരുതണമെന്നാണ് അവര്‍ പറയുന്നത്. കൂടാതെ എട്ടുതവണ കൂടൂമ്പോഴും അത് ക്ലീന്‍ ചെയ്യണമെന്നും പറയുന്നു. എന്നാല്‍ ഷര്‍ട്ടുകള്‍ ഉപയോഗിച്ച് ,ഓരോ തവണ കഴിയുമ്പോഴും കഴുത്തിന്റെ ഭാഗത്ത് വൃത്തിയാക്കണം അവിടെ അഴുക്കുണ്ടാകാന്‍ സാധ്യതയുണ്ട്. 

സോക്സും ടൈറ്റ്സും ദിവസേന മാറ്റേണ്ടതാണെന്നാണ് വിദഗ്ധ അഭിപ്രായം. ഷൂസ് ധരിക്കുന്നവര്‍ സോക്ക്‌സ് മാറ്റിയില്ലെങ്കില്‍ കാലില്‍ ദുര്‍ഗന്ധം ഉണ്ടാവാന്‍ ഇടയാക്കും. കാല്‍ വിയര്‍ക്കുമ്പോള്‍ ബാക്ടീരിയകള്‍ വര്‍ധിക്കും. സാധാരണക്കാരെ അപേക്ഷിച്ച് കൗമാരക്കാരിലും ഗര്‍ഭിണികളിലുമാണ് കൂടുതല്‍ ബാക്ടീരിയ ഉണ്ടാവുക. അതിനാല്‍ തന്നെ സോക്‌സുകള്‍ ദിവസേന മാറ്റാന്‍ ശ്രമിക്കുക. അല്ലെങ്കില്‍ വളരെ പെട്ടെന്ന്  ഇന്‍ഫെക്ഷന്‍ ഉണ്ടാകാന്‍ അത് ഇടയാക്കും. അണുബാധ തടയുന്നതിനുള്ള ഏറ്റവും വലിയ പോംവഴി കാലുകള്‍ വൃത്തിയായി സൂക്ഷിക്കുക എന്നതാണ്. പാദരക്ഷകള്‍ പങ്കിടാതിരിക്കുക, ഈര്‍പ്പം വര്‍ദ്ധിക്കുന്നത് ഒഴിവാക്കാന്‍ പതിവായി സോക്‌സ് മാറ്റുക എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു, 'അതേസമയം കൂടുതല്‍ രോഗാണുക്കളെ കൊല്ലാന്‍ 60 ഡിഗ്രി സെല്‍ഷ്യസില്‍ സോക്‌സ് കഴുകുക.

വ്യായാമ വസ്ത്രങ്ങള്‍ ദിവസേന കഴുകണം. നമ്മുടെ വസ്ത്രത്തിലെ 70 ശതമാനം അഴുക്കും കണ്ണിന് അദൃശ്യമായ ശരീരത്തിലെ അഴുക്ക് മൂലമാണ് . വ്യായാമം ചെയ്യുന്നതിലൂടെ വിയര്‍പ്പ്, ചര്‍മ്മകോശങ്ങള്‍, ഉപ്പ്, സെബം എന്നിവ ഉണ്ടാകുന്നു.ശരീരത്തോട് ഒട്ടികിടക്കുന്ന വസ്ത്രങ്ങള്‍ വ്യായാമം ചെയ്യുമ്പോള്‍ ഉപയോഗിച്ചാല്‍ വിയര്‍പ്പ് വസ്ത്രങ്ങളിലേക്ക് വലിച്ചെടുക്കപ്പെടും. അത് പിന്നീട് ഊരിയെടുക്കാനും ബുദ്ധിമുട്ടാകും. മാത്രമല്ല ഇത്തരത്തില്‍ ഉള്ള വസ്ത്രങ്ങളില്‍ നിന്ന് വിയര്‍പ്പിന്റെ ദുര്‍ഗന്ധം എത്ര കഴുകിയാലും പോകില്ല. അതുകൊണ്ട് തന്നെ വ്യായാമം ചെയ്ത വസ്ത്രങ്ങള്‍ വെയിലത്ത് ഇട്ട് ഉണക്കിയ ശേഷം വൃത്തിയാക്കിയാല്‍ ദുര്‍ഗന്ധം മാറികിട്ടും. ലൈക്രയില്‍ നിര്‍മ്മിച്ച വസ്ത്രങ്ങളാണെങ്കില്‍, തണുത്ത വെള്ളം മാത്രം ഉപയോഗിച്ച് വേണം വൃത്തിയാക്കാന്‍

ദിവസേന ധരിക്കുന്ന പൈജാമകള്‍ ആഴ്ച്ചയില്‍ രണ്ട് തവണ മാത്രം വൃത്തിയാക്കിയാല്‍ മതി. കാരണം പൈജാമകള്‍ ശരീരത്തോട് ഒട്ടി കിടക്കാത്തതിനാല്‍ തന്നെ വസ്ത്രം അധികം മുഷിയാന്‍ ഇടയില്ല. അതിനാല്‍ തന്നെ ആഴ്ച്ചയില്‍ രണ്ട് തവണ കഴുകിയാല്‍ മതിയാകും. 
അതേസമയം കാശ്മീരി കമ്പിളി വസ്ത്രങ്ങള്‍ ആറ് തവണ ഉപയോഗിച്ചതിന് ശേഷം കഴുകിയാല്‍ മതിയാകും. ആറ് തവണയുള്ള ഉപയോഗത്തിന് ശേഷം വസ്ത്രം വൃത്തിയാക്കിയില്ലെങ്കില്‍ വസ്ത്രം നശിക്കാന്‍ കാരണമാകും. കമ്പിളി വസ്ത്രങ്ങള്‍ 30 ഡിഗ്രി സെല്‍ഷ്യസില്‍ അല്ലെങ്കില്‍ അതില്‍ താഴെയുള്ള താപനിലയില്‍ കഴുകുന്നതാണ് സുരക്ഷിതം.

സില്‍ക്ക് വസ്ത്രങ്ങള്‍ മൂന്ന് നാല് തവണ ഉപയോഗിച്ചതിന് ശേഷം മാത്രം കഴുകിയാല്‍ മതി. കാരണം സില്‍ക്ക് വസ്ത്രങ്ങള്‍ വളരെ മൃദുവായത് കൊണ്ടുതന്നെ കൈകൊണ്ട് കഴുകിയാല്‍ പോലും വസ്ത്രങ്ങള്‍ നശിക്കാന്‍ കാരണമാകും. ചിലപ്പോള്‍ വസ്ത്രം ചുരുങ്ങുകയോ അല്ലെങ്കില്‍ വസ്ത്രത്തിന്റെ നിറം മാറുകയോ ചെയ്യാം. അതുകൊണ്ട് തന്നെ വസ്ത്രം മുഷിയുന്ന സാഹചര്യത്തില്‍ മാത്രം വസ്ത്രം കഴുകുക. മുഷിഞ്ഞില്ലെങ്കില്‍ സില്‍ക്ക് വസ്ത്രങ്ങള്‍ കഴുകാത്തതാണ് ഉത്തമം. ആഴ്ച്ചയില്‍ ധരിക്കുന്ന വസ്ത്രങ്ങള്‍ എട്ടു തവണ കൂടുമ്പോള്‍ വൃത്തിയാക്കുക. ഓരോ വസ്ത്രങ്ങളുടെ ഘടന അനുസരിച്ചാണ് അത്. ബനിയനുകള്‍, കോട്ടന്‍ വസ്ത്രങ്ങള്‍, ജീന്‍സ് എന്നിവ അനുയോജ്യമാണെന്ന് തോന്നുമ്പോള്‍ നിര്‍ബന്ധമായും വൃത്തിയാക്കുക.

how to wash your under wears

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES