വ്യായാമത്തിന് ഏറ്റവും അനുയോജ്യമായ വഴിയാണ് സൈക്ലിങ്. അര മണിക്കൂര്‍ സൈക്ലിങ് 300 കലോറി കത്തിച്ചു കളയുമെന്നാണ് കണക്ക്. സൈക്ലിങ് ചെയ്യുന്നത് പുറത്ത് ഗ്രാമപ്രദേശങ്ങളിലാണെങ്കില്‍ ശുദ്ധവായു ലഭിക്കുകയും ചെയ്യും. ഏറ്റവും കൂടുതല്‍ ശ്രദ്ധയും സുരക്ഷയും വേണ്ട വ്യായാമം കൂടിയാണിത്.
സൈക്ലിങില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
വെള്ളം കുടിക്കുക
എപ്പോഴും വെള്ളം കുടിക്കാനും ശരീരത്തെ നിര്‍ജ്ജലീകരണമില്ലാതെ സംരക്ഷിക്കാനും ശ്രദ്ധിക്കുക. അത് സൈക്ലിങ് ചെയ്യുമ്പോള്‍ മാത്രമല്ല, അല്ലാത്തപ്പോഴും. ജ്യൂസായോ, സൂപ്പായോ, വെറും വെള്ളമായോ ദിവസവും രണ്ട് ലിറ്റര്‍ വെള്ളം കുടിക്കണം. ചായയും കാപ്പിയും എണ്ണത്തില്‍പ്പെടുത്തരുത്. സൈക്ലിങ് ചെയ്യുമ്പോള്‍ വിയര്‍ക്കുന്നതിനാല്‍ ധാരാളം വെള്ളം കുടിക്കേണ്ടിവരും. നഷ്ടപ്പെടുന്ന ജലാംശം തിരിച്ചുപിടിക്കണം. ഓരോ 15 മിനിറ്റിലും വെള്ളം കുടിക്കണം.
ശരിയായ ഭക്ഷണം
സൈക്ലിങ് ആരോഗ്യത്തിനു വേണ്ടിയാണ് ചെയ്യുന്നത്. അതിനാല്‍ ശരിയായ രീതിയില്‍ ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കണം. അതിനായി ആരോഗ്യകരമായ ഭക്ഷണങ്ങളും സ്നാക്കുകളും മാത്രം കൈയില്‍ സൂക്ഷിക്കുക. ഇത് സൈക്ലിങ് ചെയ്യാനുള്ള ആരോഗ്യം നല്‍കുക മാത്രമല്ല, സൈക്ലിങിനു ശേഷം ഊര്‍ജ്ജസ്വലരായി ഇരിക്കാനും സഹായിക്കുന്നു.