Latest News

ശരീരത്തിന്റെ അസ്വസ്ഥകള്‍ അകറ്റാന്‍ തുളിസിവെള്ളം ബസ്റ്റാണ്! അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

Malayalilife
ശരീരത്തിന്റെ അസ്വസ്ഥകള്‍ അകറ്റാന്‍ തുളിസിവെള്ളം ബസ്റ്റാണ്! അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

ക്ഷീണം എന്നത് സ്ത്രീയേയും പുരുഷനേയും ഒരുപോലെ അലട്ടുന്ന് ഒന്നാണ്. ഈ അവസ്ഥയില്‍ അല്‍പം തുളസി വെള്ളം കുടിക്കുന്നത് എത്ര വലിയ ക്ഷീണത്തിനും പരിഹാരം കാണാന്‍ സഹായിക്കും കാരണം തുളസിക്ക് ആയുര്‍വ്വേദത്തില്‍ ഉള്ള ഗുണങ്ങള്‍ ചില്ലറയല്ല.ഓരോ അവസ്ഥയിലും ആരോഗ്യ സംരക്ഷണത്തിന് തുളസി ഉപയോഗിക്കേണ്ട വിധത്തില്‍ വ്യത്യാസമുണ്ട്.

അമിത ക്ഷീണം കൊണ്ട് വലയുന്നവര്‍ക്ക് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച ഒന്നാണ് തുളസി വെള്ളം. ഇത് ഏത് വിധത്തിലുള്ള അസ്വസ്ഥതകള്‍ക്കും പരിഹാരം നല്‍കി ഇത് ആരോഗ്യ സംരക്ഷണത്തിന് മികച്ച ഒരു ഓപ്ഷനാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അമിത ക്ഷീണം ഇല്ലാതാക്കി ഇത് ആരോഗ്യം സംരക്ഷിക്കുന്നതിന് സഹായിക്കുന്നുണ്ടഒരു ചെമ്പു പാത്രത്തില്‍ പതിനഞ്ച് തുളസി ഇട്ട് അതില്‍ അല്‍പം വെള്ളം ഒഴിച്ച് ഒരു മണിക്കൂറിന് ശേഷം കുടിക്കുക. ഇത് എത്ര വലിയ ക്ഷീണമാണെങ്കില്‍ പോലും ഇതിനെ ഇല്ലാതാക്കുന്നതിന് സഹായിക്കും.

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ഈ തുളസി വെള്ളം നല്ലതാണ്. ഇത് ദിവസവും രാവിലെയും വൈകുന്നേരവും ശീലമാക്കിയാല്‍ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ചതാണ് ഇത്.അണുബാധ തടയുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് തുളസി വെള്ളം. ഇത് വയറ്റിലെ അള്‍സര്‍ പോലുള്ളവക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.മാനസിക സമ്മര്‍ദ്ദം കുറക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് തുളസി വെള്ളം.  ഇത് ദിവസവും കഴിക്കുന്നതിലൂടെ  സ്‌ട്രെസ്സ,് ഡിപ്രഷന്‍ എന്നീ അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മാനസികോല്ലാസം വര്‍ദ്ധിപ്പിക്കുന്നതിനും തുളസി വെള്ളം കഴിക്കാവുന്നതാണ്.ആസ്ത്മ പോലുള്ള അസ്വസ്ഥതകള്‍ക്ക് തുളസി വെള്ളം കഴിക്കുന്നതിലൂടെ പരുഹാരം കാണാന്‍ സാധിക്കുന്നുണ്ട്. ആസ്ത്മക്ക് മരുന്നുകള്‍ ഒന്നും ഫലവത്താവാത്തവര്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് തുളസി വെള്ളം.

Read more topics: # thulasi water,# good ,# for health
thulasi water good for health

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES