പല്ലിന്റെ നിറം വര്‍ധിപ്പിക്കാന്‍ ഫലപ്രദമായ ഒറ്റമൂലികള്‍

Malayalilife
 പല്ലിന്റെ നിറം വര്‍ധിപ്പിക്കാന്‍ ഫലപ്രദമായ ഒറ്റമൂലികള്‍

ത്മവിശ്വാസത്തോടെ പുഞ്ചിരിക്കാന്‍ വെണ്മയുള്ള  പല്ലുകള്‍ വളരെ അനിവാര്യമാണ്. സുന്ദരിമാരുടെ ചിരികളില്‍ തിളക്കം ഉണ്ടാവണമെങ്കില്‍ പല്ലുകള്‍ വെണ്മയുള്ളതായിരിക്കണം എന്നാല്‍ എല്ലാവരുടെയും പല്ലുകള്‍ക്ക് ഈ തിളക്കം ലഭിക്കണമെന്നില്ല. പ്രായമാകുന്നതിന് അനുസരിച്ച് പല്ലിന്റെ മഞ്ഞനിറത്തിന്റെ അളവ് കൂടിക്കൂടി വരും. പലകാരണങ്ങള്‍ കൊണ്ടും ഇങ്ങനെ ഉണ്ടാകാം. ചായ, കാപ്പി, കോള തുടങ്ങിയവയുടെ ഉപയോഗവും പുകവലി. മുറുക്ക് തുടങ്ങിയ ദുശീലങ്ങളും പല്ലിന്റെ നിറത്തെ ബാധിക്കും.

വെണ്മയുള്ള പല്ലുകള്‍ സ്വന്തമാക്കാന്‍ കൊതിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

 പലവിധത്തിലുള്ള ഡിസൈനുകളുള്ള ബ്രഷുകള്‍  ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യമാണ്. ബ്രഷുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ നൈലോണ്‍ നാരുകള്‍ കൊണ്ടുള്ള ബ്രഷുകള്‍ തിരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇതുകൊണ്ട് വൃത്തിയാക്കാനും വളരെ എളുപ്പമാണ് മാത്രമല്ല ഇത്തരത്തിലുള്ള ബ്രഷ് കൊണ്ട് മോണകള്‍ക്കും പല്ലുകള്‍ക്കും ഉണ്ടാകുന്ന പ്രശ്‌നങ്ങളും വളരെ കുറവാണ്. 

  കൂടുതല്‍ നാളുകള്‍ ഒരു ടൂത്ത് ബ്രഷ് തന്നെ ഉപയോഗിക്കാതിരിക്കുക അതിന്റെ നാരുകള്‍ വളഞ്ഞു തുടങ്ങുമ്പോള്‍ തന്നെ ബ്രഷുകള്‍ മാറ്റാന്‍ പ്രത്യേകം ശ്രദ്ധിക്കണം  രണ്ടു പല്ലുകള്‍ക്കിടയിലുള്ള സ്ഥലം വൃത്തിയാക്കാന്‍ പലപ്പോഴും ടൂത്ത്ബ്രഷ് മതിയാവില്ല പകരം ഡെന്റല്‍ ഫ്‌ളോസ് ഉപയോഗിക്കാം. രണ്ട് കൈയുടെയും വിരലുകളില്‍ ഫ്‌ളോസ് ചുറ്റിയ ശേഷം പല്ലുകള്‍ക്കിടയില്‍ വച്ച് മുന്നോട്ടും പിന്നോട്ടും ചലിപ്പിച്ചാല്‍ മതിയാകും

. പല്ലുകള്‍ തേക്കുമ്പോള്‍ വൃത്തിയായിയില്ലെങ്കില്‍ പല്ലുകളില്‍ അടിയുന്ന പ്ലാക്കിന്റെ കനം കൂടുകയും പല്ലുകള്‍ എളുപ്പത്തില്‍ ദ്രവിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ രാവിലെയും വൈകിട്ടും രണ്ടുനേരം പല്ല് തേക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം 

 പല്ലുകളുടെ ആരോഗ്യത്തിന് ബ്രഷ് ചെയ്താല്‍ മാത്രം പോരാ കഴിക്കുന്ന ഭക്ഷണവും ശ്രദ്ധിക്കണം. മധുരം കഴിക്കുന്നതിന്റെ  അളവ് വളരെ കുറയ്ക്കുകയാണ് വേണ്ടത്. പ്രത്യേകിച്ച് പല്ലില്‍ ഒട്ടിപ്പിടിക്കുന്ന മധുരപലഹാരങ്ങളും മിഠായികളും.

 പച്ചക്കറികള്‍ക്ക് പല്ലിനെ വൃത്തിയാക്കാന്‍ നല്ല ശേഷിയുണ്ട് അതുകൊണ്ടുതന്നെ ഭക്ഷണം കഴിക്കുന്നതിന്റെ അവസാനം സാലഡുകള്‍ കഴിച്ചു ഭക്ഷണം അവസാനിപ്പിക്കുന്നത് നല്ലതാണ്.

 പല്ലിന് നല്ല തിളക്കം കിട്ടുവാന്‍ ഓറഞ്ച് തൊലി ഉണക്കിപ്പൊടിച്ച് അല്പം ഉപ്പും ചേര്‍ത്ത് പല്ല് തേച്ചാല്‍ പല്ലിന് നല്ല തിളക്കം കിട്ടും. അതുപോലെതന്നെ മാവില ചതച്ച് പല്ല് തേക്കുന്നത് പല്ലുകള്‍ക്ക് നിറം വര്‍ദ്ധിപ്പിക്കാന്‍ വളരെ നല്ലതാണ്.

 അതുപോലെതന്നെ എല്ലാ മാസവും പേസ്റ്റുകള്‍ മാറിമാറി ഉപയോഗിക്കുന്നതും നല്ലതാണ് പ്രത്യേകിച്ച് ഗ്രാമ്പൂ അടങ്ങിയ പേസ്റ്റുകള്‍ ഉപയോഗിക്കുന്നതാണ് പല്ലിന് കൂടുതല്‍ നല്ലത്. ആഴ്ചയിലൊരിക്കല്‍  ഉപ്പും നാരങ്ങാനീരും ചേര്‍ത്ത് പല്ലുതേച്ചാല്‍ പല്ലുകള്‍ക്ക് നല്ല തിളക്കം കിട്ടാന്‍ ഇത് സഹായിക്കും.

 ജാതിക്ക ഉപ്പ് കുരുമുളക് ഇവ തുല്യ അളവില്‍ പൊടിച്ച് പതിവായി പല്ലുതേച്ചാല്‍ പല്ലിലെ കറ. പല്ലിലെ മഞ്ഞ നിറം, വായ്‌നാറ്റം, പല്ലുവേദന തുടങ്ങിയവയ്ക്ക്   വളരെ നല്ലതാണ്  
 മരക്കരിയും ഉപ്പും ചേര്‍ത്ത് പല്ല് തേക്കുന്നത് പല്ലിന്റെ മഞ്ഞളിപ്പ് മാറാന്‍ വളരെ നല്ലതാണ്

 ദിവസവും കശുമാവിന്റെ ഇലകൊണ്ട്  പല്ലുതേച്ചാല്‍ പല്ലിന് നല്ല നിറവും ബലവും അഴകും വര്‍ദ്ധിക്കും മാത്രമല്ല പല്ലിനോ മോണയ്ക്ക് ഉണ്ടാകുന്ന യാതൊരു വിധ അസുഖങ്ങളും വരുന്നതുമല്ല.

Read more topics: # പല്ലുകള്‍
color of the teeth otta

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES