ഇരുന്നു കൊണ്ടു വെളളം കുടിയ്ക്കുന്നത് ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്. ദഹനേന്ദ്രിയ ആരോഗ്യത്തെ സംരക്ഷിയ്ക്കുവാന്‍ ഇതേറെ നല്ലതാണ്. ദഹനം നല്ല പോലെ നടക്കുവാന്‍ ഇരുന്നുള്ള വെള്ളം കുടിയാണ് നല്ലതെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. വയറിലെ മസിലുകള്‍ക്ക് റിലാക്സേഷന്‍ നല്‍കുന്ന ഒന്നാണിത്. ഇതു വഴിയും ദഹനേന്ദ്രിയ ആരോഗ്യത്തിന് മികച്ചതാണ്.
ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങളുള്ളവരെങ്കില്‍ പ്രത്യേകിച്ചും ഈ വഴി പരീക്ഷിയ്ക്കുന്നത് ഏറെ ഗുണം നല്‍കും.നിന്നു കൊണ്ടു വെള്ളം കുടിയ്ക്കുമ്പോള്‍ ഇത് ഒറ്റയടിയ്ക്കു ഫുഡ് കനാലില്‍ എത്തിപ്പെടുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇരുന്നുള്ള വെള്ളം കുടി ഈ പ്രശ്നമുണ്ടാക്കുന്നില്ല. ഒറ്റയടിയ്ക്കു വെള്ളം കുടിയ്ക്കുന്നത് വയറിന്റെയും കുടലിന്റേയും ആരോഗ്യത്തിന് നല്ലതല്ലെന്നു പറയുന്നതിന്റെ പ്രധാനപ്പെട്ട കാരണവും ഇതു തന്നെയാണ്. ഇരുന്ന് അല്‍പാല്‍പമായി വെള്ളം കുടിയ്ക്കുന്നതാണു നല്ലത്. ഇരുന്നെങ്കിലും ഒറ്റയടിയ്ക്കുള്ള വെള്ളം കുടി ഒഴിവാക്കുക.