സൗന്ദര്യം സ്ത്രീകള്‍ക്ക് മാത്രമല്ലല്ലോ പുരുഷന്മാര്‍ക്കും ഇല്ലേ. അപ്പോള്‍ സൗന്ദര്യ സംരക്ഷണവും പുരുഷന്മാര്‍ക്ക് ഉണ്ട്. എന്നാല്‍ സത്രീകളെ പോലെ അത്രകണ്ട് സൗന്ദര്യ സംരക്ഷണം നടത്തുന്നവര്‍ അല്ല പുരുഷന്മാര്‍. പുരുഷന്മാരുടെ സൗന്ദര്യ സംരക്ഷണത്തിന് ചില ടിപ്പുകള്‍ അറിയാം.
പാല്‍ നല്ലൊന്നാന്തരം ഫേസ് പായ്ക്കാണ്. മുഖത്തെ അഴുക്കു നീക്കം ചെയ്യാനും മുഖത്തിന് ഈര്‍പ്പം നല്‍കാനും ഇത് ഏറെ നല്ലതാണ്. പാല്‍ പഞ്ഞിയില്‍ മുക്കി മുഖത്തു പുരട്ടാം. പത്തു പതിനഞ്ചു മിനിറ്റിനു ശേഷം ഇത് കഴുകിക്കളയുകയും ചെയ്യാം. നല്ലപോലെ പഴുത്ത പഴം ഉടയ്ക്കുക. ഇതില്‍ പനിനീര്, ഒലീവ് ഓയില്‍, കൊക്കോ ബട്ടര്‍ എന്നിവ ചേര്‍ക്കുക. ഈ മിശ്രിതം മുഖത്തു പുരട്ടി അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം. മുഖം വൃത്തിയാക്കാനും ചര്‍മസുഷിരങ്ങള്‍ തുറക്കാനു ഇത് സഹായിക്കും.
പപ്പായ കൊണ്ടു പുരുഷന്മാര്‍ക്കു ചേര്‍ന്ന ഫേസ് പായ്ക്കുണ്ടാക്കാം. പപ്പായയില്‍ അല്‍പം പാല്‍, ഒലീവ് ഓയില്‍ എന്നിവ ചേര്‍ക്കുക. ഇത് മുഖത്തു പുരട്ടി അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം. കുക്കുമ്പര്‍ നല്ലപോലെ ഉടയ്ക്കുക. ഇതില്‍ അല്‍പം ചെറുനാരങ്ങാനീരു ചേര്‍ത്ത് മുഖത്തു പുരട്ടാം. അത് ഉണങ്ങിക്കഴിയുമ്പോള്‍ കഴുകിക്കളയാം. മുഖത്തിന് ബ്ലീച്ചിന്റെ ഗുണം നല്‍കുന്ന ഒരു മിശ്രിതമാണിത്. ചര്‍മത്തിന് തിളക്കം ലഭിക്കാനും ഇത് സഹായിക്കും. മുള്‍ത്താണി മിട്ടി പനിനീരില്‍ കലര്‍ത്തി മുഖത്തിടുന്നതും പുരുഷനമാര്‍ക്കു പറ്റിയ ഒരു ഫേസ് മാസ്‌ക് തന്നെയാണ്. ഇവ തികച്ചും പ്രകൃതിദത്ത മാര്‍ഗങ്ങളായതു കൊണ്ട് ചര്‍മത്തിനു ദോഷം വരുത്തുമെന്ന ഭയവും വേണ്ട.