പ്രായക്കുറവിന് കാരണം ചര്‍മസംരക്ഷണം മാത്രമല്ല, കഴിയ്ക്കുന്ന ഭക്ഷണങ്ങള്‍ വരെ യുവത്വം നില നിര്‍ത്തുന്നതില്‍ പ്രധാനപ്പെട്ട പങ്കു വഹിയ്ക്കുന്നുമുണ്ട്. നല്ല ഭക്ഷണം, ചിട്ടയായ ജീവിതം, വ്യായാമം, ദുശീലങ്ങള്‍ ഇല്ലാതിരിയ്ക്കുക, ചര്‍മത്തിന് മതിയായ ശ്രദ്ധ നല്‍കുക എന്നിവയെല്ലാം തന്നെ നല്ല ചര്‍മത്തിനു പ്രധാനപ്പെട്ട ഘടകങ്ങളാണ്. ചര്‍മത്തിന് പ്രായക്കുറവു നല്‍കുന്ന ചിലതാണ്.
ചെറുനാരങ്ങ ഇത്തരത്തിലെ ഒരു ഭക്ഷണ വസ്തുവാണ്. ആരോഗ്യത്തിനും സൗന്ദര്യത്തിനും മുടിയ്ക്കുമെല്ലാം ഒരുപോലെ സഹായകമായ ഒന്നാണിത്. നാരങ്ങയിലെ ആന്റിഓക്സൈഡുകളും വിറ്റാമിന്‍ സിയും ത്വക്കിന് ഏറെ നല്ലതാണ്. ശരീരത്തുള്ളിലെ അഴുക്കുകള്‍ നീക്കം ചെയ്യുന്നതിനും കൊഴുപ്പു കട്ട പിടിക്കാതിരിക്കാനും നാരങ്ങ ഏറെ നല്ലതാണ്. ചൂടുവെള്ളത്തില്‍ രണ്ടുതുള്ളി ചെറുനാരങ്ങാനീരൊഴിച്ച് രണ്ടുനേരം കുടിക്കുന്നത് നല്ലതാണ്. ഇതു ടോക്സിനുകള്‍ പുറന്തള്ളി ചര്‍മത്തിലെ ചുളിവുകള്‍ ഒഴിവാക്കി തിളക്കം നല്‍കുന്നു. മുഖക്കുരു പോലുള്ള പ്രശ്നങ്ങളെ പ്രതിരോധിയ്ക്കുന്നു.ഉണക്കമുന്തിരി, ബദാം, വാള്‍നട്ട് തുടങ്ങിയവ ശരീരത്തില്‍ ലൂബ്രിക്കേറ്ററുകളായി പ്രവര്‍ത്തിക്കുന്നു. ഇവയിലെ വൈറ്റമിന്‍ ഇ ത്വക്കിന് തിളക്കം നല്‍കുകയും ശരീരകോശങ്ങള്‍ക്ക് കൊഴുപ്പു നല്‍കുകയും നല്‍കുന്നു.അവോക്കാഡോ അഥവാ ബട്ടര്‍ ഫ്രൂട്ട് ഇത്തരത്തിലെ ഒരു ഫലവര്‍ഗമാണ്. ചര്‍മത്തിന് ഏറെ നല്ലതാണ് ഇത്. വൈററമിന്‍ ഇ, സി, കെ എന്നിവയെല്ലാം തന്നെ ഇതില്‍ അടങ്ങിയിട്ടുണ്ട്. ആന്റി ഓക്സിഡന്റുകളാല്‍ സമ്പുഷ്ടമായ ഇത് ചര്‍മത്തിന് നിത്യയൗവനം നല്‍കുന്ന ഒന്നാണ്.