സ്ലീവ്‌ലെസ് വസ്ത്രങ്ങള്‍ ധരിക്കുമ്പോള്‍ പെണ്‍കുട്ടികള്‍ക്ക് നാണക്കേടായി തോന്നുന്ന ഇരുണ്ട കക്ഷങ്ങളുടെ നിറം മാറ്റാന്‍ പുതിയ വിദ്യ. രോമങ്ങള്‍ നീക്കം ചെയ്താലും തൊലിയേക്കള്‍ ഇരുണ്ട നിറമായതിനാല്‍ പലപ്പോഴും കക്ഷം കാണിക്കുന്നതിന് മടിയാണ് പെണ്‍കുട്ടികള്‍ക്ക്. എന്നാല്‍ ഒരു മാസത്തിനുള്ളില്‍ കക്ഷത്തിലെ കറുപ്പു നിറം മായിക്കാനുള്ള പ്രകൃതിയുടെ വിദ്യയിതാ..
ചര്‍മ്മത്തിന് തിളക്കമേകാന്‍ സഹായിക്കുന്ന ചെറുനാരങ്ങ 15 മിനിറ്റു നേരം കക്ഷങ്ങളില്‍ തേച്ചു പിടിപ്പിക്കുക. ഇങ്ങനെ ദിവസേന ചെയ്താല്‍ കറുപ്പ് നിറം മാറും.
വെള്ളരിക്ക അരിഞ്ഞ് കക്ഷത്തില്‍ തേക്കുന്നതും സൗന്ദര്യം കൂട്ടാന്‍ സഹായിക്കും.
ആന്‍ഡി ഓക്‌സിഡന്റുകളടങ്ങിയ കറ്റാര്‍ വാഴയുടെ നീര് കക്ഷങ്ങളില്‍ തേച്ചു പിടിപ്പിക്കുന്നത് ചര്‍മ്മം വൃത്തിയാക്കാനും മൃദുലമാക്കാനും സഹായിക്കും.
ഐസ് ക്യൂബുകള്‍ കക്ഷങ്ങളില്‍ വെച്ച് മസ്സാജ് ചെയ്യുന്നത് രക്തയോട്ടത്തിന് സഹായിക്കും. ഒരു തുണിയില്‍ ഐസ് കട്ടയെടുത്ത് 10 മിനിട്ടോളം മസാജ് ചെയ്യാം.
മഞ്ഞളും ചന്ദനവും അരച്ചുണ്ടാക്കിയ പേസ്റ്റ് അല്പം റോസ് വാട്ടറില്‍ കലര്‍ത്തിയ മിശ്രിതം തോളുകളില്‍ പുരട്ടി ഉണക്കുക. അല്‍പനേരം കഴിഞ്ഞ് ചുടുവെള്ളമുപയോഗിച്ച് കഴുകിക്കളഞ്ഞാല്‍ തോളിലെ കറുപ്പകറ്റാം.
കക്ഷങ്ങളിലെയും കയ്യിടുക്കിലെയും ഇരുണ്ട നിറമകറ്റാന്‍ ഒലിവ് ഓയില്‍ ഏറെ സഹായകമാണ്.
ചര്‍മ്മ സംരക്ഷണത്തില്‍ മികച്ചു നില്‍ക്കുന്ന തേനും ചെറുനാരങ്ങ നീരും പുരട്ടി ദിവസേന മസ്സാജ് ചെയ്യുന്നത് തൊലിയുടെ കറുപ്പ് നിറമകറ്റാന്‍ മികച്ച ഔഷധമാണ്…