Latest News

അടിവയറിൽ അടിഞ്ഞ് കൂടിയ കൊഴുപ്പിനെ ഇല്ലാതാക്കാം

Malayalilife
അടിവയറിൽ അടിഞ്ഞ് കൂടിയ കൊഴുപ്പിനെ ഇല്ലാതാക്കാം

യറില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് ഏവരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്‌നമാണ്. മോശം ജീവിതരീതിയും തീരെ ശ്രദ്ധിക്കാതെയുള്ള ആഹാരക്രമങ്ങളുടേയും അനന്തരഫലമായാണ് ഇതിനൊക്കെ കാരണം.  വയറിലെ കൊഴുപ്പ്  മറ്റ് ഭാഗങ്ങളിലേതിനേക്കാള്‍ ഗൗരവ്വമേറിയതാണ് ഒന്നാണ്. വയറിലും സമീപത്തും  അടിഞ്ഞിരിക്കുന്ന കൊഴുപ്പ് അവയോടടുത്തുള്ള അവയവങ്ങളില്‍ ദോഷകരമായ ഹോര്‍മോണുകള്‍ ഉണ്ടാകാൻ ഇടയാകുന്നു. എന്നാൽ ഇയവേ എല്ലാം ചില പ്രകൃതിദത്തമായ  മാർഗ്ഗങ്ങളിലൂടെ ഇല്ലാതാക്കാൻ സാധിക്കുന്നു.  എന്തൊക്കെയാണ് അത് എന്ന നോക്കാം 

കഴിവതും വെള്ള അരി അഥവാ വൈറ്റ് റൈസുകൊണ്ടുള്ള ആഹാരങ്ങള്‍ കഴിക്കാതിരിക്കുക.  പകരം മട്ടയരിയോ ബ്രൗണ്‍ ബ്രെഡോ, ഓട്‌സോ അലെ്‌ളങ്കില്‍ ഗോതമ്പ് ആഹാരങ്ങളോ ഉൾപെടുത്തുക.  അതോടൊപ്പം  മധുര പലഹാരങ്ങള്‍, മധുര പാനീയങ്ങള്‍, എണ്ണപ്പലഹാരങ്ങള്‍ എന്നിവയും  പൂർണമായും ഒഴിവാക്കുക.  ഇത്തരം മധുരമേറിയ ആഹാരങ്ങൾ കഴിക്കുന്നത് കാരണം  ശരീരത്തിലെ തുടകള്‍, അടിവയര്‍ എന്നീ ഭാഗങ്ങളില്‍ കൊഴുപ്പ് അടിഞ്ഞ് കൂടാന്‍ ഇടയാകുന്നു. മാംസാഹാരങ്ങള്‍ ഒഴിവാക്കുന്നതിലൂടെയും  കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയുന്നു.

എന്നാൽ ഏറ്റവും ഗുണവും ചെലവ് കുറഞ്ഞതുമായ  ചെറുനാരങ്ങ വെള്ളത്തിലൂടെ മാർഗ്ഗത്തിലൂടെ വയറിലെ കൊഴുപ്പിനെ ഇല്ലാതാക്കാം.  ദിവസവും രാവിലെ ഒരു ഗ്‌ളാസ് തണുത്ത വെള്ളത്തില്‍ അല്‍പ്പം നാരങ്ങാനീരും ഉപ്പും ചേര്‍ത്ത് കഴിക്കുന്നത് വഴി ശരീര പോഷണത്തിനും കുടവയര്‍ കുറയാനും കൊഴുപ്പുകള്‍ ഇല്‌ളാതാക്കാനും സഹായകരമാണ്. വെള്ളം ധാരാളമായി കുടിക്കുന്നതും  വയറിലെ കൊഴുപ്പ് അടിഞ്ഞ് കൂടുന്നത്  ഒഴിവാക്കാൻ സഹായിക്കുന്നു.  ധാരാളം പഴങ്ങള്‍ കഴിക്കുന്നതിലൂടെ ശരീരത്തിന് ധാരാളം ആന്റി ഓക്‌സിഡന്റുകളും ധാതുക്കളും വിറ്റാമിനുകളും  ലഭ്യമാകുന്നു.

ദിവസവും രാവിലെ രണ്ടോ മൂന്നോ  അല്ലി വെളുത്തുള്ളി കഴിക്കാവുന്നതാണ്. അതോടൊപ്പം ഒരു ഗ്ലാസ്  നാരങ്ങാവെള്ളം കുടിക്കാവുന്നതാണ്. ഇതിലൂടെ ശരീര ഭാരം കുറയുകയും  ശരീരത്തിലെ രക്ത ചംക്രമണ പ്രക്രിയയെ സുഗമമാക്കാനും സാധിക്കുന്നു. പാചകത്തിന് ഇഞ്ചി, കുരുമുളക്, കറുവപ്പട്ട എന്നിങ്ങനെയുള്ള സുഗന്ധ വ്യഞ്ജനങ്ങള്‍ ധാരാളമായി ചേർത്ത് ഉപയോഗിക്കുന്നതും ഗുണകരമാണ്. രീരത്തിലെ ഇന്‍സുലിന്‍ പ്രതിരോധം മെച്ചപെ്പടുത്തുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനും കൊഴുപ്പ് അകറ്റുന്നതിനുമെല്ലാം സുഗന്ധ വ്യഞ്ജനങ്ങള്‍ എല്ലാം ഫലപ്രദമാണ്.
 

Tips to remove fat in abdomin stomach

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES