Latest News

ഇഷ്ടമില്ലാതിരുന്ന ആര്‍ത്തവം..! സാനിറ്ററി പാഡുകള്‍..! മുറിച്ചു കളയാന്‍ തോന്നിയ സ്തനങ്ങള്‍..! പെണ്ണുടലില്‍ തെറ്റി ജനിച്ച ആണ്‍കുട്ടി മിസ്റ്റര്‍ കേരള ആയ പൊളളുന്ന കഥ..!

Malayalilife
ഇഷ്ടമില്ലാതിരുന്ന ആര്‍ത്തവം..! സാനിറ്ററി പാഡുകള്‍..! മുറിച്ചു കളയാന്‍ തോന്നിയ സ്തനങ്ങള്‍..! പെണ്ണുടലില്‍ തെറ്റി ജനിച്ച ആണ്‍കുട്ടി മിസ്റ്റര്‍ കേരള ആയ പൊളളുന്ന കഥ..!

ണ്ടുവര്‍ഷം മുമ്പുവരെ പ്രവീണ്‍ നാഥ് ഒരു പെണ്ണായിരുന്നു. ശരീരം കൊണ്ടു മാത്രം. വെല്ലുവിളികളും പരിഹാസവും അതിജീവിച്ച് പെണ്ണുടലില്‍ നിന്നും വേര്‍പെട്ട് പ്രവീണ്‍നാഥ് ആയപ്പോള്‍ ഇരുപത്തിമൂന്നുകാരന്‍ ട്രാന്‍സ്മാന്‍ നേടിയത് മിസ്റ്റര്‍ കേരള പദവിയാണ്. തൃശ്ശൂരില്‍ നടന്ന ബോഡി ബില്‍ഡിങ് ചാമ്പ്യന്‍ഷിപ്പില്‍ ട്രാന്‍സ്മാന്‍ വിഭാഗത്തില്‍ ഒന്നാമനായതോടെയാണ് സെലക്ഷന്‍ ലഭിച്ചത്. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലുള്ളവര്‍ അപൂര്‍വമായി മാത്രം കടന്നുവരുന്ന ബോഡി ബില്‍ഡിങ് രംഗം. അവിടെ തന്റേതായ ഒരിടം കണ്ടെത്താന്‍ കഠിനമായി പരിശ്രമിക്കുകയാണ് പ്രവീണ്‍.

സലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാര്‍ പങ്കുവച്ച ഒരു പോസ്റ്റിലൂടെയാണ് പ്രവീണ്‍ നാഥിനെ ആദ്യം സോഷ്യല്‍ മീഡിയ അറിയുന്നത്. പിന്നീട് മാധ്യമങ്ങളില്‍ വാര്‍ത്തയുമായി. കേരളത്തില്‍ തന്നെ ആദ്യമായിട്ടാണ് ട്രാന്‍സ്ജെന്‍ഡര്‍ കാറ്റഗറിയില്‍ നിന്നും ഒരാള്‍ മിസ്റ്റര്‍ തൃശൂര്‍ ആയി മാറുന്നത്.  മിസ്റ്റര്‍ തൃശൂരില്‍ നിന്നും മിസ്റ്റര്‍ കേരളയിലേക്കുള്ള അവന്റെ യാത്ര വളരെ ക്ലേശകരമായിരുന്നു. ഹോര്‍മോണ്‍ ചികിത്സയും, മാനസിക സംഘര്‍ഷങ്ങളും പലപ്പോഴും പ്രവീണിന് വെല്ലുവിളികള്‍ ആയിരുന്നു. പക്ഷേ അവന്റെ ലക്ഷ്യബോധത്തിന് ചിറകുകള്‍ ഉണ്ടായിരുന്നു.

പാലക്കാട് ജില്ലയിലെ നെന്മാറയിലെ എലവഞ്ചേരിയില്‍ ജനിച്ചു വളര്‍ന്ന പ്രവീണ്‍ പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് വ്യക്തിത്വം എന്താണെന്ന് തിരിച്ചറിഞ്ഞത്. പെണ്ണായി ജനിച്ചതുകൊണ്ടുതന്നെ പെണ്‍കുട്ടികള്‍ മാത്രമുള്ള സ്‌കൂളില്‍ ആണ് പഠിച്ചതെന്നും പെണ്‍കുട്ടികളോടാണ് തനിക്ക് ആകര്‍ഷണം തോന്നിയിരുന്നത് എന്നും പ്രവീണ്‍ പറയുന്നു.

തന്റെ ഉള്ളിലെ ആണ്‍കുട്ടിയെ പുറംലോകത്തിനു മുന്നില്‍ അതായത് സ്വന്തം അമ്മയോട് വെളിപ്പെടുത്താന്‍ സഹായിച്ചത് സ്‌കൂള്‍ ടീച്ചര്‍ ആയിരുന്നു. ഇതൊരു രോഗമല്ലെന്നും, അതു സ്വാഭാവികമാണെന്നും പറഞ്ഞ് ടീച്ചര്‍ പ്രവീണിനെ ആശ്വസിപ്പിച്ചു, ആത്മവിശ്വാസം തന്നു. അങ്ങിനെയാണ് ബെംഗളൂരൂ നിംഹാന്‍സില്‍ കൗണ്‍സലിങ്ങിനു പോകാന്‍ അമ്മയും പ്രവീണും തീരുമാനിച്ചത്.

അങ്ങനെ സ്‌കൂളുകാര്‍ ഇടപെട്ട് ബെംഗളൂരുവില്‍ ഒരുവര്‍ഷം കൗണ്‍സിലിങ്ങും ചികിത്സയും നടന്നു. പത്താം ക്‌ളാസില്‍ പഠിക്കുമ്പോഴാണ് ഇക്കാര്യങ്ങള്‍ നടന്നത്. അങ്ങനെ പഠനം മുടങ്ങി. പത്താം ക്‌ളാസില്‍ പ്രതീക്ഷിച്ച മാര്‍ക്ക് ലഭിച്ചില്ല. അതുകൊണ്ട് ഒരു വര്‍ഷം പ്രൈവറ്റായി പഠിച്ച് പരീക്ഷ എഴുതി. 80 ശതമാനം മാര്‍ക്കോടെ ജയിച്ചു. പ്ലസ് ടു പഠനം മിക്സഡ് സ്‌കൂളില്‍ ആയിരുന്നു അന്നൊക്കെ അന്തര്‍മുഖനായിരുന്നു. സുഹൃത്ബന്ധങ്ങള്‍ ഉണ്ടാക്കുന്നതിനു പകരം പുതിയ ജീവിതത്തില്‍, ഭാവിയില്‍ എന്തൊക്കെ ചെയ്യാന്‍ ആകുമെന്ന കണക്കുകൂട്ടലില്‍ ആയിരുന്നു താനെന്നും പ്രവീണ്‍.

പ്ലസ് ടു കഴിഞ്ഞപ്പോള്‍ നെന്മാറ എന്‍എസ്എസ് കോളജില്‍ ഡിഗ്രിക്ക് ചേര്‍ന്നു. അവിടെ ഒന്നാം വര്‍ഷം പഠിക്കുമ്പോഴാണ് പ്രവീണ്‍ വീടു വിട്ടിറങ്ങുന്നത്. അന്നൊരു പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. അവള്‍ പ്രവീണിനെ കാണാന്‍ വീട്ടിലേക്കു വന്നു. അതിനെച്ചൊല്ലി വീട്ടില്‍ വഴക്കുണ്ടായി. അങ്ങനെ ന്‍ 18 ാം വയസ്സില്‍ വീട്ടില്‍ നിന്നിറങ്ങി. പിന്നീടുള്ള വിദ്യാഭ്യാസം മഹാരാജാസില്‍ ആയിരുന്നു. ആദ്യമായി ആര്‍ത്തവം വന്നശേഷം വിഷാദത്തിലേക്കും വീണു പോയിരുന്നു. ഓരോ മാസവും ആ ദിവസങ്ങള്‍ കറുത്ത ദിനങ്ങളായിരുന്നു. സ്തനങ്ങള്‍ മുറിച്ചു കളഞ്ഞാലോ എന്നെല്ലാം തോന്നുമായിരുന്നുവെന്നും പ്രവീണ്‍ പറയുന്നു.

പലവിധ ബുദ്ധിമുട്ടുകള്‍ കൊണ്ടുതന്നെ ഡിഗ്രി പഠനം ഉപേക്ഷിച്ചു. ശേഷമാണ് രഞ്ജു രഞ്ജിമാറിന്റെ ദയ എന്ന കലാസംഘടനയില്‍ ചേരുന്നതും സംഘടന നേതൃത്വം നല്‍കുന്ന നാടകത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചതെന്നും പ്രവീണ്‍ പറഞ്ഞു. അതില്‍ നിന്നും കിട്ടിയ വരുമാനവും മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാര്‍ നല്‍കിയ പണവും ചേര്‍ത്തു വച്ച് സെക്സ് റീഅസെയിന്‍മെന്റ് സര്‍ജറി ചെയ്യാന്‍ തീരുമാനിച്ചു. രണ്ടുവര്‍ഷംമുമ്പ് എറണാകുളത്തു വെച്ചായിരുന്നു ശസ്ത്രക്രിയ. ശസ്ത്രക്രിയയ്ക്ക് അമ്മയും കൂടെയുണ്ടായിരുന്നു.

തൃശൂരില്‍ എത്തിയ ശേഷം ആണ് ഉള്ളില്‍ ഉറങ്ങിക്കിടന്ന ബോഡി ബില്‍ഡിങ് സ്വപ്നം പൊടിതട്ടിയെടുത്തത്. ആര്യന്‍ പാഷയെ പോലെ ആകണം എന്നായിരുന്നു മനസ്സില്‍. അതിനായി രാവിലെയും വൈകീട്ടുമായി ഏഴുമണിക്കൂര്‍ ജിമ്മില്‍ ചെലവഴിച്ചു. ഡയറ്റനുസരിച്ചുള്ള ഭക്ഷണം കഴിച്ചു. മുന്‍ മിസ്റ്റര്‍ ഇന്ത്യയും ഫിറ്റ്‌നസ് പരിശീലകനുമായ വിനു മോഹനായിരുന്നു പരിശീലകന്‍. തൃശ്ശൂരില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കാനുള്ള 50,000 രൂപ അമ്മ നല്‍കിയത് വള പണയംവെച്ചാണ്.

Read more topics: # Praveena nath
Praveena nath story

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES