ഏറെ കാലം സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ നീണ്ട നിൽക്കണമെങ്കിൽ അവ വൃത്തിയായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ഇല്ലെങ്കിൽ ഇവ എക്‌സ്പയറി ഡേറ്റ് കഴിയുന്നതിനു മുന്‍പ് തന്നെ കേടാകാനും ഇടയുണ്ട്. എന്തെല്ലാം മാർഗ്ഗങ്ങളാണ് ഇവ സംരക്ഷിക്കാം എന്ന് നോക്കാം.
മേക്ക് അപ്പ് വസ്തുക്കൾ കഴിവതും അടച്ചു സൂക്ഷിയ്ക്കുകയാണ് വേണ്ടത്. ഇവയിൽ വായു സഞ്ചാരം കൂടുതൽ കടക്കുകയാണെങ്കിൽ മേക്കപ്പ് വസ്തുക്കള്‍ കേടാകാന്‍ കേടാകാൻ സാധ്യത ഏറെയാണ്. ഇവ മുഖസൗന്ദര്യവര്‍ദ്ധക വസ്തുക്കളുടെ കാര്യത്തില്‍ മാത്രമല്ല, ഷാംപൂ, കണ്ടീഷണര്‍ എന്നിവ സംരക്ഷിക്കുന്നതിലും ശ്രദ്ധിക്കേണ്ടതാണ്. അധികം ചൂടു തട്ടാത്ത സ്ഥലത്തു വേണം പെര്‍ഫ്യൂം പോലുള്ളവ സൂക്ഷിക്കേണ്ടത്.
അതേ സമയം നിങ്ങൾക്ക് തന്നെ ചില കോസ്‌മെറ്റികുകള്‍ കേടായാലും ചെറിയ പൊടിക്കൈകകള്‍ പരീക്ഷിച്ച് നോക്കാവുന്നതാണ്. ഇത് കൂടാതെ പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് സണ്‍ ടാന്‍ തടയാം. മേക്കപ്പ് സാധനങ്ങളില്‍ പഞ്ഞി മുക്കി ഉപയോഗിക്കുന്നതിന് പകരമായി നമുക്ക് കോട്ടന്‍ തുണികള്‍ ഉപയോഗിക്കാവുന്നതാണ്. കോട്ടന്‍ തുണികള്‍ പലതവണ ഉപയോഗിക്കാമെന്ന ഗുണവും കിട്ടുന്നതാണ്.
മേക്കപ്പ് സാധനങ്ങള്‍ ഫ്രിഡ്ജില്‍ വയ്ക്കുന്നത് ഇവയുടെ ആയുസ് നേട്ടം കൈവരിക്കുന്നു. ഇത്തരത്തില്‍ നെയില്‍ പോളിഷ്, പെര്‍ഫ്യൂം തുടങ്ങിയവ സൂക്ഷിക്കാം. ന്നായി ഇവ എല്ലാം അടച്ചു സൂക്ഷിക്കാവുന്നതാണ്. ആവശ്യം കഴിഞ്ഞാലുടനെ മേക്കപ്പ് ബ്രഷുകള്‍ കഴുകി ഉണക്കി വയ്ക്കാവുന്നതാണ്.