ഭക്ഷണങ്ങൾ ഉണ്ടാക്കുമോൾ കൂടുതൽ രുചിപകരനായി നാം സാധാരണയായി കുടമ്പുളി ആണ് ഉപയോഗിക്കാറുള്ളത്. എന്നാൽ ഇവ ഭക്ഷങ്ങൾക്ക് രുചി നൽകുന്നതോടൊപ്പം തന്നെ ആരോഗ്യത്തിന് ഏറെ ഗുണങ്ങൾ ആണ് പ്രധാനം ചെയ്യുന്നത്. ഒരു പഴവർഗം ആയാണ് കുടംപുളിയെ സാധാരണയായി കണക്കാക്കുന്നത്. എന്നാൽ ഇവ കൊണ്ട് ശരീരഭാരം കുറയ്ക്കാൻ സാധിക്കുകയും ചെയ്യുന്നു.
ഇതിന് സഹായിക്കുന്നത് കുടംപുളിയിലടങ്ങിയ ഹൈഡ്രോക്‌സി സിട്രിക് ആസിഡ് എന്ന ഫൈറ്റോകെമിക്കൽ ആണ്. കൊഴുപ്പിനെ കത്തിച്ചു കളയാനും വിശപ്പ് നിയന്ത്രിക്കാനും കുടംപുളിക്ക് സാധിക്കുകയും ചെയ്യുന്നു. കൊഴുപ്പ് ഉണ്ടാക്കാൻ ശരീരം ഉപയോഗിക്കുന്ന ഒരു എൻസൈം ആയ സിട്രേറ്റ് ലയേസിനെ തടയുകയാണ് ഇതിലൂടെ ചെയ്യുന്നത്.
കുടംപുളി ശരീരഭാരം കുറയ്ക്കാൻ തലച്ചോറിൽ സെറോടോണിൻ എന്ന ഹോർമോൺ ഉൽപാദിപ്പിക്കുക വഴിയാണ് സഹായിക്കുന്നത്. ഇത് വിശപ്പ് കുറയ്ക്കാൻ സഹായിക്കും.
കുടംപുളി ഭക്ഷണത്തിൽ പതിവായി ഉൾപെടുത്തുന്നതോടെ ഇൻഫ്ലമേഷൻ കുറയ്ക്കാനും ഇൻസുലിന്റെ അളവ് കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കും.
ദഹനപ്രക്രിയ അതിവേഗം തന്നെ സുഗമമാക്കുന്നു. ഉദരവ്രണം ഉണ്ടാകുന്നത് സഹായിക്കുന്നതോടൊപ്പം തന്നെ കൊളസ്‌ട്രോൾ നിയന്ത്രിക്കുന്നു. ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ശരീരത്തിലെ വിഷാംശങ്ങളെയെല്ലാം നീക്കം ചെയ്യുന്നത് കൂടാതെ എല്ലുകളെ ശക്തിപ്പെടുത്തുന്നു.
ശരീരഭാരം കുറയ്ക്കാൻ കുടംപുളി ചേർത്ത് തിളപ്പിച്ച വെള്ളം സഹായിക്കും. നാലു കപ്പ് വെള്ളം തിളപ്പിച്ച് അതിലേക്ക് രണ്ടോ മൂന്നോ അല്ലി കുടംപുളി ചേർക്കുക. അല്പസമയം തിളപ്പിക്കുക. തണുത്ത ശേഷം അരിച്ചെടുക്കുക. ഓരോ നേരവും ഭക്ഷണത്തിന് അരമണിക്കൂർ മുൻപ് ഈ പാനീയം കുടിക്കുക.
കുടംപുളിയുടെ ഉപയോഗം അമിതമായാൽ അത് കരളിന്റെ നാശത്തിനും തലവേദനയ്ക്കും ദഹനപ്രശ്‌നങ്ങൾക്കും എല്ലാം തന്നെ വഴിവയ്ക്കുകയും ചെയ്യുന്നു.