പൊടിപടലങ്ങളും പുകയും നിറഞ്ഞ ഈ അന്തരീക്ഷത്തിൽ ഏറെ വെല്ലുവിളികൾ ഉയർത്തുന്ന ഒന്നാണ് മുഖ സൗന്ദര്യം കത്ത് സൂക്ഷിക്കുക എന്നുള്ളത്. എന്നാൽ ഈ വെല്ലുവിളികൾക്ക് ആശ്വാസം കണ്ടെത്താനായി . ക്രീമുകൾകൊണ്ടും ലോഷനുകൾ കൊണ്ടും പരിഹാരമാകും എന്നും ചിലർ വിശ്വസിക്കുന്നുമുണ്ട്. എന്നാൽ ഇത് തികച്ചും ഒരു മിഥ്യാ ധാരണ മാത്രമാണ്. ചര്മ സൗന്ദര്യത്തിന് ഏറെ ഗുണകരമാകുന്നത് നാട്ടുവിദ്യകൾ മാത്രമാണ്.
ചർമ്മ സംരക്ഷണത്തിന് പ്രകൃതിദത്തമായ ഒരു മാർഗ്ഗമാണ് എള്ളെണ്ണ. ഇത് ചർമ്മത്തിൽ അനവധി ഗുണങ്ങളാണ് നൽകുന്നത്. ശുദ്ധമായ എള്ളെണ്ണ മുഖത്ത് തേച്ചുപിടിപ്പിച്ച് രത്രി മുഴുവനും കിടന്നുറങ്ങുക എന്നത് പണ്ടുമുതലേ ചെയ്തു വരുന്ന ഒന്നാണ്. ഇതിന്റെ മാറ്റം പിറ്റേന്ന് രാവിലെ തന്നെ നമുക്ക് മനസിലാക്കാൻ സാധിക്കുമുണ്ട്.
ചർമ്മത്തിൽ അടിഞ്ഞിരിക്കുന്ന പൊടിപടലങ്ങളെയും മറ്റു മാലിന്യങ്ങളെയും രാത്രി മുഴുവൻ മുഖത്ത് എള്ളണ്ണ തേച്ചുപിടിപ്പിച്ച് കിടന്നുറങ്ങുന്നതിലൂടെ പൂർണമായും നീക്കം ചെയ്യാൻ സാധ്യമാകും. അതോടൊപ്പം ഇതിലൂടെ മുഖത്ത് കൃത്യമായ ആർദ്രത നിലനിർത്താനും സഹായകരമാണ്. ചർമ്മത്തിൽ ഉണ്ടാകുന്ന മിക്ക പ്രശ്നങ്ങൾക്കും എള്ളെണ്ണ സഹായകരമാണ്.
മുഖത്ത് ഉണ്ടാകുന്ന പാടുകൾ ഇല്ലാതാകുന്നതോടൊപ്പം മുഖക്കുരുവിന്റെ കലകളും മുറിവിന്റെ പാടുകളും മായ്ച്ചു കളയാൻ എള്ളെണ്ണ കൊണ്ട് സാധിക്കുന്നു.ചർമ്മത്തെ കൂടുതൽ തിളക്കമുള്ളതാക്കുന്നതിനും അതോടൊപ്പം ശരീരത്തിലെ നിർജീവ കോശങ്ങളെ നീക്കം ചെയ്യുന്നതിനും ഇത് ഏറെ ഗുണകരമാണ്.