സൗന്തര്യ സംരക്ഷണ കാര്യത്തിൽ ഏവരും നേരിടുന്ന വെല്ലുവിളിയാണ് മുഖക്കുരു. മുഖക്കുരു ഉണ്ടാകുന്നതുമൂലം സൗന്ദര്യത്തിലുണ്ടാകുന്ന പ്രശനങ്ങൾ ഏറെ വെല്ലുവിളി നിറഞ്ഞ ഒന്നാണ്. മുഖക്കുരു ഉണ്ടാകുന്നത് തടയുന്നതിന് ചില മാർഗ്ഗങ്ങൾ എന്തൊക്കെ എന്ന് നോക്കാം.
ഒന്ന്…
മുഖത്ത് ദിവസവും തുളസിയില നീര് പുരട്ടുന്നത് മുഖക്കുരു മാറാനും മുഖത്തെ കരുവാളിപ്പ് കുറയ്ക്കാനും ഏറെ സഹായകരമാണ്. മുഖത്ത് തുളസിയില നീര് പുരട്ടിയ ശേഷം അരമണിക്കൂര്‍ കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ മുഖം നന്നായി കഴുകികളയുക. ഇത് ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം ചെയ്യുക.
രണ്ട്…
ദിവസവും തേങ്ങയുടെ വെള്ളംകൊണ്ട് മുഖം കഴുകുന്നത് മുഖക്കുരുവിനെ പ്രതിരോധിക്കാന്‍ നല്ല മാര്‍ഗമാണ്. ഒപ്പം ഇത് നല്ല ഒരു ടോണർ ആയിട്ടും ഉപയോഗിക്കാം.
മൂന്ന്…
മുഖക്കുരുവുള്ള ഭാഗത്ത് തേന്‍ പുരട്ടിയ ശേഷം 15 മിനിറ്റ് കഴിഞ്ഞ് ചെറുചൂടുവെള്ളത്തില്‍ കഴുകിക്കളയണം. മുഖക്കുരുവിന് നല്ല ശമനം ഉണ്ടാകുകയും ചെയ്യുന്നു.
നാല്…
മുഖക്കുരുവിനെ പ്രതിരോധിക്കാൻ ഉലുവ അരച്ച് മുഖത്ത് പുരട്ടുന്നത് ഗുണകരമാണ്. ഇത് ഉണങ്ങിയ ശേഷം കഴുകിക്കളയുക.