ഇന്നും മുടി സംരക്ഷണത്തിന്റെ കാര്യം വരുമ്പോൾ പണ്ടത്തെ വീടുകളില്‍ ഉണ്ടാക്കിയിരുന്ന ചെമ്പരത്തി തളി ഉപയോഗിയ്ക്കുന്ന ശീലം തന്നെ തുടരുകയാണ്. ഇതെന്ന് പറയുന്നത് പ്രകൃതിദത്ത ഷാംപൂവൂം കണ്ടീഷണറുമാണ്. മാത്രമല്ല, മുടി വളരാന്‍ ചെമ്ബരത്തിയിട്ടു കാച്ചിയ എണ്ണ ഏറെ നല്ലതുമാണ്. അതേസമയംചെമ്ബരത്തി മുഖത്തു തേയ്ക്കാനും മുഖത്തു തേയ്ക്കാനും ഉപയോഗപ്രദമായ ഒന്ന് തന്നെയാണ്.എന്തൊക്കെയാണ് ഇതിന്റെ ഗുണങ്ങള്‍ എന്ന് നമുക്ക് നോക്കാം.
ചര്‍മ്മത്തിന് ചെറുപ്പവും ഇലാസ്റ്റിസിറ്റിയും നല്‍കാന്‍ ഒട്ടനവധി ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയതിനാല്‍ തന്നെ ഏറെ നല്ലതാണെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ചര്‍മ്മ കോശങ്ങള്‍ അയയാതെ തന്നെ സൂക്ഷിയ്ക്കും. പ്രായക്കുറവ് ചര്‍മത്തിന് തോന്നിപ്പിയ്ക്കും. ഒരു തരത്തിൽ ഇതിനെ ആന്റി ഏജിംഗ് ഇഫ്കട് എന്നു പറയാം. ചെമ്പരത്തി ചര്‍മത്തിലെ ചുളിവുകള്‍ അകറ്റാന്‍ സഹായിക്കുന്ന ഒന്നാണിത്. അതേസമയം ചര്‍മ്മത്തിന് മുറുക്കം, ഇലാസ്റ്റിസിറ്റി എന്നിവ നല്‍കുന്ന എന്‍സൈമായ 'ഇലാസ്റ്റേസ്' നെ സഹായിക്കുന്ന ഒരു ഘടകമായും പ്രവര്‍ത്തിക്കുന്നു.
ചര്‍മത്തിലുണ്ടാകുന്ന ഹൈപ്പര്‍ പിഗ്മെന്റേഷന്‍ പോലുളള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. ഇതേറെ ഏജ് സ്‌പോട്‌സ് കുറയ്ക്കാനും നല്ലതാണ്. ഇത്തരം പ്രശ്‌നങ്ങള്‍ക്കുള്ള പ്രധാനപ്പെട്ട കാരണങ്ങള്‍ അള്‍ട്രാ വയലറ്റ് രശ്മികളുടെ അതിപ്രസരവും വെയിലുമെല്ലാമാണ്. ഇതിനുള്ള പരിഹാരമാണ് ചെമ്പരത്തി മുഖത്തു തേയ്ക്കുന്നത്.