നിരവധി കുട്ടികളെ നാം സമൂഹമാധ്യമങ്ങളിലൂടെ കുടുംബത്തെ സഹായിക്കുന്നതിനും പഠനത്തിനുമായി തെരുവിൽ പാചകവുമായെത്തുന്ന കാണാറുണ്ട്. അസാമാന്യമായ പല കഴിവുകളും ഇവരിൽ പലർക്കും കാണും. അത്തരത്തിൽ തെരുവിൽ പറാത്ത ഫ്ലിപ്പിങ് ചെയ്ത് ശ്രദ്ധേയനാകുകയാണ് ഒരു ഒൻപത് വയസ്സുകാരൻ. ഈ ബാലനെ എല്ലാവരിൽ നിന്നും മികച്ച പാചക വൈദഗ്ദ്ധ്യവും ഫ്ലിപ്പിങ്ങിലുള്ള കഴിവുമാണ് വ്യത്യസ്തനാക്കുന്നത്. സമൂഹമാധ്യമങ്ങളിൽ കൂടി ഇപ്പോൾ ഫരീദാബാദിൽ നിന്നുള്ള ഈ കുട്ടി താരമാകുകയാണിപ്പോൾ. , ഭക്ഷണപ്രിയനായ വിശാൽ ഇൻസ്റ്റാഗ്രാമിൽ ഈ ബാലന്റെ പറാത്ത ഫ്ലിപ്പിങ് കഴിവിൽ അമ്പരന്നു പങ്കുവെച്ച വിഡിയോ 1.4 ദശലക്ഷത്തിലധികം ആളുകളാണ് ഇതുവരെ കണ്ടുകഴിഞ്ഞത്.
ഒരു തെരുവിലെ തട്ടുകടയിലെ വലിയ തവയിൽ കൊതിയൂറുന്ന പറാത്ത ഉണ്ടാക്കുന്നത് ആണ് വിഡിയോയിലൂടെ കാണാൻ സാധിക്കുന്നത്. അവൻ വിദഗ്ധമായി ഓരോ പറാത്തയും മറിച്ചിടുകയും ഓരോ വശവും ശരിയായി പാകം ചെയ്യുകയും ചെയ്യുന്നു. ഇവൻ തങ്ങളേക്കാൾ നന്നായാണ് പറാത്തകൾ ഉണ്ടാക്കുന്നതെന്ന് കുട്ടിയുടെ കഴിവിൻ അമ്പരന്ന കാഴ്ചക്കാരിൽ പലരും പറയുന്നു. ചിലരാകട്ടെ ആ ബാലന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്ക പങ്കുവെക്കുകയും തെരുവിൽ ഭക്ഷണം വിൽക്കുന്നതിന് പകരം അവന് സ്കൂളിൽ പോകാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുകയും ചെയ്യുന്നതായും പറയുന്നു.