Latest News

മെയ് രണ്ടാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയില്‍ ജയശ്രീ

Malayalilife
മെയ് രണ്ടാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയില്‍ ജയശ്രീ

എരീസ് (മാര്‍ച്ച്‌ 21 - ഏപ്രില്‍ 19)

ഈ ആഴ്ചയില്‍ നിങ്ങളുടെ ജോലി ഭാരം വര്‍ദ്ധിക്കുന്നതാണ്. മിക്ക ജോലികളും ആശയ വിനിമയ രംഗത്ത് നിന്നുള്ളതായിരിക്കുകയും ചെയ്യും. നിരവധി ചെറു പ്രോജക്ക്‌ട്ടുകള്‍ ഈ ആഴ്ച ഉണ്ടാകാം. ഇവയില്‍ എല്ലാം തന്നെ തിരുത്തലുകളും ഉണ്ടാകുന്നതാണ്. ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്നിവരുമായുള്ള തര്‍ക്കങ്ങളും ഈ അവസരം പ്രതീക്ഷിക്കുക. വിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകര്‍ എന്നിവര്‍ക്കും വളരെ പ്രധാനപ്പെട്ട സമയമാണ് ഈ ആഴ്ച. പുതിയ ട്രെയിനിങ് പ്രോഗ്രാമുകള്‍, പല വിധത്തില്‍ ഉള്ള ടെസ്റ്റുകള്‍ എന്നിവ ഉണ്ടാകാം. ചെറു യാത്രകള്‍, ഈ യാത്രകളില്‍ പല തരത്തില്‍ ഉള്ള തടസങ്ങള്‍ എന്നിവയും ഉണ്ടാകാം. ദൂര ദേശത് നിന്നുള്ള ജോലികള്‍, ആത്മീയ വിഷയങ്ങളില്‍ ഉള്ള താല്പര്യം, ജോലിയില്‍ നിന്നുള്ള സമ്മര്‍ദ്ദം എന്നിവയും പ്രതീക്ഷിക്കുക.

ടോറസ് (ഏപ്രില്‍ 20 - മെയ് 20)

 

സാമ്ബത്തിക വിഷയങ്ങള്‍ക്ക് മേല്‍ പല വിഷ വെല്ലുവിളികളും ഈ ആഴ്ച പ്രതീക്ഷിക്കുക. സാമ്ബത്തിക വിഷയങ്ങളെ സൂചിപ്പിക്കുന്ന ശുക്രന്‍ തന്റെ വക്ര ഗതിയില്‍ ഉള്ള നീക്കം തുടങ്ങി ക്കഴിഞ്ഞിരിക്കുന്നു. അപ്പോള്‍ നാം പ്രതീക്ഷിക്കാതെ ഉള്ള ചെലവ്, സാമ്ബത്തികമായ ബുദ്ധിമുട്ടുകള്‍ എന്നിവ ഈ ആഴ്ച മുതല്‍ അടുത്ത നാല്‍പതു ദിവസം പ്രതീക്ഷിക്കുക . അനാവശ്യമായ കൊടുക്കല്‍ വാങ്ങലുകള്‍ ഒഴിവാക്കേണ്ടതാണ്. അത് പോലെ തന്നെ ജോലി സ്ഥലത്ത് പല തരം റീ വര്‍ക്കുകള്‍ ഉണ്ടാകാം. ചെയ്യുന്ന ജോലിയെ കുറിച്ചുള്ള ചോദ്യങ്ങള്‍ നേരിടേണ്ടി വരുന്നതാണ്. ക്രിയേറ്റീവ് ജോലിയില്‍ നിന്നുള്ള പല വിധ അവസരങ്ങളും അടുത്ത് തന്നെ ഉണ്ടാകും, പക്ഷെ അവയില്‍ എല്ലാം തന്നെ തിരുത്തലുകളും പ്രതീക്ഷിക്കുക. ടീം ബന്ധങ്ങളില്‍ നിന്നുള്ള അവസരങ്ങള്‍ പ്രതീക്ഷിക്കുക. ടീം പ്രോജക്ക്‌ട്ടുകളില്‍ നിങ്ങളുടെ കഴിവ് തെളിയിക്കാന്‍ ഉള്ള അവസരം ഉണ്ടാകുന്നതാണ്.

ജമിനി (മെയ് 21 - ജൂണ്‍ 20)
ജോലിയെ കുറിച്ചുള്ള കൂടുതല്‍ ആലോചനകള്‍ ഈ ആഴ്ച മുഴുവന്‍ ഉണ്ടാകും.ചൊവ്വ നിങ്ങളുടെ ജോലിയെ വളരെ അധികം ശക്തമായി സ്വാധീനിക്കുന്നു. ഈ സ്വാധീനം അല്പം നെഗറ്റീവും ആയതിനാല്‍ ശ്രദ്ധയോടെ വേണം മുന്നോട്ട് നീങ്ങാന്‍. നിങ്ങളുടെ ജോലിയില്‍ വളരെ അധികം വെല്ലുവിളികള്‍ ഉണ്ടാകുന്ന ദിവസങ്ങളാണ് ഇനി ഉള്ളത്. ശുക്രന്‍ വക്ര ഗതിയില്‍ സഞ്ചരിക്കുന്ന ഈ അവസരം എന്തെങ്കിലും പുതിയ നീക്കങ്ങള്‍ നടത്താന്‍ യോജിച്ചതല്ല.അതിനാല്‍, പുതിയ ജോലി, പുതിയ പ്രോജക്ക്‌ട്ടുകള്‍ എന്നിവയ്ക്ക് വേണ്ടി ഉള്ള ശ്രമങ്ങളില്‍ ശ്രദ്ധ വേണ്ടി വരുന്നതാണ്. ഈ അവസരം നിങ്ങളുടെ ഭൂതകാലത് നിങ്ങളുടെ ജീവിതത്തിന്റെ ഭാഗം ആയിരുന്ന ചില വ്യക്തികളോട് പിന്നെയും സംസാരിക്കാന്‍ ഉള്ള അവസരം ഉണ്ടാകുന്നതാണ്. ശാരീരിരിക അസ്വസ്ഥതകളും ഈ അവസരം പ്രതീക്ഷിക്കുക.

കാന്‍സര്‍ (ജൂണ്‍ 21 - ജൂലൈ 22)
ദൂര യാത്രകളെ കുറിച്ചുള്ള ആശയവിനിമയങ്ങള്‍ നടത്താനുള്ള അവസരങ്ങള്‍ ഉണ്ടാകുന്നതാണ്. ഈ യാത്രകളില്‍ പല വിധ തടസങ്ങള്‍ ഉണ്ടാകും എന്ന് പ്രത്യേകിച്ച്‌ പറയേണ്ടതില്ലല്ലോ. അത് പോലെ തന്നെ നേരത്തെ ഉള്ള യാത്രാ പ്ലാനുകള്‍ മാറ്റെണ്ടതും വരുന്നതാണ്. വിദ്യാര്‍ത്ഥികള്‍ , അദ്ധ്യാപകര്‍ എന്നിവര്‍ക്ക് ഈ അവസരം വളരെ പ്രധാനമാണ്. അദ്ധ്യാപനം, പഠനം, പരീക്ഷകള്‍ എന്നിവയിലും വളരെ അധികം അധ്വാനം ആവശ്യമായി വരുന്നതാണ്. ഗുരുക്കന്മാര്‍, പിതൃ തുല്യര്‍ ആയ വ്യക്തികള്‍ എന്നിവരോടുള്ള സംവാദം ഉണ്ടാകും. അവരുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണ്ടി വരുന്നതാണ്. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍, ആത്മീയ വിഷയങ്ങള്‍ പഠിക്കാന്‍ ഉള്ള താല്പര്യം എന്നിവയും പ്രതീക്ഷിക്കുക. വിദേശത്ത നിന്നുള്ള ജോലികളും ഈ ആഴ്ച പ്രതീക്ഷിക്കാവുന്നതാണ്. ടീം ജോലികളുടെ പ്രാധാന്യവും ഈ ആആഴ്ച ഉണ്ടാകും. പുതിയ ടീം അംഗങ്ങള്‍, അവര്‍ക്ക് ഒപ്പം ഉള്ള ചര്‍ച്ചകള്‍ എന്നിവയും പ്രതീക്ഷിക്കുക.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
സാമ്ബത്തിക വിഷയങ്ങളും, ലോങ്ങ്‌ ടേം ബിസിനസ്. വ്യക്തി ബന്ധങ്ങളും ആണ് ഈ ആഴ്ച കൂടുതല്‍ പ്രാധാന്യം നേടുക. സാമ്ബത്തിക വിഷയങ്ങള്‍ അല്പം സെന്‍സിറ്റീവ് ആയാ രീതിയില്‍ ആണ്. അതിനാല്‍ വിപുലമായ കൊടുക്കല്‍ വാങ്ങലുകള്‍ ഈ മാസം മുഴുവന്‍ നടത്തരുത്. സാമ്ബത്തിക വിഷയങ്ങളുടെ മേലുള്ള തര്‍ക്കങ്ങളും ഉണ്ടാകാം. ടാക്സ് , പി. എഫ് , ഇന്ഷുറന്സ് എന്നിവയില്‍ നിന്നും ഉള്ള നീക്കങ്ങളും ഉണ്ടാകാം. പങ്കാളിത ബന്ധങ്ങളില്‍ നിന്നുള്ള വെല്ലുവിളികളും ഈ അവസരം പ്രതീക്ഷിക്കുക. പല വിധത്തില്‍ ഉള്ള വൈഷമ്യങ്ങള്‍ വ്യക്തിജീവിതത്തിലെ പങ്കാളിത ബന്ധങ്ങളില്‍ നിന്നും, ബിസിനസ് ബന്ധങ്ങളില്‍ നിന്നും ഉണ്ടാകാം. ലോങ്ങ്‌ റ്റേം ബന്ധങ്ങളില്‍ നിന്നുള്ള തിരുത്തലുകളും ഉണ്ടാകാം. ഇ വിഷയങ്ങളെ ശുക്രന്‍ വക്ര ഗതിയില്‍ സ്വാധീനിക്കുമ്ബോള്‍ ഭൂത കാലത്ത് നിങ്ങളുടെ ജീവിതത്തിന്റെ ഭാഗം ആയിരുന്നവര്‍ നിങ്ങളെ തേടി എത്താവുന്നതാണ്. പുതിയ ലോങ്ങ്‌ ടേം ബന്ധങ്ങള്‍, പുതിയ ജോബ്‌ ഓഫറുകള്‍ എന്നിവ ലഭിക്കാം എങ്കിലും, അവയെ അന്ധമായി വിശ്വസിക്കേണ്ടതില്ല. ഗ്രൂപ്പ് ബന്ധങ്ങളില്‍ നിന്നുള്ള തര്‍ക്കങ്ങളും പ്രതീക്ഷിക്കുക.

വിര്‍ഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബര്‍ 22)
ശുക്രന്‍ നിങ്ങളുടെ ജോലി സ്ഥലത്തെ വക്ര ഗതിയില്‍ സ്വാധീനിക്കുന്നതാണ്. ഏതു ഗ്രഹം വക്ര ഗതിയില്‍ നീങ്ങിയാലും അതിന്റെ അര്‍ഥം അനേകം തിരുത്തലുകളിലൂടെ നിങ്ങള്‍ കടന്നു പോകണം എന്നാണു. ജോലി സ്ഥലത്തെ പല പ്രോജക്ക്‌ട്ടുകളിലും കൂടുതല്‍ അധ്വാനം വേണ്ടി വന്നേക്കാം. ക്രിയേറ്റീവ് ജോലികളില്‍ നിന്നുള്ള അവസരങ്ങള്‍ ലഭിക്കാവുന്നതാണ്. പുതിയ ജോബ്‌ ഓഫറുകളെ അന്ധമായി വിശ്വസിക്കേണ്ടതില്ല. ശുക്രന്‍ ജോലിയെ സ്വാധീനിക്കുമ്ബോള്‍, അത് നിങ്ങളുടെ ഉത്തര വടിതമില്ലായ്മയെ എടുത്തു കാണിക്കുന്നതാണ്. അതിനാല്‍ ജോലി സ്ഥലത്ത് കൂടുതല്‍ ശ്രദ്ധ വേണ്ടി വരും. നിങ്ങളുടെ അധികാരികളുമായി അനാവശ്യ തര്‍ക്കങ്ങളില്‍ ഏര്‍പ്പെടാന്‍ ഉള്ള സാധ്യത അധികമാണ്. അവരില്‍ നിന്നുള്ള സമ്മര്‍ദ്ദം ഏറുന്ന ദിവസങ്ങള്‍ ആണ് ഇനി ഉള്ളത്. പഴ സഹ പ്രവര്‍ത്തകരെ കാണാന്‍ ഉള്ള അവസരം ഉണ്ടാകാം. പുതിയ ജോലിയെ കുറിച്ചുള്ള ആലോചന ഉണ്ടാകാം, പക്ഷെ ജൂണ്‍ [പകുതി വരെ റിസ്കുകള്‍ എടുക്കരുത്. നെറ്റ് വര്‍ക്കിങ് മീറ്റിങ്ങുകള്‍, പല ചര്‍ച്ചകള്‍, എന്നിവയും ഈ ആഴ്ച ഉണ്ടാകാം.

ലിബ്ര (സെപ്റ്റംബര്‍ 23 - ഒക്ടോബര്‍ 22)
ചൊവ്വ നിങ്ങളുടെ ജോലി സ്ഥലത്തെയും, മാനസികമായ സമ്മര്‍ദ്ദതെയും കൂടുതലായി ഈ ആഴ്ച സ്വാധീനിക്കും. ജോലിയെ കുറിച്ചുള്ള ആകാംഷ വളരെ അധികം വര്ധിക്കുന്നതാണ്. ഈ ആകാംഷയെ നിയന്ത്രിച്ചില്ല എങ്കില്‍ പല വിധത്തിലുള്ള ശാരീരിരിക അസ്വസ്തതകളും ഉണ്ടാകാം. ഈ അവസരം പുതിയ ജോലിയിലേക്ക് എടുത്തു ചാടരുത്. നിലവില്‍ ഉള്ള ജോലിയില്‍ കൂടുതല്‍ ശ്രദ്ധിക്കുക. നിങ്ങളുടെസഹ പ്രവര്‍ത്തകരുമായി അതൃപ്തി നിറഞ്ഞ സംഭാഷണത്തില്‍ ഏര്‍പ്പെടെണ്ടി വരുന്നതാണ്. അതിനാല്‍ അനാവശ്യ സംസാരം ഒഴിവാക്കണം. കൂടുതല്‍ അനാലിസിസ് ആവശ്യമായ ജോലികള്‍ ഏറ്റെടുക്കുന്നതാണ്. അടുത്ത ജൂണ്‍ മാസം കഴിയും വരെ ഏതാണ്ട് ഇതേ അവസ്ഥയില്‍ ആയിരിക്കുകയും ചെയ്യും. ശുക്രന്‍ വക്ര ഗതിയില നിങ്ങളുടെ ദൂര യാത്രകള്‍, വിദേശത് നിന്നുള്ള ജോലികള്‍ എന്നിവയില്‍ പല വിധ തടസങ്ങള്‍ ഉണ്ടാകും. ഈ തടസങ്ങള്‍ അടുത്ത ജൂണ്‍ വരെ നിങ്ങളുടെ ഒപ്പം ഉണ്ടാകുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും അവരുടെ ജോലികളില്‍ നിന്നുള്ള തടസം പ്രതീക്ഷിക്കുക. മീഡിയ , പബ്ലിഷിങ് എന്നാ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും പല ജോലികലും, അവയില്‍ തിരുത്തലുകളും പ്രതീക്ഷിക്കുക.

സ്‌കോര്‍പിയോ (ഒക്ടോബര്‍ 23 - നവംബര്‍ 21)
നിങ്ങളുടെ സാമ്ബത്തിക വിഷയങ്ങളെ കുറിച്ചുള്ള പല വെല്ലുവിളികളും ഈ ആഴ ശക്തിപ്പെടുന്നതാണ്. സാമ്ബത്തിക വിഷയങ്ങളെ സൂചിപ്പിക്കുന്ന ശുക്രന്‍ വക്ര ഗതിയില്‍ നീങ്ങിതുടങ്ങുമ്ബോള്‍, സാമ്ബത്തികമായ കൊടുക്കല്‍ വാങ്ങലുകളില്‍ നിന്നുള്ള പല തരം വെല്ലുവിളികളും ഉണ്ടാകാം. യാതൊരു തരത്തില്‍ ഉള്ള കൊടുക്കല്‍ വാങ്ങലുകളും ഈ അവസരം നല്ലതല്ല. സാമ്ബത്തിക വിഷയങ്ങളുടെ പേരില്‍ ഉള്ള തര്‍ക്കങ്ങളും ഉണ്ടാകുന്നതാണ്. ടാക്സ് , പി. എഫ്. ഇന്‍ഷുറന്‍സ് എന്നാ വിഷയങ്ങളും വളരെ സെന്‍സിറ്റീവ് ആണ്. അതിനാല്‍ യാതൊരു വിധത്തില്‍ ഉള്ള രിസ്കുകളും ഏറ്റെടുക്കരുത്. എന്നിരുന്നാലും പാര്‍ട്ട്‌ ടൈം ജോലികള്‍ക്ക് ഉള്ള പല അവസരങ്ങളും ഈ ആഴ്ച ഉണ്ടാകും. അവ കൈ വിട്ടു പോകാതിരിക്കാന്‍ ശ്രദ്ധിക്കുക. കുട്ടികളുടെ കാര്യത്തിലുള്ള ആശങ്കയും ഈ ആഴ്ച ഉണ്ടാകുന്നതാണ്. പല നെറ്റ് വര്‍ക്കിങ് അവസരങ്ങളും ഈ ആഴ്ച ലഭിക്കും.

സാജിറ്റേറിയസ് (നവംബര്‍ 22 - ഡിസംബര്‍ 21)
ചൊവ്വ നിങ്ങളുടെ കുടുംബ൦ വീട് എന്നിവയെ ശക്തമായി സ്വാധീനിക്കുന്നു. ബന്ധു ജന സമാഗമം, കുടുംബ യോഗങ്ങള്‍ എന്നിവയും ഈ അവസരം ഉണ്ടാകും. വീടിനോട് സംബന്ധിച്ച സീരിയസ് ചര്‍ച്ചകള്‍, പുതിയ ഉപജീവന മാര്‍ഗത്തെ കുറിച്ചുള്ള ചര്‍ച്ച, പല വിധ റിയല്‍ എസ്റ്റേറ്റ് ഡീലുകള്‍, മാതാ പിതാക്കലുമായുള്ള ചര്‍ച്ചകള്‍, വീട്ടില്‍ നിന്നുള്ള യാത്രകള്‍ എന്നിവയും പ്രതീക്ഷിക്കുക. ഇവയില്‍ എല്ലാം തന്നെ പല വിധത്തില്‍ ഉള്ള തടസങ്ങളും പ്രതീക്ഷിക്കുക. വീടിനുള്ളില്‍ പല തര്‍ക്കങ്ങളും നടക്കുന്ന അവസരമാണ്. പല തരത്തില്‍ ഉള്ള റിപ്പെയരിങ് ജോലികളും ഉണ്ടാകും. ജോലിസ്ഥലത്തെ കുറിച്ചുള്ള പല പ്ലാനിങ്ങുകളും ഉണ്ടാകാം. ശുക്രന്‍ നിങ്ങളുടെ വിവാഹ ബന്ധം, ഔദ്യോഗിക ബന്ധം എന്നിവയെ വക്ര ഗതിയില്‍ സ്വാധീനിക്കും. ഈ ബന്ധങ്ങളില്‍ നിന്നുള്ള തര്‍ക്കങ്ങള്‍ ഉണ്ടാകാം. പുതിയ ജോബ്‌ ഓഫര്‍ , ബിസിനസ് എഗ്രിമെന്റ് എന്നിവയ്ക്ക് അത്ര യോജിച്ച സമയം അല്ല.

കാപ്രിക്കോണ്‍ (ഡിസംബര്‍ 22 - ജനുവരി 19)
നിങ്ങളുടെ ചെറു യാത്രകള്‍, ചെറു പ്രോജക്ക്‌ട്ടുകള്‍എന്നിവയ്ക്ക് മേല്‍ വളരെ അധികം അധ്വാനം വേണ്ടി വരും. ചൊവ്വ ഈ വിഷയങ്ങളെ സ്വാധീനിക്കുന്നതിനാല്‍ പല തരം തടസങ്ങളും ഈ ജോലിയില്‍ ഉണ്ടാകുന്നതാണ്. ആശയ വിനിമയ ശേഷി കൊണ്ടുള്ള നിരവധി ജോലികള്‍ ഉണ്ടാകാം. ചില്ലറ ശാരീരിക അസ്വസ്ഥതകളും പ്രതീക്ഷിക്കുക. അത് പോലെ ബന്ധുക്കളുമായി ഉള്ള തര്‍ക്കങ്ങളും ഉണ്ടാകാം. യാത്രകള്‍, ആശയ വിനിമയ ഉപകരങ്ങള്‍, വാഹനങ്ങള്‍ എന്നിവയും ഈ അവസരം തടസപ്പെടാവുന്നതാണ്. വിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകര്‍, എഴുത്തുകാര്‍ എന്നിവര്‍ക്ക് ഈ സമയം അത്ര ശുഭം അല്ല. ജോലിയില്‍ പല തരം റീ വര്‍ക്ക്‌ വേണ്ടി വരുന്നതാണ്. സഹ പ്രവര്‍ത്തകരും ആയുള്ള ചര്‍ച്ചകള്‍, ക്രിയേറ്റീവ് രംഗത്ത് നിന്നുള്ള ജോലികള്‍ എന്നിവയും പ്രതീക്ഷിക്കുക.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
സാമ്ബത്തിക വിഷയങ്ങള്‍ ചൊവ്വയുടെ സ്വാധീനത്തില്‍ ആയിരിക്കും. അതിനാല്‍ നിനച്ചിരിക്കാതെ ഉള്ള ചെലവ് പ്രതീക്ഷിക്കുക. പുതിയ പാര്‍ട്ട്‌ ടൈം ജോലികള്‍ക്ക് ഉള്ള നിരവധി അവസരങ്ങള്‍ ഉണ്ടാകുന്നതാണ്. സാമ്ബത്തികമായ കൊടുക്കല്‍ വാങ്ങലുകള്‍ നിയന്ത്രിക്കെണ്ടാതായി വരും. ജോലി സ്ഥലത്ത് പല വിധ ബാധ്യതകളും ഏറ്റെടുക്കേണ്ട അവസ്ഥയാണ്. ക്രിയെടീവ് ജോലികളില്‍ നിന്നുള്ള അവസരങ്ങള്‍ ഉണ്ടാകും, പക്ഷെ അവയില്‍ റീവര്‍ക്കും പ്രതീക്ഷിക്കുക. കുട്ടികളെ കുറിച്ചുള്ള ആശങ്ക ഏറുന്ന അവസരമാണ്. അവരുടെ പരിപോഷണത്തിന് വേണ്ടി ഉള്ള പദ്ധതികള്‍ രൂപീകരിക്കും.മുതിര്‍ന്ന കുടുംബാങ്ങഗളുടെ ആരോഗ്യത്തിനു മേല്‍ ഉള്ള കൂടുതല്‍ ശ്രദ്ധ ആവശ്യമായി വരുന്നതാണ്. വീട്ടില്‍ റീ പ്പെയരിങ്, ചര്‍ച്ചകള്‍ എന്നിവയും പ്രതീക്ഷിക്കുക.

പയ്സീസ് (ഫെബ്രുവരി 19 - മാര്‍ച്ച്‌ 20)
ശുക്രന്‍ നിങ്ങളുടെ കുടുംബ൦ വീട് എന്നിവയെ വക്ര ഗതിയില്‍ സ്വാധീനിക്കുന്നു. പല വിധ തര്‍ക്കങ്ങളും വീടിനുള്ളില്‍ ഉണ്ടാകുന്ന സമയമാണ്. ബന്ധു ജന സമാഗമം, കുടുംബ യോഗങ്ങള്‍ എന്നിവയും ഈ അവസരം ഉണ്ടാകും. വീടിനോട് സംബന്ധിച്ച സീരിയസ് ചര്‍ച്ചകള്‍, പുതിയ ഉപജീവന മാര്‍ഗത്തെ കുറിച്ചുള്ള ചര്‍ച്ച, എന്നിവയും പ്രതീക്ഷിക്കുക. ഈ അവസരം വീടുമായി ബന്ധപ്പെട്ട പുതിയ തീരുമാനങ്ങള്‍ക്ക് നല്ലതല്ല. ജൂണ്‍ വരെ അങ്ങനെ ഉള്ള കാര്യങ്ങള്‍ക്ക് വേണ്ടി കാത്തു നില്‍ക്കേണ്ടി വരുന്നതാണ്. സ്ത്രീകളുടെ ആരോഗ്യം, സന്തോഷം എന്നിവയ്ക്കും ഈ അവസരം നന്നല്ല. നിങ്ങളുടെ വ്യക്തി ജീവിതം ചൊവ്വയുടെ സ്വാധീനത്തില്‍ ആണ്. പല രീതിയില്‍ ഉള്ള തര്‍ക്കങ്ങള്‍ ഉണ്ടാകാം. അവയില്‍ നിന്ന് അകന്നു നില്‍ക്കുക.

  • വെബ് സൈറ്റ്
Read more topics: # yours this week jayasree
yours this week jayasree

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES