ആരാധനയും വിശ്വാസങ്ങളും എല്ലാം നമ്മുടെ സമൂഹത്തിൽ നിലനിന്ന് പോരുന്ന ഒന്നാണ്. ജീവിതത്തിൽ അനുഭവിക്കേണ്ടി വരുന്ന ക്ലേശകരമായ അനുഭവങ്ങൾ നിരന്തരം ഉണ്ടാകുമ്പോൾ ജീവിതത്തിൽ വിനാശകരമായി ഭവിക്കുന്ന ഒന്നാണ് സര്‍പ്പ ദോഷം. സര്‍പ്പ ദോഷങ്ങള്‍ അകറ്റുന്നതിനായി ആദ്യമേ ചെയ്യേണ്ടേ ഒന്നാണ് സർപ്പാരാധന.
സര്‍പ്പങ്ങളെ ആരാധിക്കുന്നതിലൂടെ ജീവിതത്തിൽ ഉണ്ടാകുന്ന ദോഷങ്ങളെ ഇല്ലാതാക്കാം എന്ന വിശ്വാസവും നിലനിൽക്കുന്നുണ്ട്. അതിനായി സര്‍പ്പ ഹിംസാദി ദോഷ പരിഹാരത്തിന് പായസഹോമം, പാലും പഴവും, അപ്പം, അവില്‍, കരിക്ക് മുതലായവയാണ് നൽകി കൊണ്ട് തന്നെ വഴിപാടുകൾ നടത്തേണ്ടതാണ്. കാവുകളില്‍ അതോടൊപ്പം രാഹുവിന്റെ അനിഷ്ട സ്ഥിതിയില്‍ വിളക്ക് വയ്‌ക്കേണ്ടതാണ്. സര്‍പ്പങ്ങളെ രാഹുവിന്റെ ദേവതയായാണു ജ്യോതിഷത്തില്‍ സങ്കല്‍പ്പിക്കുന്നത്.
ബ്രഹ്മാവ് ഓരോ ദിവസത്തിനും ഞായര്‍: അനന്തന്‍, തിങ്കള്‍: വാസുകി, ചൊവ്വ: തക്ഷകന്‍, ബുധന്‍: കാര്‍കോടകന്‍, വ്യാഴം: പത്മന്‍, വെള്ളി: മഹാപത്മന്‍, ശനി: കാളിയന്‍ ,ശംഖപാലന്‍ എന്നിങ്ങനെ അതിന്റെ അധിപതികളായി നാഗങ്ങളെ നിശ്ചയിച്ചിട്ടുണ്ട്. ഇവരെ സ്മരിച്ചുകൊണ്ട് നമ്മുടെ ഓരോ ദിനവും ആരംഭിച്ചാല്‍ സര്‍വ ഐശ്വര്യങ്ങളും വന്നു ചേരും.