അശ്വതി: ധാരാളം യാത്രകള്‍ ആവശ്യമായിവരും. മാതൃഗുണം ഉണ്ടാകും. കര്‍മ്മസംബന്ധമായി നേട്ടം ഉണ്ടാകും. സംഗീതാദി കലകളില്‍ താത്പര്യം വര്‍ദ്ധിക്കും. ഹനുമാന് നാരങ്ങ, വെറ്റില മാല ചാര്‍ത്തുക. ചൊവ്വാഴ്ച ദിവസം അനുകൂല സമയം
ഭരണി: സന്താനഗുണം ഉണ്ടാകും.സാഹിത്യരംഗത്തുള്ളവര്‍ക്ക് പ്രശസ്തി വര്‍ദ്ധിക്കും. ഗൃഹവാഹന ഗുണം ലഭിക്കും. ദോഷപരിഹാരമായി വിഷ്ണു സഹസ്രനാമം ജപിക്കുന്നത് ഉത്തമം. ശനിപ്രീതി വരുത്തുക, വെള്ളിയാഴ്ച ദിവസം അനുകൂലം
കാര്‍ത്തിക:ആദ്ധ്യാത്മിക വിഷയങ്ങളില്‍ താത്പര്യം ജനിക്കും. വിവാഹത്തിന് അനുകൂല തീരുമാനം എടുക്കും. ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. ദുര്‍ഗ്ഗാ ദേവിക്ക് പട്ട് ചാര്‍ത്തുക, കളഭാഭിഷേകം നടത്തുക. ചൊവ്വാഴ്ച ദിവസം അനുകൂലം.
രോഹിണി: സാമ്പത്തിക നേട്ടം ഉണ്ടാകും, പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനിടവരും. ജോലിക്കായി ശ്രമിക്കുന്നവര്‍ക്ക് തടസങ്ങള്‍ നേരിടും. വിദേശത്തു ജോലി ചെയ്യുന്നവര്‍ക്ക് തടസം ഉണ്ടാകും. ശിവന് ധാര, അഘോര അര്‍ച്ചന എന്നിവ നടത്തുക. വ്യാഴാഴ്ച ദിവസം അനുകൂലം.
മകയീരം:കര്‍മ്മ ഗുണാഭിവൃദ്ധി ഉണ്ടാകും. വിദേശത്ത് നിന്നും സാമ്പത്തിക നേട്ടം ഉണ്ടാകും. സഹോദരങ്ങളില്‍ നിന്നും ഗുണാനുഭവം പ്രതീക്ഷിക്കാം. വിവാഹ കാര്യത്തില്‍ തീരുമാനം എടുക്കും . ശ്രീകൃഷ്ണനു പാല്‍പ്പായസം കഴിപ്പിക്കുക. വ്യാഴാഴ്ച ദിവസം അനുകൂലം.
തിരുവാതിര:ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. ധനപരമായി നേട്ടം ഉണ്ടാകും. കണ്ടകശനി കാലമായതിനാല്‍ ശാരീരിക അസ്വാസ്ഥ്യങ്ങള്‍ അനുഭവപ്പെടും. വിവാഹത്തിന് അനുകൂലസമയം. മഹാഗണപതിക്ക് കറുക മാല ചാര്‍ത്തുക. വെള്ളിയാഴ്ച ദിവസം അനുകൂലം.
പുണര്‍തം:സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. സിനിമാ,സീരിയല്‍ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും. കണ്ടകശനി കാലമായതിനാല്‍ അപകീര്‍ത്തിക്ക് സാധ്യത. ശ്രീരാമ ക്ഷേത്ര ദര്‍ശനം നടത്തുക. വെള്ളിയാഴ്ച ദിവസം അനുകൂലം.
പൂയം:പലവിധത്തില്‍ സാമ്പത്തിക നേട്ടം ഉണ്ടാകും. പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ല സമയം. ഭഗവതിയ്ക്ക് അഷടോത്തര അര്‍ച്ചന, കടുംപായസം ഇവ ഉത്തമം. ചൊവ്വാഴ്ച ദിവസം അനുകൂലം.
ആയില്യം:മത്സരപരീക്ഷകളില്‍ വിജയസാധ്യത കാണുന്നു. കലാരംഗത്ത് പുതിയ അവസരങ്ങള്‍ ലഭിക്കും. കര്‍മ്മപുഷ്ടിക്ക് സാദ്ധ്യതയുണ്ട്,ജോലിഭാരം വര്‍ദ്ധിക്കും. നാഗര്‍ക്ക് ഉപ്പും മഞ്ഞളും സമര്‍പ്പിക്കുക. വെള്ളിയാഴ്ച ദിവസം അനുകൂലം.
മകം:മാതൃഗുണം ലഭിക്കും. കര്‍മ്മരംഗത്ത് പുരോഗതി ഉണ്ടാകും. ഗൃഹത്തില്‍ നിന്നും വിട്ടുനില്‍ക്കേണ്ടതായ അവസ്ഥ ഉണ്ടാകും. സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപ്രതീക്ഷിത സ്ഥലമാറ്റം പ്രതീക്ഷിക്കാം. അന്നദാനം നടത്തുക. വെള്ളിയാഴ്ച ദിവസം അനുകൂലം.
പൂരം:ധനപരമായി നേട്ടങ്ങള്‍ ഉണ്ടാകും, ചെലവുകള്‍ വര്‍ദ്ധിക്കും. ബിസിനസ്സ് രംഗത്ത് മത്സരങ്ങള്‍ നേരിടേണ്ടി വരും. സര്‍വ്വകാര്യ വിജയം,പിതൃഗുണം പ്രതീക്ഷിക്കാം. കര്‍മ്മ സംബന്ധമായി നേട്ടങ്ങള്‍ ഉണ്ടാകും. ശാസ്താവിന് ഭസ്മാഭിഷേകം. വെള്ളിയാഴ്ച ദിവസം അനുകൂലം.
ഉത്രം:ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. പുതിയ സംരംഭങ്ങള്‍ തുടങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് സമയം അനുകൂലമല്ല.ചെലവുകള്‍ വര്‍ദ്ധിക്കും.കര്‍മ്മരംഗത്ത് ഉയര്‍ച്ച അനുഭവപ്പെടും.നരസിംഹമൂര്‍ത്തിക്ക് പാനകം നിവേദിക്കുക. വ്യാഴാഴ്ച ദിവസം അനുകൂലം.
അത്തം:സാമ്പത്തിക നേട്ടം ഉണ്ടാകും. ഭാവികാര്യങ്ങളെകുറിച്ച് തീരുമാനം എടുക്കും. കണ്ടകശനി കാലമായതിനാല്‍ സംസാരം നിയന്ത്രിക്കുക. ശത്രുഭയം , ഉദരരോഗം, അപകടഭീതി ഇവ വര്‍ദ്ധിക്കും. ഭദ്രകാളിക്ഷേത്രത്തില്‍ അട നിവേദിക്കുക. വെള്ളിയാഴ്ച ദിവസം അനുകൂലം.
ചിത്തിര:പിതൃഗുണം പ്രതീക്ഷിക്കാം. മാതൃബന്ധുക്കള്‍ക്ക് അസുഖങ്ങളുണ്ടാകും. കണ്ടകശനി കാലമായതിനാല്‍ ദമ്പതികള്‍ തമ്മില്‍ കലഹിക്കാനിടവരും. താത്ക്കാലികമായി ലഭിച്ച ജോലി നഷ്ടപ്പെടാന്‍ സാദ്ധ്യത. ആരോഗ്യകാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധിക്കണം. ശിവന് ശംഖാഭിഷേകം നടത്തുക. ചൊവ്വാഴ്ച ദിവസം അനുകൂലം.
ചോതി: പുതിയ വാഹനം വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയം. വിദ്യാര്‍ത്ഥികള്‍ പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കും. ദൂരയാത്രകള്‍ ആവശ്യമായി വരും. ഗൃഹനിര്‍മ്മാണത്തിന് അനുകൂല സമയം. സഹോദരങ്ങളുമായി അഭിപ്രായ വ്യത്യാസത്തിന് സാദ്ധ്യത. ഭഗവതിക്ക് കലശാഭിഷേകം നടത്തുക. വെള്ളിയാഴ്ച ദിവസം അനുകൂലം.
വിശാഖം:ആഗ്രഹസാഫല്യം ഉണ്ടാകും. അനാവശ്യ ചിന്തകള്‍ മുഖേന മനസ് അസ്വസ്ഥമാകും, കുടുബകലഹത്തിന് സാദ്ധ്യത. ശത്രുക്കളില്‍ നിന്നും മോചനം ലഭിക്കും. ആദ്ധ്യാത്മിക വിഷയങ്ങളില്‍ താത്പര്യം ജനിക്കും. നരസിംഹമൂര്‍ത്തിയ്ക്ക് ചുവന്ന പുഷ്പങ്ങള്‍കൊണ്ട് മാല, അര്‍ച്ചന ഇവ നടത്തുക. വ്യാഴാഴ്ച ദിവസം അനുകൂലം.
അനിഴം: കര്‍മ്മരംഗത്ത് നേട്ടം ഉണ്ടാകും,പിതാവിന് ശാരീരിക അസുഖങ്ങള്‍ അനുഭവപ്പെടും. ഏഴരശനികാലമായതിനാല്‍ ബന്ധുക്കള്‍ മുഖേന ശത്രുത ഉണ്ടാകും. മാനസിക സംഘര്‍ഷം വര്‍ദ്ധിക്കും. വ്യാപാരികള്‍ക്ക് സാമ്പത്തിക നേട്ടം ഉണ്ടാകും. ഞായറാഴ്ച വ്രതം, സൂര്യ നമസക്കാരം, സൂര്യ ഗായത്രി ഇവ പരിഹാരമാകുന്നു. വെള്ളിയാഴ്ച ദിവസം അനുകൂലം.
കേട്ട:കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തി വര്‍ദ്ധിക്കും,ഗൃഹനിര്‍മ്മാണത്തിന് വിഷമതകള്‍ അനുഭവപ്പെടും. സല്‍കീര്‍ത്തി ഉണ്ടാകും. ഏഴരശനികാലമായതിനാല്‍ ബിസിനസില്‍ നഷ്ടം സംഭവിക്കും. അകന്നു നിന്നിരുന്ന സഹോദരങ്ങള്‍ തമ്മില്‍ യോജിക്കും. ദേവിക്ക് കുങ്കുമാര്‍ച്ചന നടത്തുക. വ്യാഴാഴ്ച ദിവസം അനുകൂലം.
മൂലം: മനസിന് സന്തോഷം ലഭിക്കും. പ്രതീക്ഷിക്കുന്ന പലകാര്യങ്ങളിലും വിജയസാദ്ധ്യത ഉണ്ടാകും. ഏഴരശനികാലമായതിനാല്‍ തൊഴില്‍പരമായി വളരെ അധികം ശ്രദ്ധിക്കുക, ഗരുഡക്ഷേത്രത്തില്‍ ചേന സമര്‍പ്പിക്കുക. കറുപ്പ് വസ്ത്രം ധരിക്കുക. വെള്ളിയാഴ്ച ദിവസം അനുകൂലം.
പൂരാടം: സന്താനങ്ങള്‍ക്ക് അഭിവൃദ്ധി ഉണ്ടാകും, ദാമ്പത്യജീവിതത്തില്‍ മനഃസമാധാനവും സന്തോഷവും അനുഭവപ്പെടും. ഏഴരശനികാലമായതിനാല്‍ അഗ്‌നിഭയം, വാഹന അപകടം, വിഷഭയം ഇവയ്ക്ക് സാദ്ധ്യതയുള്ളതിനാല്‍സൂക്ഷിക്കേണ്ടതാണ്. വിവാഹസംബന്ധമായി തീരുമാനം എടുക്കും, ഭഗവതിയ്ക്ക് അഷ്‌ടോത്തര അര്‍ച്ചന, കടുംപായസം ഇവ ഉത്തമം. ചൊവ്വാഴ്ച ദിവസം അനുകൂലം.
ഉത്രാടം:സന്താനങ്ങള്‍ പ്രശസ്തിയിലേയ്ക്ക് ഉയരും. സഹോദരസ്ഥാനീയരില്‍ നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും. ഏഴരശനികാലമായതിനാല്‍ ദാമ്പത്യകലഹം ഉണ്ടാകും. കര്‍മ്മപുഷ്ടിക്ക് തടസ്സം ഉണ്ടാകും. കടം വര്‍ദ്ധിക്കും. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് ധാരാളം ബുദ്ധിമുട്ടുകള്‍ വരും. പിതൃഗുണം ലഭിക്കും. വിഷണുസഹസ്രനാമം ജപിക്കുക. വെള്ളിയാഴ്ച ദിവസം അനുകൂലം.
തിരുവോണം: പിതൃഗുണം ലഭിക്കും. ബന്ധുമിത്രാദികളില്‍ നിന്നും അപ്രതീക്ഷിതമായ എതിര്‍പ്പുകള്‍ തരണം ചെയ്യേണ്ടി വരും. ടെസ്റ്റുകളിലും, ഇന്റര്‍വ്യൂകളിലും പങ്കെടുക്കുന്നവര്‍ക്ക് മെച്ചപ്പെട്ട പ്രകടനം കാഴ്ച വെയ്ക്കാന്‍ കഠിനമായി പ്രയത്‌നിക്കേണ്ടി വരും.ശനിപ്രീതി വരുത്തുക, ശാസ്താ ക്ഷേത്ര ദര്‍ശനം നടത്തുക. വെള്ളിയാഴ്ച ദിവസം അനുകൂലം.
അവിട്ടം:മാതൃസ്വത്ത് ലഭിക്കും. അവിവാഹിതര്‍ക്ക് അപകീര്‍ത്തി ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം,തൊഴില്‍ മുഖേന ആദായം വര്‍ദ്ധിക്കും,ശത്രുക്കള്‍ മിത്രങ്ങളാകാന്‍ ശ്രമിക്കും. വ്യാഴാഴ്ച ദിവസം വിഷ്ണുവിന് പാല്‍പ്പായസം കഴിപ്പിക്കുക, തുളസി പൂവുകൊണ്ട് അഷ്‌ടോത്തര അര്‍ച്ചന നടത്തുക. വ്യാഴാഴ്ച ദിവസം അനുകൂലം.
ചതയം: പല വിധത്തില്‍ സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. സഹോദരസ്ഥാനീയരില്‍ നിന്നും ഗുണാനുഭവം പ്രതിക്ഷിക്കാം. മനസ്സിനിണങ്ങിയ ജീവിത പങ്കാളിയെ കണ്ടെത്തുന്നതില്‍ വിജയിക്കും. പുണ്യ ക്ഷേത്ര ദര്‍ശനത്തിന് സാദ്ധ്യതയുണ്ട്. മഹാലക്ഷ്മിയെ പൂജിക്കുക. ചൊവ്വാഴ്ച ദിവസം അനുകൂലം.
പൂരുരുട്ടാതി: വിവാഹക്കാര്യത്തില്‍ തടസം നേരിടും. ഗൃഹനിര്‍മ്മാണത്തിന് വേണ്ടിയോ, വാഹന സംബന്ധമായോ ധനം ചെലവാക്കും. കര്‍മ്മഗുണം പ്രതീക്ഷിക്കാം. സാമ്പത്തിക ഇടപാടില്‍ സൂക്ഷിക്കുക ഭഗവതിയ്ക്ക് അഷ്‌ടോത്തര അര്‍ച്ചന, കടുംപായസം ഇവ ഉത്തമം. വെള്ളിയാഴ്ച ദിവസം അനുകൂലം.
ഉത്രട്ടാതി:ആഗ്രഹം സഫലീകരിക്കും. വാഹന സംബന്ധമായി നേട്ടങ്ങള്‍ ഉണ്ടാകും. കണ്ടകശനി കാലമായതിനാല്‍ വാഹന അപകടങ്ങളോ, വീഴ്ചകളോ, അപകീത്തിയോ, തസക്കരഭയമോ ഉണ്ടാകാതെ സൂക്ഷിക്കണം. ശനിയാഴ്ചദിവസം ശിവക്ഷേത്ര ദര്‍ശനം, ജലധാര, പഞ്ചാക്ഷരീ മന്ത്രം ഇവ പരിഹാരമാകുന്നു. തിങ്കളാഴ്ച ദിവസം അനുകൂലം.
രേവതി: കര്‍മ്മഗുണം ഉണ്ടാകാം. ഗൃഹനിര്‍മ്മാണത്തിന് ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയം. കണ്ടകശനി കാലമായതിനാല്‍ കൂട്ടുബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് സഹപ്രവര്‍ത്തകരില്‍ നിന്നും വിഷമതകള്‍ അനുഭവപ്പെടും. ദോഷ പരിഹാരമായി വിഷ്ണു പ്രീതി വരുത്തുക. ചൊവ്വാഴ്ച ദിവസം അനുകൂലം.