അശ്വതി : അഭിപ്രായവ്യത്യാസത്താല്‍ കൂട്ടുകച്ചവടത്തില്‍ നിന്നു പിന്മാറും. ആരോഗ്യസംരക്ഷണത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നിര്‍ബന്ധിതനാകും. പുത്രപൗത്രാദികളോടൊപ്പം താമസിക്കാന്‍ അന്യസംസ്ഥാനയാത്ര പുറപ്പെടും. കരാര്‍ജോലികള്‍ നിശ്ചിതസമയത്ത് ചെയ്തു തീര്‍ക്കും.
ഭരണി : വസ്തുതര്‍ക്കം രമ്യമായി പരിഹരിക്കും. വ്യവസ്ഥകള്‍ക്കതീതമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതിനാല്‍ പ്രോത്സാഹനസമ്മാനങ്ങള്‍ ലഭിക്കും. ജനമധ്യത്തില്‍ പരിഗണന ലഭിക്കും. പ്രവൃത്തിമണ്ഡലങ്ങളില്‍ നിന്നു സാമ്പത്തികലാഭം വര്‍ധിക്കും.
കാര്‍ത്തിക : പുതിയ കൃഷിസമ്പ്രദായം ആവിഷ്‌കരിക്കാന്‍ വിദഗ്ധ ഉപദേശം തേടും ദാമ്പത്യസൗഖ്യവും കുടുംബത്തില്‍ സമാധാനവും ഉണ്ടാകും. പ്രവൃത്തിമേഖലകളില്‍ നിന്നു സാമ്പത്തികനേട്ടം ഉണ്ടാകും. പുത്രനോടൊപ്പം താമസിക്കാന്‍ വിദേശയാത്രപുറപ്പെടും.
രോഹിണി : കലാകായികമത്സരങ്ങളില്‍ വിജയം കൈവരിക്കും. ജന്മനാട്ടിലുള്ള ഭൂമി വിറ്റ് പട്ടണത്തില്‍ ഗൃഹം വാങ്ങാന്‍ തീരുമാനിക്കും. സംഘടനാപ്രവര്‍ത്തനങ്ങള്‍ക്കു സാരഥ്യം വഹിക്കാനിടവരും. പുതിയകൃഷിസമ്പ്രദായം ആവിഷ്‌കരിക്കാന്‍ വിദഗ്ധ ഉപദേശം തേടും.
മകയിരം : പുതിയ ഉദ്യോഗത്തില്‍ നിയമനാനുമതി ലഭിച്ചതിനാല്‍ നിലവിലുള്ളതിനു രാജിക്കത്തു നല്‍കും. ബന്ധുവിന്റെ വിയോഗത്തില്‍ മനോവിഷമം തോന്നും. സാമ്പത്തിക ക്രയവിക്രയങ്ങളിലും വാഹന ഉപയോഗത്തിലും കൂടുതല്‍ ശ്രദ്ധവേണം.
തിരുവാതിര : രക്തസമ്മര്‍ദം വര്‍ധിക്കുന്നതിനാല്‍ മുറിശുണ്ഠി വര്‍ധിക്കും. സാമ്പത്തികം ദുരുപയോഗം ചെയ്യുന്ന ജോലിക്കാരെ പിരിച്ചുവിട്ട് പുതിയജോലിക്കാരെ നിയമിക്കും. വസ്തു, വാഹന ക്രയവിക്രയങ്ങളില്‍ നിന്നു സാമ്പത്തികലാഭം വര്‍ധിക്കും.
പുണര്‍തം : പുതിയ വ്യാപാര വ്യാവസായങ്ങള്‍ തുടങ്ങുന്നതിനു വിദഗ്ധ ഉപദേശം തേടും. ബന്ധുവിന്റെ മകളുടെ വിവാഹത്തിനു സാമ്പത്തികസഹായം ചെയ്യും. അവസരോചിതമായി പ്രവര്‍ത്തിക്കുന്നതിനാല്‍ അബദ്ധങ്ങള്‍ ഒഴിവാകും.
പൂയം : വിദേശബന്ധമുള്ള വ്യാപാരങ്ങള്‍ക്കു തുടക്കം കുറിക്കും. സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാന്‍ ഭൂമിവില്‍പനയ്ക്കു തയാറാകും. വിശ്വാസവഞ്ചനയില്‍ അകപ്പെടാതെ സൂക്ഷിക്കണം. കലാകായികമത്സരങ്ങളില്‍ വിജയിക്കും
ആയില്യം : വിദേശയാത്രയ്ക്കു സാങ്കേതികതടസ്സം അനുഭവപ്പെടും. വിതരണസമ്പ്രദായം ത്വരിതപ്പെടുത്താന്‍ പുതിയ ഉദ്യോഗസ്ഥരെ നിയമിക്കും. സമ്മാനപദ്ധതികളിലും നറുക്കെടുപ്പിലും വിജയിക്കും. വര്‍ഷങ്ങള്‍ക്കുശേഷം ഗൃഹനിര്‍മാണത്തിനു ഭൂമിവാങ്ങാനിടവരും.
മകം : പ്രവൃത്തിമണ്ഡലങ്ങളില്‍ നിന്നു സാമ്പത്തികലാഭം വര്‍ധിക്കുമെങ്കിലും അവിചാരിത ചെലവുകള്‍ വന്നുചേരും. വാഹനാപകടത്തില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെടും. മകളുടെ വിവാഹത്തിന് തീരുമാനമാകും.
പൂരം : ഉദ്ദിഷ്ടകാര്യവിജയത്തിനായി അത്യധ്വാനം വേണ്ടിവരും. വിട്ടുവീഴ്ചാ മനോഭാവത്താല്‍ ദാമ്പത്യ അനൈക്യം ഒരുപരിധിവരെ പരിഹരിക്കും. ആശയവിനിമയങ്ങളില്‍ അപാകതകളുണ്ടാകാതെ സൂക്ഷിക്കണം. സുതാര്യതയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം ലഭിക്കും.
ഉത്രം : പുതിയകരാര്‍ജോലികളില്‍ ഒപ്പുവയ്ക്കാനിടവരും. വര്‍ഷങ്ങളായി മുടങ്ങിക്കിടന്ന വസ്തുവില്‍പന സാധ്യമാകും. പുത്രിക്ക് ഉപരിപഠനത്തിന് അന്യദേശത്തു പ്രവേശനം ലഭിക്കും. മകന്റെ വിവാഹത്തിന് അന്യദേശയാത്ര ആവശ്യമായി വരും.
അത്തം : ഉപരിപഠനത്തിനനുസൃതമായ ഉദ്യോഗം ലഭിക്കും. ആരോഗ്യപുഷ്ടിയും ദാമ്പത്യസുഖവും ഐക്യവും മനസ്സമാധാനവും ഉണ്ടാകും. സുഹൃത്തിന് സാമ്പത്തികസഹായം ചെയ്യാനിടവരും. ഉപരിപഠനത്തിനു പ്രവേശനം ലഭിക്കുമെന്നറിയും.
ചിത്തിര : അനാഥാലയത്തിലേക്ക് ഭക്ഷണം വസ്ത്രം തുടങ്ങിയവ നല്‍കാനുള്ള സാഹചര്യം വന്നുചേരും. അധ്വാനഭാരം വര്‍ധിക്കുമെങ്കിലും യാത്രാക്ലേശം കുറഞ്ഞ സ്ഥലത്തേക്ക് ഉദ്യോഗമാറ്റം ഉണ്ടാകും. ഭൂമിവാങ്ങാനിടവരും.
ചോതി : അവധിയെടുത്ത് പുണ്യതീര്‍ഥ ഉല്ലാസയാത്ര പുറപ്പെടും. അധ്വാനഭാരവും യാത്രാക്ലേശവും വര്‍ധിക്കുന്ന വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും. സംഘടനാപ്രവര്‍ത്തനങ്ങള്‍ക്കു സാരഥ്യം വഹിക്കാനിടവരും.
വിശാഖം : ദാമ്പത്യസൗഖ്യവും കുടുംബത്തില്‍ സമാധാനവും ഐക്യവും ഉണ്ടാകും. വര്‍ഷങ്ങള്‍ക്കു മുന്‍പ് കടം കൊടുത്ത സംഖ്യയ്ക്കു പകരം വസ്തു രേഖാപരമായി ലഭിക്കും. വിദേശബന്ധമുള്ള വ്യാപാര വ്യാവസായങ്ങള്‍ക്കു തുടക്കം കുറിക്കും.
അനിഴം : വ്യാപാര വ്യാവസായ മേഖലകളില്‍ പുതിയ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ സാധിക്കും. പുതിയ കൃഷിസമ്പ്രദായം ആവിഷ്‌കരിക്കാന്‍ വിദഗ്‌ധോപദേശം തേടും. ഗൃഹത്തിന്റെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കും.
തൃക്കേട്ട : ജന്മനാട്ടിലുള്ള ആരാധനാലയത്തിലെ ഉത്സവാഘോഷങ്ങളില്‍ സജീവമായി പങ്കെടുക്കാനിടവരും. സുഹൃത്തിന് വ്യാപാരാവശ്യത്തിനായി സാമ്പത്തികസഹായം നല്‍കാനിടവരും. ദാമ്പത്യസുഖവും ഐക്യവും അനുഭവപ്പെടും. ഉത്സാഹവും ഉന്മേഷവും വര്‍ധിക്കും.
മൂലം : ബന്ധുസഹായവും കുടുംബസുഖവും ഐക്യവും ഉണ്ടാകും. പകര്‍ച്ചവ്യാധി പിടിപെടാനിടയുണ്ട്. പൂര്‍വികസ്വത്ത് ഭാഗം വയ്ക്കാന്‍ നിര്‍ബന്ധിതനാകും. നിലവിലുള്ള വ്യാപാരം സഹോദരനെ ഏല്‍പിച്ച് ഉദ്യോഗമന്വേഷിച്ചു വിദേശയാത്ര പുറപ്പെടും.
പൂരാടം : സഹപ്രവര്‍ത്തകരുടെ സഹായസഹകരണങ്ങളാല്‍ ഏറ്റെടുത്ത കരാര്‍ജോലികള്‍ നിശ്ചിതസമയത്തിന്നുള്ളില്‍ ചെയ്തുതീര്‍ക്കാന്‍ സാധിക്കും. പരീക്ഷണനിരീക്ഷണങ്ങളില്‍ വിജയം കൈവരിക്കും. വ്യാപാര വ്യവസായ സമുച്ചയം പണിയാന്‍ ഭൂമിവാങ്ങാനിടവരും.
ഉത്രാടം : ലാഭോദ്ദേശ്യ പ്രവൃത്തികളില്‍ നഷ്ടം സംഭവിക്കാനിടയുണ്ട്. വിവാഹത്തിനു തീരുമാനമാകും. വിശ്വാസവഞ്ചനയില്‍ അകപ്പെടരുത്. വാക്വാദങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണു നല്ലത്. പൊതുപ്രവര്‍ത്തനങ്ങളില്‍ സര്‍വാത്മനാ സഹകരിക്കും.
തിരുവോണം : മുടങ്ങിക്കിടന്ന വഴിപാടുകള്‍ നടത്താനിടവരും. ഉല്ലാസയാത്രകള്‍ മാറ്റിവയ്ക്കും. ആശയവിനിമയങ്ങളില്‍ അപാകതയുണ്ടാകാതെ സൂക്ഷിക്കണം. ഭക്ഷ്യവിഷബാധയേല്‍ക്കാതെ സൂക്ഷിക്കണം. പുതിയകരാര്‍ ജോലികളില്‍ ഒപ്പുവയ്ക്കാനിടവരും.
അവിട്ടം : മകളുടെ വിവാഹത്തിനു തീരുമാനമായതിനാല്‍ ആശ്വാസമാകും. ഔദ്യോഗികമായി സ്ഥാനക്കയറ്റവും ഉദ്ദേശിക്കുന്ന സ്ഥലത്തേക്കു സ്ഥലംമാറ്റവും ഉണ്ടാകും. നറുക്കെടുപ്പില്‍ വിജയിക്കും. സന്താനങ്ങള്‍ക്ക് അഭിവൃദ്ധിയുണ്ടാകും.
ചതയം : സാമ്പത്തികദുരുപയോഗം ചെയ്യുന്ന ഉദ്യോഗസ്ഥരെ പിരിച്ചുവിട്ട് പുതിയവരെ നിയമിക്കും. വിദേശത്ത് നല്ല ഉദ്യോഗത്തില്‍ പ്രവേശിക്കും. വാത-പ്രമേഹരോഗ പീഡകള്‍ക്ക് വിദഗ്ധ ചികിത്സ ആവശ്യമാകും. ചെലവിനങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തും.
പൂരൂരുട്ടാതി : വാഹനം മാറ്റിവാങ്ങാനിടവരും. വ്യവസ്ഥകള്‍ പാലിക്കാന്‍ കഠിനപ്രയത്‌നം വേണ്ടിവരും. ദാമ്പത്യഐക്യവും കുടുംബത്തില്‍ സമാധാനവും ഉണ്ടാകും. കുടുംബബന്ധത്തിനു വിലനല്‍കുന്ന പുത്രന്റെ സമീപനത്തില്‍ ആശ്വാസവും അഭിമാനവും തോന്നും.
ഉത്രട്ടാതി : ഔദ്യോഗികമായി ദൂരദേശയാത്രയും ചര്‍ച്ചകളും വേണ്ടിവരുന്നതിനാല്‍ കുടുംബത്തില്‍ നിന്നു വേര്‍പെട്ട് താമസിക്കേണ്ടിവരും. പുത്രന്‍ വരുത്തിവച്ച കടംതീര്‍ക്കാന്‍ പൂര്‍വികസ്വത്തു വില്‍ക്കാന്‍ തീരുമാനിക്കും.
രേവതി : കുടുംബസൗഖ്യവും മനസ്സമാധാനവും ബന്ധുജനസഹായവും ഉണ്ടാകും. ഏറ്റെടുത്ത ജോലികള്‍ നിശ്ചിത സമയത്തിനുള്ളില്‍ ചെയ്തുതീര്‍ക്കും. ഉപരിപഠനത്തിനു വിദേശത്തു പ്രവേശനം ലഭിക്കും.