Latest News

സൂര്യന്‍ ഒന്നാം ഭാവത്തില്‍ നിന്നാലുള്ള ഫലങ്ങള്‍ എന്തെല്ലാം; നവംബര്‍ അവസാന വാരഫലം

Malayalilife
സൂര്യന്‍ ഒന്നാം ഭാവത്തില്‍ നിന്നാലുള്ള ഫലങ്ങള്‍ എന്തെല്ലാം; നവംബര്‍ അവസാന വാരഫലം

സൂര്യന്‍ ജ്യോതിഷത്തില്‍ നമ്മുടെ ഇച്ഛാശക്തി,അഹംബോധം,ഓജസ്സ്, ഊര്ജ്ജസ്വലത, നമ്മെ കുറിച്ചുള്ള മതിപ്പ് , ആത്മാവ് എന്നിവയെ സൂചിപ്പിക്കുന്നു. സൂര്യന്‍ നിങ്ങളുടെ വ്യക്തിത്വം, ആരോഗ്യം, കാഴ്ചപ്പാട്, എന്നിവയെ സൂചിപ്പിക്കുന്ന ഒന്നാം ഭാവത്തില്‍ നില്‍ക്കുമ്ബോള്‍ , സൂര്യന്‍ തുലാം രാശിയില്‍ അല്ല എങ്കില്‍, നിങ്ങള്‍ക്ക് സാധാരണ ആയി നല്ല ആത്മ വിശ്വാസം ഉണ്ടാകേണ്ടതാണ്. നിങ്ങളുടെ അധികാരം, മതിപ്പ് എന്നിവയെ കുറിച്ച്‌ വളരെ അധികവും ബോധവാന്മാരും, ബോധവതികളും ആയ വ്യക്തികള്‍ ആയിരിക്കു0. അത് പോലെ ഇവയെ മറികടന്നു മറ്റുള്ളവര്‍ നില്‍ക്കുന്നത് നിങ്ങള്‍ക്ക് അത്ര ഇഷ്ടപ്പെട്ടു എന്ന് വരില്ല. മറ്റുള്ളവരെ നയിക്കാനും, വഴി കാട്ടാനും ഉള്ള പല അവസരങ്ങളും നിങ്ങള്‍ക്ക് ലഭിക്കുന്നതാണ്. നിങ്ങള്‍ക്ക് മറ്റുള്ളവരുടെ നിയന്ത്രണത്തില്‍ നില്‍ക്കുക എന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യം ആയിരിക്കും. മറ്റുള്ളവരില്‍ നിന്നുള്ള ബഹുമാനം ലഭിക്കാനുള്ള പദവികളില്‍ സ്വാഭാവികം ആയി എത്തിച്ചേരേണ്ടതാണ്. മറ്റു ഗ്രഹങ്ങളുടെ ആനുകൂല്യവും ഈ കാര്യത്തില്‍ ആവശ്യമാകും. മറ്റുള്ളവരുടെ ശ്രദ്ധ ലഭിക്കണം എന്ന ആഗ്രഹം അത്യധികം ഉണ്ടാകും. അത് പോലെ തന്നെ മറ്റുള്ളവരുമായുള്ള അധികാര തര്‍ക്കങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ വളരെ അധികമായിരിക്കും. ഈ തര്‍ക്കം നിങ്ങളുടെ പങ്കാളിയുമായും പ്രതീക്ഷിക്കുക. അഗ്‌നി രാശികള്‍ ആയ മേടം, ചിങ്ങം , ധനു എന്ന രാശിയില്‍ ആണ് സൂര്യന്‍ നില്‍ക്കുക എങ്കില്‍ എല്ലാവരുടെ പൂര്‍ണ നിയന്ത്രണം തനിക്ക് വേണം എന്ന ഒരു മനോഭാവം വര്‍ധിക്കാന്‍. സഹാനുഭൂതി എന്ന വികാരം അല്പം കുറവായിരിക്കും എന്നതാണ്. ഗവണ്മെന്റ് സെക്കട്ടറില്‍ ജോലി ചെയ്യുന്നവരുമായി കൂടുതല്‍ അടുപ്പം ഉണ്ടാകാം. സൂര്യന്‍ ലഗ്‌നത്തില്‍ നില്‍ക്കുമ്ബോള്‍ അത്യധികമായ സ്വാര്‍ത്ഥ മനോഭാവം ഉണ്ടാകുന്നതാണ്. സൂര്യന്‍ ശത്രുക്കളുടെ രാശിയിലോ, മോശം ദൃഷ്ടിയിലൊ ആണെങ്കില്‍ നിങ്ങള്‍ക്ക് അനാവശ്യമായ ദേഷ്യം, മറ്റുള്ളവരില്‍ നിന്നുള്ള നിരന്തരം ശത്രുത എന്നിവയും ഉണ്ടാകും.

എരീസ് (മാര്‍ച്ച്‌ 21 - ഏപ്രില്‍ 19)

ഈ ആഴ്ച മാത്രമല്ല അടുത്ത കുറെ നാള്‍ നിങ്ങളുടെ പഠനം, ദൂര യാത്രകള്‍ എന്നിവയുടെ പ്രാധാന്യം വര്‍ധിക്കുന്നതാണ്. ദൂര യാത്രകള്‍ക്ക് ഉള്ള പ്ലാനുകള്‍, ദൂര ദേശത്തു നിന്നുള്ള ജോലികള്‍. വിദേശീയരുമായി ഉള്ള അടുപ്പം എന്നിവയും ഉണ്ടാകും. പുണ്യപുസ്തകങ്ങള്‍ വായിക്കാനും, അവയില്‍ നിന്നുള്ള അറിവുകള്‍ പങ്കു വയ്ക്കാനും ഉള്ള അവസരങ്ങളും ഉണ്ടാകുന്നതാണ്. ആത്മീയ വിഷയങ്ങളോടുള്ള താല്പര്യം വളരെ അധികം വര്‍ധിക്കുന്നതാണ്. ഗുരുതുല്യര്‍ ആയ വ്യക്തികളോട് കൂടുതല്‍ അടുത്ത ഇടപഴകാന്‍ ഉള്ള അവസരവും പ്രതീക്ഷിക്കുക. സാമ്ബത്തിക വിഷയങ്ങളും ഈ ആഴ്‌ച്ച വളരെ പ്രധാനമാണ്. എങ്കിലും സങ്കീര്‍ണമായ കൊടുക്കല്‍ വാങ്ങലുകള്‍ എന്നിവ ഒഴിവാക്കുക. പഴയ കടങ്ങള്‍ വീട്ടാനുള്ള അവസരം, പുതിയ പാര്‍ട്ട് ടൈം ജോലികള്‍ക്ക് ഉള്ള അവസരം എന്നിവയും പ്രതീക്ഷിക്കുക. പങ്കാളിയുമായി നല്ല ബന്ധം ഉണ്ടാകാന്‍ ഉള്ള അവസരവും ഉണ്ടാകുന്നതാണ്. നിഗൂഢ വിഷയങ്ങളില്‍ വളരെ അധികം താല്പര്യം ഉണ്ടാകുന്നതാണ്.

ടോറസ് (ഏപ്രില്‍ 20 - മെയ് 20)

അടുത്ത കുറച്ച നാളുകള്‍ നിങ്ങളുടെ സാമ്ബത്തിക വിഷയങ്ങളുടെ മേല്‍ കൂടുതല്‍ ശ്രദ്ധ ഉണ്ടാവേണ്ടതാണ്. സൂര്യന്‍ നിങ്ങളുടെ സാമ്ബത്തിക വിഷയങ്ങള്‍ അല്പം സെന്സിറ്റിവ് ആയ നിലയില്‍ നീങ്ങുന്നതായിരിക്കും. അനാവശ്യമായ ചെലവ് നിയന്ത്രിക്കേണ്ടി വരുന്നതാണ്. അല്ലാത്ത പക്ഷം ദീര്‍ഘ നാളേക്ക് ഉള്ള സാമ്ബത്തിക ബുദ്ധിമുട്ടുകള്‍ നിങ്ങളെ തേടി വരുന്നതായിരിക്കും. നിലവില്‍ ഉള്ള സാമ്ബത്തിക ബാധ്യതകള്‍ തീര്‍ക്കേണ്ട അവസ്ഥയാണ്. പ്രതീക്ഷിക്കാത്ത സമയത് ചെലവ് വന്നുചേരാം. ശുക്രന്‍ നിങ്ങളുടെ പ്രേമ ബന്ധം, വിവാഹം, ഔദ്യോഗിക ബന്ധങ്ങള്‍ എന്നിവയെ സ്വാധീനിക്കുന്നു. ഈ സ്വാധീനം അത്ര സുഖകരം അല്ല. അതിനാല്‍ ബന്ധങ്ങളില്‍ നിന്നുള്ള പല വിധ വെല്ലുവിളികള്‍ ഉണ്ടാകുന്നതാണ്. പുതിയ ബന്ധങ്ങള്‍, ജോബ് ഓഫറുകള്‍ ദൂര യാത്രകള്‍, വ്യക്തി ബന്ധം എന്നിവയും ഈ ആഴ്ച ഉണ്ടാകാം.

ജമിനി (മെയ് 21 - ജൂണ്‍ 20)
സൂര്യന്‍ നിങ്ങളുടെ വ്യക്തി ബന്ധങ്ങളെയും ഔദ്യോഗിക ബന്ധങ്ങളെയും ശ്കതമായി സ്വാധീനിക്കുന്നു. സൂര്യന്‍ ഈ വിഷയങ്ങളെ സ്വാധീനിക്കാന്‍ അത്ര നല്ല ഗ്രഹ൦ അല്ലാത്തതിനാല്‍.വ്യക്തി ബന്ധങ്ങളിലും ഔദ്യോഗിക ബന്ധങ്ങളിലും കൂടുതല്‍ ശ്രദ്ധ ആവശ്യമായി വരുന്നതാണ്. പുതിയ ഓഫറുകള്‍ സ്വീകരിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാകുന്നതാണ്. പുതിയ വ്യക്തികളെ പരിചയപ്പെടാന്‍ ഉള്ള അവസരം ഉണ്ടാകുന്നതാണ്. നിങ്ങളുടെ ആരോഗ്യവും ഈ സമയം കൂടുതല്‍ ശ്രദ്ധ നേടുന്നതാണ്. പുതിയ ആരോഗ്യ ക്രമം ഏറ്റെടുക്കേണ്ട അവസരങ്ങളും പ്രതീക്ഷിക്കുക. സഹപ്രവര്‍ത്തകര്‍, ജോലി സ്ഥലത്തു എന്നിവയില്‍ നിന്നും പല വിധ പരീക്ഷണങ്ങള്‍ പ്രതീക്ഷിക്കാവുന്നതാണ്. പുതിയ ജോലിക്ക് ഉള്ള അവസരം നിലവില്‍ ഉള്ള ജോലിയില്‍ പുതിയ പ്രോജെക്‌ട്കട്ടുകള്‍ എന്നിവയും ഉണ്ടാകാം. ആരോഗ്യം പരിപോഷണം , മെഡിക്കല്‍ രംഗം എന്നിവയില്‍ ജോലി ചെയ്യുന്നവര്‍ക്ക് പല അവസരങ്ങളും ഉണ്ടാകാം. എങ്കിലും ജോലിയില്‍ ഈ സമയം റിസ്കുകള്‍ എടുക്കാതിരിക്കുകയാകും നല്ലത്.

കാന്‍സര്‍ (ജൂണ്‍ 21 - ജൂലൈ 22)
ഈ ആഴ്ച നിങ്ങളുടെ ജോലിസ്ഥലത്തിന്റെ പ്രാധാന്യം വര്‍ധിക്കുന്നതാണ്. ജോലി സ്ഥലത്തു അത്ര സുഖപ്രദം ആകണംഎന്നില്ല.നിങ്ങളുടെ സഹപ്രവര്‍ത്തകരില്‍ നിന്നുള്ള വിപരീത സാഹചര്യങ്ങള്‍ .ഉണ്ടായി എന്ന് വരാം. അതിനാല്‍, നിങ്ങള്‍ക്ക് ജോലിയിലും, ജോലിസ്ഥലത്തും നല്ല ശ്രദ്ധ ഉണ്ടാകേണ്ടി വരും. പ്രൊഫെഷണല്‍ അല്ലാത്ത സംസാരത്തില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കേണ്ടി വരുന്നതാണ്. ജോലിയില്‍ റിസ്കുകള്‍ ഏറ്റെടുക്കാന്‍ അത്ര യോജിച്ച സമയം അല്ല. ശാരീരിരികവും മാനസികവും ആയ പ്രശ്നങ്ങളും ഈ സമയം പ്രതീക്ഷിക്കുക. ക്രിയേറ്റിവ് ജോലികളില്‍ നിന്നുള്ള പല അവസരങ്ങളും ഈ അവസരം പ്രതീക്ഷിക്കുക. പുതിയ പ്രേമ ബന്ധം ഉണ്ടാകാന്‍ ഉള്ള അവസരം. കലആസ്വാദനം എന്നിവയില്‍ പ്രവര്‍ത്തിക്കാന്‍ ഉള്ള അവസരങ്ങള്‍, റിസ്കുള്ള മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ ഉള്ള അവസരങ്ങളും പ്രതീക്ഷിക്കുക. കുട്ടികള്‍, എന്നിവരോടു ഒപ്പം ഉള്ള പ്രവര്‍ത്തനവും പ്രതീക്ഷിക്കുക.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
സൂര്യന്‍ നിങ്ങളുടെ ക്രിയേറ്റിവ് കഴിവുകളെ പരിപോഷിപ്പിക്കുന്നതാണ്. കുട്ടികളും യൂത് ഗ്രൂപ്പുകളുടെ ഒപ്പം പ്രവര്‍ത്തിക്കാന്‍ ഉള്ള അവസരവും ഈ സമയം നിങ്ങള്‍ക്ക് ലഭിക്കുന്നതാണ്. എങ്കിലും റിസ്ക് ഉള്ള ബിസിനസില്‍ നിക്ഷേപിക്കുന്നതിന് മുന്‍പ് ഗഹനമായി ചിന്തിക്കേണ്ടതാണ് വരും. പ്രേമ ബന്ധങ്ങളില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകുന്നതാണ്. കല ആസ്വാദനം എന്നിവയ്ക്ക് വേണ്ടിയും ഈ ആഴ്ച നിങ്ങള്‍ സമയം ചിലവഴിക്കുന്നതാണ്. ശുക്രന്‍ നിങ്ങളുടെ കുടുംബ ജീവിതത്തെ സ്വാധീനിക്കുന്നു പല വിധത്തിലുള്ള റിയല്‍ എസ്റ്റേറ് ഡീലുകള്‍ , ബന്ധു ജന സമാഗമം, എന്നിവ പ്രതീക്ഷിക്കാം. സ്ത്രീ ജനങളുടെ ആരോഗ്യം, വൈകാരികമായ ആവശ്യങ്ങള്‍ എന്നിവയിലും കൂടുതല്‍ ശ്രദ്ധിക്കേണ്ടതായി വരുന്നതാണ്. പുതിയ ക്രിയേറ്റിവ് ജോലികള്‍ ഈ അവസരം ഉണ്ടാകുന്നതാണ്. റിപ്പെയറിങ്, വീട് മോടിപിടിപ്പിക്കാന്‍ ഉള്ള അവസരവും ഈ ആഴ്ച ഉണ്ടാകുന്നതാണ്.

വിര്‍ഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബര്‍ 22)
സൂര്യന്‍ നിങ്ങളുടെ കുടുംബജീവിതത്തെ ഈ ആഴ്ച മാത്രമല്ല അടുത്ത കുറെ നാള്‍ സ്വാധീനിക്കുന്നതാണ്. കുടുംബങ്ങളുമായുള്ള തര്‍ക്കം ഈ അവസരം പ്രതീക്ഷിക്കാവുന്നതാണ്. സൂര്യന്‍ നിങ്ങളുടെ പിത്താവിനെ സൂചിപ്പിക്കുന്നു അതിനാല്‍,പിതാവുമായുള്ള ബന്ധം വളരെ ശ്രദ്ധിക്കേണ്ടതാണ് . റിയല്‍ എസ്റ്റേറ്റ് ഡീലുകള്‍, റീ പെയറിങ്, വീട് മോടിപിടിപ്പിക്കാന്‍ ഉള്ള അവസരം എന്നിവയും ഈ സമയം ലഭിക്കുന്നതാണ്. കുടുംബയോഗങ്ങള്‍, വീട്ടില്‍ നിന്നുള്ള യാത്രകള്‍ എന്നിവയും പ്രതീക്ഷിക്കുക. നിരവധി ചെറു പ്രോജെക്‌ട്കട്ടുകളും ഈ ആഴ്ച പ്രതീക്ഷിക്കാവുന്നതാണ്. ആശയ വിനിമയം,മീഡിയ, എന്ന മേഖലയില്‍ നിന്നുള്ള ജോലികളും പ്രതീക്ഷിക്കുക. സഹോദരങ്ങള്‍, ബന്ധുക്കള്‍ എന്നിവരുമായി ഉള്ള സംവാദവും ഉണ്ടാകും. സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ള പ്ലാനുകളും ഈ ആഴ്ച ഉണ്ടാകുന്നതാണ്.

ലിബ്ര (സെപ്റ്റംബര്‍ 23 - ഒക്ടോബര്‍ 22)
സഹോദരങ്ങള്‍ , ബന്ധുക്കള്‍ എന്നിവരുമായി ഉള്ള ബന്ധം ഈ ആഴ്ച കൂടുതല്‍ പ്രാധാന്യം നേടും. സൂര്യന്‍ ഈ വിഷയങ്ങളെ ശക്തമായി സ്വാധീനിക്കുന്നു. ആശയ വിനിമയ രംഗത് നിന്നുള്ള നിരവധി ജോലികള്‍ പ്രതീക്ഷിക്കുക. മീഡിയ , സെയ്ല്‍സ്, അദ്ധ്യാപനം, എന്ന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഉള്ള നിരവധി അവസരങ്ങള്‍ ഉണ്ടാകുന്നതാണ്. നിരവധി ചെറു യാത്രകള്‍, സ്വന്തം സംരംഭം മെച്ചപ്പെടുത്താനുള്ള ശ്രമം, ഇലക്‌ട്രോണിക് ഉപകാരങ്ങള്‍ വാങ്ങാന്‍ ഉള്ള അവസരം എന്നിവയും ഈ അവസരം ലഭിക്കുന്നതാണ്. അതെ സമയം ശുക്രന്‍ നിങ്ങളുടെ സാമ്ബത്തിക വിഷയങ്ങളെ സ്വാധീനിക്കും. നിരവധി ചെലവ് വന്നു ചേരാം. വിലയേറിയ വസ്തുക്കള്‍ വാങ്ങാന്‍ ഉള്ള അവസരവും പ്രതീക്ഷിക്കുക. ജോലി സ്ഥലത് ക്രിയേറ്റിവ് രംഗത് നിന്നുള്ള ജോലികള്‍, അധികാരികളില്‍ നിന്നുള്ള സപ്പോര്‍ട് എന്നിവയും ഈ ആഴ്ച ഉണ്ടാകാം.

സ്‌കോര്‍പിയോ (ഒക്ടോബര്‍ 23 - നവംബര്‍ 21)
സാമ്ബത്തിക വിഷയങ്ങളില്‍ ഈ ആഴ്ച കൂടുതല്‍ ശ്രദ്ധ വേണ്ടി വരും. സൂര്യന്‍ നിങ്ങളുടെ സാമ്ബത്തിക വിഷയങ്ങളെ സ്വാധീനിക്കുമ്ബോള്‍, നിരവധി ചെലവ് ഉണ്ടാകാം. നിങ്ങള്‍ പ്രതീക്ഷിക്കാത്ത സമയത്തും ഈ ചെലവ് വന്നു ചേരാം. പുതിയ സാമ്ബത്തിക പദ്ധതികളില്‍ ചേരാന്‍ ഉള്ള അവസരവും ഈ ആഴ്ച ഉണ്ടാകാം. ജോലി സ്ഥലത്തും, വീട്ടിലും, പല തര്‍ക്കങ്ങളും ഈ ആഴ്ച ഉണ്ടാകുന്നതാണ്. നിങ്ങളുടെ വ്യക്തി ജീവിതം, മാനസികവും ശാരീരിരികവും ആയ ആരോഗ്യവും ഈ ആഴ്‌ച്ച ശ്രദ്ധ നേടും. ജീവിതത്തെ കുറിച്ച്‌ പുതിയ പ്ലാനുകള്‍ ഉണ്ടാകുന്നതാണ്. പുതുക്കിയ ഭക്ഷണ ക്രമം ആരോഗ്യകരമാം എന്നിവയും ഏറ്റെടുക്കേണ്ടതായി വരുന്നതാണ്. സഹ പ്രവര്‍ത്തകരുമായുള്ള തര്‍ക്കങ്ങള്‍, സങ്കീര്‍ണമായ പ്രോജെക്‌ട്കട്ടുകള്‍ എന്നിവയും ഈ ആഴ്ച പ്രതീക്ഷിക്കുക.

സാജിറ്റേറിയസ് (നവംബര്‍ 22 - ഡിസംബര്‍ 21)
സാമ്ബത്തിക വിഷയങ്ങളില്‍ ഈ ആഴ്ച കൂടുതല്‍ ശ്രദ്ധ വേണ്ടി വരും. സൂര്യന്‍ നിങ്ങളുടെ സാമ്ബത്തിക വിഷയങ്ങളെ സ്വാധീനിക്കുമ്ബോള്‍, നിരവധി ചെലവ് ഉണ്ടാകാം. നിങ്ങള്‍ പ്രതീക്ഷിക്കാത്തസമയത്തും ഈ ചെലവ് വന്നു ചേരാം. പുതിയ സാമ്ബത്തിക പദ്ധതികളില്‍ ചേരാന്‍ ഉള്ള അവസരവും ഈ ആഴ്ച ഉണ്ടാകാം. ജോലി സ്ഥലത്തും, വീട്ടിലും, പല തര്‍ക്കങ്ങളും ഈ ആഴ്ച ഉണ്ടാകുന്നതാണ്. നിങ്ങളുടെ വ്യക്തി ജീവിതം, മാനസികവും ശാരീരിരികവും ആയ ആരോഗ്യവും ഈ ആഴ്‌ച്ച ശ്രദ്ധ നേടും. ജീവിതത്തെ കുറിച്ച്‌ പുതിയ പ്ലാനുകള്‍ ഉണ്ടാകുന്നതാണ്. പുതുക്കിയ ഭക്ഷണ ക്രമം ആരോഗ്യകരമാം എന്നിവയും ഏറ്റെടുക്കേണ്ടതായി വരുന്നതാണ്. സഹ പ്രവര്‍ത്തകരുമായുള്ള തര്‍ക്കങ്ങള്‍, സങ്കീര്‍ണമായ പ്രോജെക്‌ട്കട്ടുകള്‍ എന്നിവയും ഈ ആഴ്ച പ്രതീക്ഷിക്കുക.

കാപ്രിക്കോണ്‍ (ഡിസംബര്‍ 22 - ജനുവരി 19)
ലോങ്ങ് ടേം ബന്ധനങ്ങളെ കുറിച്ചുള്ള പുതിയ പ്ലാനുകള്‍ തയ്യാറാക്കും, വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ജോലികളും ഉണ്ടായേക്കാം. പുതിയ ടീം ജിലികള്‍ ഏറ്റെടുക്കാനല്ല സാഹചര്യ൦, നിരവധി വ്യക്തികളും ആയുള്ള സംസാരം, യൂത് ഗ്രൂപ്പുകള്‍ ഒത്തുള്ള സംസാരം എന്നിവയും ഉണ്ടാകുന്നതാണ്. നിങ്ങളുടെ മാനസികവും ശാരീരിരികവും ആയ ആരോഗ്യം മെച്ചപ്പെടുത്തേണ്ട സമയമാണ്. പ്രാര്‍ത്ഥന , ധ്യാനം എന്നിവയെ കുറിച്ചും കൂടുതല്‍ താല്പര്യം ഉണ്ടാകും. റിയല്‍ എസ്റ്റേറ്റ് ഡീലുകള്‍ കുറിച്ചുള്ള ചര്‍ച്ച, വീട് മെച്ചപ്പെടുത്താനുള്ള ശ്രമം, റിപ്പെയറിങ് , കുടുംബ യോഗങ്ങള്‍ എന്നിവയും പ്രതീക്ഷിക്കുക.സഹ പ്രവര്‍ത്തകരുമായുള്ള ചര്‍ച്ചകള്‍, പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം എന്നിവ ജോലിയുടെ ഭാഗമായി പ്രതീക്ഷിക്കുക . അതെ സമയം ആരോഗ്യം, സൗന്ദര്യം എന്നിവയുടെ മേലും ശ്രദ്ധ ഉണ്ടാകും. പുതിയ ഭക്ഷണ ക്രമം, ആരോഗ്യ ക്രമം എന്നിവ ഏറ്റെടുക്കുന്ന അവസരവും ആണിത്.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
സൂര്യന്‍ നിങ്ങളുടെലോങ്ങ് ടേം ബന്ധങ്ങളെ ഈ ആഴ്ച സ്വാധീനിക്കും, ടീം ബന്ധങ്ങളില്‍ തര്‍ക്കങ്ങള്‍ സ്വാഭാവികമായിരിക്കും. നിങ്ങളുടെടീം അംഗങ്ങളുമായി നല്ല ബന്ധം സ്ഥാപിക്കാന്‍ ശക്തമായ ശ്രമം ആവശ്യമാകും. ദൂര ദേശത്തു നിന്നുള്ള ജോലികള്‍ പ്രതീക്ഷിക്കുക. പുതിയ ടീമില്‍ ജോലി ചെയ്യാനുള്ള അവസരവും ഉണ്ടാകുന്നതാണ്. ടെക്നിക്കല്‍ രംഗത് നിന്നുള്ള നിരവധി ജോലികളും പ്രതീക്ഷിക്കുക. ശുക്രന്‍ നിങ്ങളുടെ ജോലി സ്ഥലത്തെ സ്വാധീനിക്കും, ക്രിയേറ്റിവ് ജോലികളില്‍ നിന്നുള്ള അവസരം ഉണ്ടാകും, ജോലി സ്ഥലത്തു കൂടുതല്‍ സമര്‍പ്പണ ബോധത്തിന്റെ ആവശ്യം ഉണ്ടാകുന്നതാണ്. കല, ആസ്വാദനം, കോഡിങ്, ഫിനാന്‍സ് എന്ന രംഗത് പ്രവര്‍ത്തിക്കുന്നവര്‍ക്കും നിരവധി അവസരങ്ങള്‍ ഉണ്ടാകാം.

പയ്സീസ് (ഫെബ്രുവരി 19 - മാര്‍ച്ച്‌ 20)
സൂര്യന്‍ നിങ്ങളുടെ ജോലിയെ ഈ ദിവസങ്ങളില്‍ ശക്തമായ്യി സ്വാധീനിക്കും. ഈ സ്വാധീനം അലപം സങ്കീര്‍ണമായ അവസ്ഥ ജോലിയില്‍ നിന്നും കൊണ്ട് വരുന്നതാണ്. അധികാരികള്‍, സഹ പ്രവര്‍ത്തകര്‍ എന്നിവരുമായുള്ള തര്‍ക്കങ്ങള്‍, മീറ്റിങ്ങുകള്‍ എന്നിവയും പ്രതീക്ഷിക്കുക. പുതിയ പ്രോജെക്‌ട്കട്ടുകള്‍ ഏറ്റെടുക്കാന്‍ ഉള്ള അവസരവും ലാഭിക്കാം. ദൂര ദേശത്തു നിന്നുള്ള ജോലികള്‍, വിദേശീയരും ആയുള്ള സംവാദം, ആത്മീയ വിഷയങ്ങളില്‍ ഉള്ള താല്പര്യം, മീഡിയ , എഴുതി എന്നിവയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഉള്ള നിരവധി അവസരങ്ങള്‍ എന്നിവയും ഉണ്ടാകുന്നതാണ്. ദൂര യാത്രകള്‍ക്ക് വേണ്ടി തീരുമാനങ്ങള്‍, പുതിയ വിശയങ്ങള്‍ പഠിക്കാന്‍ ഉള്ള അവസരം എന്നിവയും ലഭിക്കാം.
 

Read more topics: # November last week ,# astrology
November last week astrology

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES