ദ്രാവിഡ വിഭാഗത്തിൽ പെട്ടവർ കാളിയെ ഊർവ്വരതയായി സങ്കല്പിക്കുകയാണ്. ശാക്തേയർ കാളിയെ ആരാധിക്കാൻ ആരംഭിച്ചിരിക്കുന്നത് സൃഷ്ടിയുടെ അടിസ്ഥാനം സ്ത്രീയാണ് (ആദിപരാശക്തി) എന്ന കാഴ്ചപ്പാടിൽ ആണ്. അതുകൊണ്ട് തന്നെ ശാക്തേയ സമ്പ്രദായത്തിൽ സ്ത്രീക്ക് നൽകുന്ന പ്രാധാന്യം ഇതിന് അടിസ്ഥാനമാണ്. പാർവതിയുടെ താമസിക ഭാവമായി ശൈവ വിശ്വാസപ്രകാരം തീരുന്നുമുണ്ട്. അതേസമയം ഭദ്രകാളീ ഭജനം എന്നത് ഒരു ജാതകത്തില്‍ ചൊവ്വയുടെ സ്ഥാനം അനുസരിച്ചുള്ള എല്ലാ ദോഷങ്ങള്‍ക്കും പ്രതിവിധിയായി നിര്‍ദേശിക്കപ്പെട്ട ഒന്നാണ്.
നിത്യേന ഭദ്രകാളിയെ ഭജിക്കുന്നത് അത്യധികം ഫലപ്രദമാണ്. പതിവായി ഭദ്രകാളിയെ മീനം രാശി ലഗ്‌നമായി ജനിച്ചവര്‍, ചൊവ്വ ഒന്‍പതില്‍ നില്‍ക്കുന്നവര്‍, ചന്ദ്രന് പക്ഷബലമില്ലാത്തപ്പോള്‍ വൃശ്ചികലഗ്‌നത്തില്‍ ജനിച്ചവര്‍ ഭജിക്കുന്നത് ഭാഗ്യാനുഭവങ്ങള്‍ നൽകുന്നതാണ്. അതേ സമയം കുജദശാകാലം ഉത്രം, ഉത്രാടം, അശ്വതി, മകം, മൂലം, പൂയം, അനിഴം, ഉത്തൃട്ടാതി എന്നീ നക്ഷത്രജാതര്‍ക്ക് അശുഭമായിരിക്കും.
കാളി സംഹാരത്തിന്റെ ഭഗവതിയായാണ് ഹൈന്ദവ വിശ്വാസപ്രകാരം അറിയപ്പെടുന്നത്. ശ്മശാനത്തിലും യുദ്ധഭൂമിയിലും നിവസിക്കുന്ന ദേവി വിശ്വസ്ത ഭക്തരിൽ ക്ഷിപ്രപ്രസാദിയും ഇഷ്ട വരദായിനിയുമാണ്. ഭക്തരെ ശത്രുദോഷം, രോഗപീഡ, ദാരിദ്ര്യം പോലെയുള്ള സർവ ആപത്തുകളിൽ നിന്നും കാളി രക്ഷിക്കുന്നതുമാണ്.