അച്ഛന്റെ ഇന്‍ഷുറന്‍സിന്റെ കേസുണ്ട്; അതിന്റെ പേപ്പര്‍ കൊടുക്കാന്‍ കൂടിയാണ് കോട്ടയത്ത് പോയത്; അല്ലാതെ മോശമായി ചിത്രീകരിക്കാന്‍ വേണ്ടി ചെയ്തതല്ല; പ്രേക്ഷകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി കൊല്ലം സുധിയുടെ മകന്‍ കിച്ചു

Malayalilife
 അച്ഛന്റെ ഇന്‍ഷുറന്‍സിന്റെ കേസുണ്ട്; അതിന്റെ പേപ്പര്‍ കൊടുക്കാന്‍ കൂടിയാണ് കോട്ടയത്ത് പോയത്; അല്ലാതെ മോശമായി ചിത്രീകരിക്കാന്‍ വേണ്ടി ചെയ്തതല്ല; പ്രേക്ഷകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി കൊല്ലം സുധിയുടെ മകന്‍ കിച്ചു

കൊല്ലും സുധിയും അദ്ദേഹത്തിന്റെ കുടുംബത്തിനായി കെഎച്ച്ഡിഇസി വെച്ച് നല്‍കിയ വീടുമാണ് രണ്ട് ദിവസത്തിലേറെയായി സോഷ്യല്‍മീഡിയയിലെ ചര്‍ച്ച വിഷയം. കഴിഞ്ഞ ദിവസം സുധിയുടെ മൂത്തമകന്‍ രാഹുലെന്ന കിച്ചു പങ്കിട്ട ഒരു വ്‌ലോഗ് പുറത്ത് വന്നതോടെ ആയിരുന്നു വിവാദങ്ങള്‍ക്ക് തുടക്കം.വീട്ടിലെ വിശേഷങ്ങള്‍ ഉള്‍പ്പെടുത്തിയുളള വീഡിയോ ആണ് കിച്ചു പങ്കുവെച്ചത്. 

പഠനവുമായി ബന്ധപ്പെട്ട് കൊല്ലത്ത് താമസിക്കുന്ന കിച്ചു അനിയന്‍ റിഥുലിനെ കാണാന്‍ കോട്ടയത്തെ വീട്ടില്‍ എത്തിയപ്പോഴുളള വീഡിയോ ആണ് കിച്ചു പങ്കുവെച്ചത്. ഈ വീഡിയോയില്‍ കൊല്ലം സുധിക്കു കിട്ടിയ അവാര്‍ഡുകള്‍ കട്ടിലിനടിയില്‍ ചാക്കില്‍ കെട്ടിവെച്ചിരിക്കുന്നതായും കാണാമായിരുന്നു. രേണുവിന് ലഭിച്ച അവാര്‍ഡുകള്‍ മേശപ്പുറത്ത് വെച്ചിരിക്കുന്നതും കാണാമായിരുന്നു. 

വീഡിയോ പുറത്തുവന്നതിന് പിന്നാലെ രേണു സുധിക്കെതിരെ വലിയ രീതിയിലുളള വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. പിന്നാലെ വിശദീകരണവുമായി രേണു രംഗത്തെത്തുകയും ചെയ്തു. ഇളയ മകന്‍ നശിപ്പിക്കാതിരിക്കാന്‍ അവാര്‍ഡുകള്‍ സൂക്ഷിച്ചുവെച്ചിരിക്കുകയാണ് എന്നായിരുന്നു രേണു നല്‍കിയ വിശദീകരണം. 

ഇപ്പോള്‍ വിഷയത്തില്‍ കൂടുതല്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കിച്ചു.കോട്ടയത്തെ വീട് ഞങ്ങളുടെ വീട് തന്നെയാണെന്നും എന്ന് പറഞ്ഞാണ് കിച്ചു സംസാരിച്ച് തുടങ്ങുന്നത്. റിഥപ്പനുമായിട്ടുള്ള വ്‌ലോഗ് വണ്‍ മില്യണ്‍ അടിച്ചു. അതൊരു സീന്‍ വ്‌ലോ?ഗായിരുന്നു. വീട് വെച്ച് തന്ന ചേട്ടന്‍ പറഞ്ഞത് കേട്ടിരുന്നു അതിനുള്ള മറുപടി തരാം. ക്ലാസുള്ളതുകൊണ്ടാണ് എപ്പോഴും പോകാന്‍ പറ്റാത്തത്.

ഇനി ഇടയ്ക്ക് മാത്രമെ ക്ലാസുള്ളു. അതുകൊണ്ട് റിഥപ്പനെ കാണാന്‍ ഇടയ്ക്ക് പോകാം. അനിയനെ ഞാന്‍ തീര്‍ച്ചയായും നോക്കും. വീട് വെച്ച് തന്ന ചേട്ടന്‍ വിളിച്ചിരുന്നു. കോട്ടയത്ത് ഞാന്‍ പോയത് അങ്ങനൊരു വീഡിയോ എടുക്കാനല്ല. റിഥപ്പനെ കാണണം എന്ന രീതിയില്‍ പോയതാണ്. അച്ഛന്റെ ഇന്‍ഷുറന്‍സിന്റെ ഒരു കേസുണ്ട്. അതിന്റെ പേപ്പര്‍ കൊടുക്കാന്‍ കൂടിയാണ് കോട്ടയത്ത് പോയത്. അല്ലാതെ മോശമായി ചിത്രീകരിക്കാന്‍ വേണ്ടി ചെയ്തതല്ലെന്ന് കിച്ചു പറഞ്ഞു.

റിഥുലിനെ കാണാന്‍ ഇനിയും ഇടക്കിടെ അവിടെ പോകുമെന്നും അനിയനെ താന്‍ തീര്‍ച്ചയായും നോക്കുമെന്നും പ്രേക്ഷകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി കിച്ചു പറയുന്നുണ്ട്.സുധിയെ പള്ളിയില്‍ അടക്കാനുള്ള കാരണവും കിച്ചു പറഞ്ഞു. സത്യം പറഞ്ഞാല്‍ ആ സമയത്ത് കറക്ടായി ഒന്നും ചിന്തിക്കാന്‍ പറ്റിയില്ല. എന്റെ അടുത്ത് വന്ന് ആരൊക്കെയോ എന്തൊക്കയോ പറഞ്ഞു. എന്താണെന്ന് വെച്ചാല്‍ അതുപോലെ ചെയ്‌തോളാന്‍ ഞാന്‍ പറഞ്ഞു. അങ്ങനെയാണ് പള്ളിയില്‍ അടക്കിയതെന്നും കിച്ചു പറയുന്നു.

പഴയതുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഞാന്‍ ഒരുപാട് മാറി. പണ്ട് ഇത്രയൊന്നും സംസാരിക്കാറില്ലായിരുന്നു. രേണു അമ്മ ഷൂട്ടിങ്ങിലാണ്. യുട്യൂബ് ചാനലില്‍ ഒരു ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സ് കഴിഞ്ഞു. അതുകൊണ്ടാണ് ലൈവില്‍ വന്ന് കേക്ക് മുറിച്ചത്. റിഥപ്പന് ഫുള്‍ കേക്കും അവന് ആവശ്യമുള്ളതുമെല്ലാം വാങ്ങി കൊടുക്കും വൈകാതെ. അവന് അല്ലാതെ വേറെ ആര്‍ക്കാണ് ഞാന്‍ വാങ്ങി കൊടുക്കേണ്ടത്. ഞാന്‍ ഇപ്പോള്‍ ഓക്കെയാണ് കുഴപ്പമൊന്നുമില്ല.

ഒരു ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സ് കഴിഞ്ഞുവെങ്കിലും യുട്യൂബില്‍ നിന്ന് ക്യാഷ് കിട്ടി തുടങ്ങിയിട്ടില്ലെന്നും കിച്ചു പറയുന്നു. അഞ്ച് വയസാണ് കിച്ചുവിന്റെ രണ്ടാമത്തെ മകന്റെ പ്രായം. സുധിയില്ലാത്ത കുറവ് കുഞ്ഞനിയനെ വരാതെ നോക്കാന്‍ കഴിയുന്നതെല്ലാം കിച്ചു ചെയ്യാറുണ്ട്. കിച്ചുവിന് സുധിയുടെ മുഖച്ഛായയാണെന്നാണ് ലൈവ് കണ്ട ഭൂരിഭാഗം പേരും കുറിച്ചത്.

ആനിമേഷന്‍ വിദ്യാര്‍ത്ഥിയാണ് കിച്ചു. സഹോദരന്‍ റിതുല്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയും. ഫ്‌ലവേഴ്‌സ് ചാനലാണ് ഇരുവരുടേയും വിദ്യാഭ്യാസ ചിലവുകള്‍ വഹിക്കുന്നത്. സുധിയുടെ മരണശേഷം അഭിനയമാണ് രേണു പ്രൊഫഷനായി സ്വീകരിച്ചിരിക്കുന്നത്.

Read more topics: # കിച്ചു
kollam sudhis son kichu

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES