മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അനുശ്രീ. 2012 ല്‍ റിലീസായ ലാല്‍ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലെയ്സ് ആണ് അനുശ്രീയുടെ ആദ്യ സിനിമ. ചന്ദ്രേട്ടന്‍ എവിടെയാ, മഹേഷിന്റെ പ്രതികാരം എന്നി സിനിമകളിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ നടിയായി മാറി. കൊല്ലം കുമുകഞ്ചേരി സ്വദേശിനിയാണ് താരം.
34 കാരിയായ അനുശ്രീയോട് വിവാഹത്തെ കുറിച്ച് ആരാധാകര്‍ എന്നും അന്വേഷിക്കാറുണ്ട്. താരം വിവാഹിതയായി കാണാന്‍ ആഗ്രഹമുണ്ടെന്നും പലരും പറഞ്ഞിരുന്നു. ഇപ്പോളിതാ വിവാഹ സങ്കല്പ്പങ്ങളെക്കുറിച്ച് നടി പങ്ക് വച്ചിരിക്കുകയാണ്.
എനിക്കേറ്റവും ഇഷ്ടം സിനിമയില്‍ അഭിനയിക്കാനാണ്. ആരോ?ഗ്യമുള്ളിടത്തോളം കാലം അതിന് നിയന്ത്രണം വെക്കാതെ എന്നെ സിനിമയില്‍ അഭിനയിക്കാന്‍ വിടുന്ന ആളായിരിക്കണം. പിന്നെ അമ്മ, അച്ഛന്‍, ചേട്ടന്‍ എന്നിവരെ വിട്ട് ഒരു കാര്യവും ഇല്ല. എന്താണ് ഉദ്ദേശം എന്ന് ഇപ്പോള്‍ എന്റെയടുത്ത് വീട്ടുകാര്‍ ചോദിക്കും. 23 വയസില്‍ കല്യാണം കഴിക്കുമ്പോള്‍ ഇനി മറ്റൊരു വീട്ടില്‍ ജീവിക്കാം എന്ന ചിന്ത വരും. ഞാന്‍ പത്ത് വര്‍ഷം കൂടി ഇപ്പുറത്തേക്ക് വന്നു. 34 വയസായി. 34 വയസ് വരെ ഇവിടെ താമസിച്ചിട്ട് ഇനി എനിക്ക് വേറൊരിടത്ത് പോകാന്‍ വയ്യ, അതുകൊണ്ട് ഇങ്ങോട്ടേക്ക് വരുന്ന ആരെയെങ്കിലും നമുക്ക് നോക്കാം.
വീട്ടിലെ ഇളയ ആളാണ്, വേറെ വീട് വെക്കണം എന്നൊക്കെ ടാസ്‌കുള്ള ചെക്കന്‍മാരുണ്ടാകില്ലേ. നിങ്ങള്‍ വേറെ വീട് വെക്കേണ്ടെന്ന് അവരോട് പറഞ്ഞ് എന്റെ വീട്ടിലേക്ക് കൊണ്ട് വരാം. അങ്ങനെയുള്ള ആരെങ്കിലുമുണ്ടോ എന്ന് നോക്കട്ടെ അമ്മേയെന്ന് ഞാന്‍ പറയും. അങ്ങനെ ഒരു മാറ്റമെങ്കിലും ഉണ്ടായതില്‍ സന്തോഷമുണ്ടെന്ന് അമ്മയും ചേട്ടനും പറയും. എന്റെ വീട്ടിലേക്ക് വന്ന് താമസിക്കാന്‍ ആ?ഗ്രഹിക്കുന്നവരില്‍ നിന്ന് ആലോചന ക്ഷണിക്കുന്നെന്ന് മാട്രിമോണിയലില്‍ പരസ്യം കൊടുക്കുമെന്നും അനുശ്രീ ചിരിയോടെ പറഞ്ഞു.
ഞാന്‍ സിനിമാ രംഗത്തേക്ക് വന്നകാലത്ത് ആളുകള്‍ പറഞ്ഞത് പോലെ ഇന്ന് ഒരു പെണ്‍കുട്ടി വരുമ്പോള്‍ പറയുമെന്ന് എനിക്ക് തോന്നുന്നില്ല. സിനിമയില്‍ പോകൂ എന്നാണ് പറയുന്നത്. ഞാനൊക്കെ വന്ന സമയത്ത് വളരെ വിഷമം തോന്നുന്ന കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ ആരുടെ അടുത്താണ് ഇത് പറയേണ്ടതെന്ന് അറിയില്ല. കൂട്ടുകാരൊക്കെ നാട്ടിലുള്ളവരാണ്.
അവര്‍ക്കെങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയില്ല. ഒരുപക്ഷെ അവരും എന്നെ കുറ്റം പറയുന്നവരില്‍ ഉണ്ടാകും. പറയാന്‍ ആകെയുള്ളയാള്‍ ലാല്‍ ജോസ് സാറായിരുന്നു. അദ്ദേഹത്തെ വിളിച്ച് കരയും. വീട്ടില്‍ വെച്ച് കരഞ്ഞാല്‍ ഇത്രയും സങ്കടമാണെങ്കില്‍ നീ പോകേണ്ടെന്ന് പറയും. ലാല്‍ ജോസ് സാറെ വിളിച്ച് സങ്കടം പറയുമ്പോള്‍ നിന്നെ കുറ്റം പറയുന്നവര്‍ നാളെ നിന്റെ ബന്ധുക്കളാണ് എന്ന് പറയുന്ന കാലം വരുമെന്ന് അദ്ദേഹം പറഞ്ഞു. അത് സത്യമാണത്.
ഞാനും അമ്മയും കൂടിയായിരിക്കും ഷൂട്ടിന് പോകുക. തിരിച്ച് വരുമ്പോള്‍ ഒരുപാട് കഥകള്‍ കേട്ടായിരിക്കും അച്ഛന്‍ ഇരിക്കുന്നത്. എന്നോട് പറയില്ല. അമ്മയോട് പറയും. ഇങ്ങനെയാെക്കെയാണ് പുതിയ സ്റ്റോറികള്‍ എന്ന് അമ്മ പറയുമ്പോള്‍ എങ്ങനെയാണ് ആള്‍ക്കാര്‍ക്ക് ഇങ്ങനെ പറയാന്‍ പറ്റുക എന്ന് ആലോചിച്ചിട്ടുണ്ട്. ഇവിടെ നിന്ന് വീട് മാറി പോയാലോ എന്ന് ചോദിച്ചിട്ടുണ്ടെന്നും അനുശ്രീ പറയുന്നു. അച്ഛന് പക്ഷെ നാട്ടില്‍ നിന്നും പോകാന്‍ ഇഷ്ടമല്ല. ഒരിക്കല്‍ ഇന്റര്‍വ്യൂവിന് ഷൂട്ട് ചെയ്യാന്‍ വന്നപ്പോള്‍ അച്ഛന്‍ അവര്‍ ഇങ്ങനെ പറഞ്ഞു എന്നെല്ലാം പറഞ്ഞ് കരഞ്ഞു. എന്റെ അച്ഛന്‍ ഇത്രയും കേട്ടിരുന്നോ എന്ന് വിചാരിച്ചു. പക്ഷെ ഇപ്പോള്‍ അച്ഛന് അഭിമാനമാണെന്നും അനുശ്രീ പറയുന്നു.