യഥാസ്ഥാനത്ത് നിര്‍മ്മിക്കുന്ന കിണറില്‍നിന്നും ശുദ്ധജലത്തിന്റെ ലഭ്യത ഉണ്ടാകുന്നത് ഗൃഹവാസികള്‍ക്ക് ശുഭകരവും ഐശ്വര്യദായകവുമായി കാണുന്നു. എന്നാല്‍ അസ്ഥാനത്ത് നിര്‍മ്മിക്കുന്ന കിണറുകള്‍ വിപരീതഫലം നല്‍കുന്നതാണ്.
അനിഷ്ടസ്ഥാനം: തെക്ക്ഭാഗത്ത് കിണര്‍ ദോഷസ്ഥാനമാണ്. ബൃഹത്സംഹിതയില്‍ വരാഹമിഹിരന്‍ പറയുന്നു വീട്ടിലുള്ളവര്‍ തമ്മില്‍ കലഹമുണ്ടാകുമെന്നും, മറ്റൊരാചാര്യന്‍ പറയുന്നത് ദൗര്‍ഭാഗ്യങ്ങളും, കളത്രദുഃഖവും, രോഗങ്ങളും, വിവാഹബന്ധം അലങ്കോലമെന്നും, ധനനഷ്ടമെന്നും പറയുന്നു. മൂല്യചുതി, കുടുംബത്തില്‍ ദുരന്തമെന്നും, സ്ത്രീകള്‍ വീടുവിട്ടിറങ്ങുമെന്നും കുട്ടികള്‍ക്ക് നാശമെന്നും, വടക്കുപടിഞ്ഞാറ് സ്ത്രീകള്‍ക്ക് അസുഖങ്ങളും ചിലവും ഉണ്ടാകും.
ജലസംഭരണിയുടെ സ്ഥാനം: വടക്കുകിഴക്ക് സംഭരണി വന്നാല്‍ സാമ്പത്തിക ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതാണ്. കിഴക്കിനും ബാധകമാണ്. തെക്കുകിഴക്ക് കടുത്ത സാമ്പത്തികപ്രതിസന്ധിയും അപകടങ്ങളും, വ്യവഹാരങ്ങളും, തെക്ക് മുകളില്‍ പറഞ്ഞത് ബാധകം. തെക്കുപടിഞ്ഞാറ് സാമ്പത്തിക ആരോഗ്യസ്ഥിതി മെച്ചപ്പെടും. പടിഞ്ഞാറാണ് ഉത്തമം. ഇതാണ് സ്ഥാനവും. വടക്കുപടിഞ്ഞാറ് നല്ലതല്ല. ജലം പെട്ടെന്ന് തീരുകയും ഈര്‍പ്പം പിടിക്കുകയും ചെയ്യും.
വടക്ക് കിഴക്കിനും കിഴക്കിനും പറഞ്ഞ ഫലം. കിടപ്പുമുറിയുടെ നേരെ മുകളിലും സംഭരണി പാടില്ല. കേരളത്തില്‍ സര്‍വ്വത്ര വെള്ളമാണെങ്കിലും ഉദ്ദേശം 3 ശതമാനം മാത്രമെ ശുദ്ധജലമായി കാണുന്നുള്ളു. ഭൂമി കോണ്‍ക്രീറ്റ് ചെയ്തും അലക്ഷ്യമായി മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞും വെള്ളം ഭൂമിയില്‍ താഴാനനുവദിക്കില്ലെന്ന് ദൃഢപ്രതിജ്ഞയെടുത്ത നമ്മള്‍ നമ്മുടെ ഭാവി തലമുറയും പ്രകൃതിയെയും വെല്ലുവിളിക്കുന്നു.
ചില നിര്‍ദ്ദേശങ്ങള്‍:-
1. ഒരു ഭവനത്തില്‍ 2 കിണര്‍ പാടില്ല.
2. കിഴക്കോട്ടു തിരിഞ്ഞ് വെള്ളം കോരണം. തുടിച്ചു കോരണം.
3. കിണറ്റില്‍ ചിരട്ടക്കരി കിഴികെട്ടിയിടുന്നത് ജലശുദ്ധീകരണത്തിന് നന്ന്. കിണറിന്റെ അടിത്തട്ടില്‍ നെല്ലി പലക നിരത്തിയാല്‍ ശുദ്ധജലം ലഭിക്കുകയും രുചികരവുമായിരിക്കും. രോഗനിര്‍മ്മാര്‍ജ്ജനത്തിനും നന്ന്. പച്ച കശുവണ്ടി ചതച്ചിട്ടാല്‍ ജലശുദ്ധി ലഭിക്കും.
4. തീ കത്തിച്ചിട്ട ശേഷമെ കിണറ്റിലിറങ്ങാവൂ. പ്രാണവായു പരീക്ഷണം.
5. കുട്ടികളെ എടുത്ത് കിണര്‍ കാണിക്കരുത്. വീടിന്റെ നിഴല്‍ കിണറ്റില്‍ വീഴരുത്.
തെക്കോട്ട് വെള്ളമൊഴുക്ക് പാടില്ല. അന്യന്റെ പുരയിടത്തില്‍ നിന്നും അനുവാദമില്ലാതെ ഒരു സാധനവും എടുക്കരുത്. അവരുടെ പാപമാണ് നമ്മള്‍ കൊണ്ടുവരുന്നത്. പൈപ്പില്‍ നിന്നും വെള്ളം ചോര്‍ന്നു പോയാല്‍ ധനച്ചോര്‍ച്ചയുണ്ടാകും. അതിനാല്‍ ചോര്‍ച്ചയുള്ള പൈപ്പുടന്‍ മാറ്റുക. അടുക്കളയുടെ തെക്കുകിഴക്കെ കോണില്‍ സിങ്ക് വയ്ക്കരുത്. കിടപ്പുമുറിയില്‍ ജലവും ജലചിത്രങ്ങളും വയ്ക്കരുത്. വാതിലിനു നേരെ ജലം ഒഴുകുന്ന ചിത്രവും വയ്ക്കരുത്. കിഴക്കോട്ട് തിരിഞ്ഞ് കുളിക്കണം