Latest News

വീട്ടിലെ കിടപ്പുമുറി എവിടെ വേണം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

Malayalilife
വീട്ടിലെ കിടപ്പുമുറി എവിടെ വേണം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

സാധാരണയായി വേദികളിൽ ഏറെ പ്രാധാന്യം നൽകുന്ന ഒരു ഇടമാണ് കിടപ്പ് മുറി. നിരവധി മാർഗ്ഗങ്ങളിലൂടെ മുറികൾ നാം അലങ്കരിക്കാൻ നോക്കുമ്പോൾ അതിന്റെ സ്ഥാനവും എല്ലാം തന്നെ ശ്രദ്ധിക്കേടാണതുമാണ്.  മാസ്റ്റര്‍ ബെഡ്‌റൂം എന്നാണ് ഇപ്പോൾ കിടപ്പുമുറിയെ  അറിയപ്പെടുന്നത്.  രണ്ട് മാസ്റ്റര്‍ ബെഡ് റൂം വരെ ചില വീടുകളില്‍ സ്ഥലസൗകര്യമനുസരിച്ചും ആവശ്യമനുസരിച്ചും കാണാന്‍ കഴിയും.  അവിടുത്തെ സൗകര്യങ്ങളും കിടപ്പുമുറിയുടെ വലുപ്പം അനുസരിച്ച്‌ വേണം തീരുമാനിക്കാന്‍.

 പ്രധാന കിടപ്പുമുറിക്ക് കന്നിമൂല അഥവാ തെക്ക് പ‌ടിഞ്ഞാറ് മൂലയാണ് അനുയോജ്യം.  കട്ടിലിന്റെ സ്ഥാനം വരേണ്ടത് തെക്ക് അല്ലെങ്കില്‍ കിഴക്ക് ദിക്കിലേക്ക് തല വയ്ക്കുന്ന രീതിയില്‍ വേണം.  മാസ്റ്റര്‍ ബെ‌ഡ്‌റൂമിന് റൊമാന്റിക് നിറങ്ങളാണ് അനുയോജ്യം. ഇരുണ്ട നിറങ്ങള്‍ ഒരിക്കലും തിരഞ്ഞെടുക്കരുത്. ബെഡ് സ്പ്രെഡോ കര്‍ട്ടനോ മറ്റെന്തെങ്കിലും അഥവാ അങ്ങനെ വേണമെന്നുണ്ടെങ്കില്‍  ആക്സസറീസോ വഴി ഇരുണ്ട തീമിലേക്കെത്താം. ബെഡ് ഷീറ്റുകള്‍ തിരഞ്ഞെടുക്കുമ്ബോഴും കിടപ്പുമുറിയുടെ കളര്‍ തീമിനും ആംബിയന്‍സിനും പ്രാധാന്യം നല്‍കുക.

ലൈറ്റിംഗിനും കിടപ്പുമുറി മനോഹരമാക്കാന്‍  പ്രാധാന്യമുണ്ട്. ഫോള്‍സ് സീലിംഗ് ചെയ്ത് കിടപ്പുമുറി ഗംഭീരമാക്കാം. ലൈറ്റുകളുടെ ക്രമീകരണം പ്രകാശം കണ്ണില്‍ വീഴാത്ത രീതിയില്‍ വേണം. ബ്ലൈന്‍ഡാണ് കിടപ്പുമുറിക്ക് സ്വകാര്യത ഉറപ്പുവരുത്തുന്നതിന്  കൂടുതല്‍ അനുയോജ്യം. കര്‍ട്ടനാണെങ്കില്‍ കട്ടി കൂടിയതും കുറഞ്ഞതുമായവ രണ്ടു പാളികളായി ഇടാം.

Read more topics: # vasthu for master bedroom
vasthu for master bedroom

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES