ഉറുമ്പ് ശല്യം ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

Malayalilife
topbanner
ഉറുമ്പ് ശല്യം ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

ല്ലാവീടുകളിലെയും മുഖ്യ പ്രശ്‌നമാണ് ഉറുമ്പ്. ഉറുമ്പിനെ തുരത്താനാന്‍ വീര്യം കൂടിയതും കുറഞ്ഞതുമായ നിരവധി കീടനാശിനികള്‍ ഇന്ന് ലഭ്യമാണ് എന്നാല്‍ ഇതൊക്കെ ഉറുമ്പിനെ കൊല്ലുന്നതു പോലെ മനുഷ്യനും അപകടകാരിയാണ്. ഉറുമ്പിനെ തുരത്താന്‍ വീട്ടില്‍ തന്നെ ചില പൊടിക്കൈകളുണ്ട്.

കറുവാപ്പട്ടപ്പൊടി 

കറുവാപ്പട്ടയുടെ പൊടി ഉറുമ്പുകളെ തുരത്താന്‍ മികച്ചൊരു ഉപാധിയാണ്. കറുവാപ്പട്ടയുടെ പൊടി വാതിലിനും ജനലിനും അടുത്ത് ഉറുമ്പുകള്‍ വീടിന് അകത്തേക്ക് വരുന്ന വഴിയില്‍ വിതറുക.  അതുമല്ലെങ്കില്‍ കറുവാപ്പട്ടയുടെ എസന്‍സ് ചെറിയ കോട്ടണ്‍ തുണികഷ്ണങ്ങളിലാക്കി ഉറുമ്പ് വീട്ടിലേക്ക് വരുന്ന ഭാഗങ്ങളില്‍ വയ്ക്കുക. 

നാരങ്ങാ നീര്

നാരങ്ങയുടെ നീരില്‍ അടങ്ങിയിരിക്കുന്ന സിട്രിക്ക് ആസിഡ് ഉറുമ്പുകളുടെ സാന്നിധ്യം അകറ്റുന്ന ഘടകമാണ്.  നാരങ്ങാ നീരം വെള്ളവും ചേര്‍ന്ന മിശ്രിതം ഉറുമ്പ് വരുന്ന ഭാഗത്ത് സ്പ്രേ ചെയ്യാവുന്നതാണ്. 

 മുളക് 

മുളക് തരിയായി പൊടിച്ചത് ഉപയോഗിച്ചും ഉറുമ്പിനെ ഫലപ്രദമായി അകറ്റാവുന്നതാണ്. ഭക്ഷണത്തിന്റെ സാനിധ്യം തിരിച്ചറിയാനായി ഉറുമ്പുകള്‍ക്ക് സഹായകമാകുന്ന കെമിക്കല്‍ സിഗ്‌നലുകളെ മുളകിന്റെ സാനിധ്യം ഇല്ലാതാക്കുന്നു. 

 കര്‍പ്പൂര തുളസി

ഉറുമ്പുകളെ അകറ്റാനുള്ള മറ്റൊരു ഫലപ്രദമാര്‍ഗം ആണ് കര്‍പ്പൂര തുളസി.  കര്‍പ്പൂര തുളസിയുടെ രൂക്ഷ ഗന്ധം ഉറുമ്പുകളെ അകറ്റുന്നു. കര്‍പ്പൂര തുളസിയുടെ നീരെടുത്ത് ഉറുമ്പ് വരുന്ന ഇടങ്ങളില്‍ സ്പ്രേ ചെയ്തു നല്‍കിയാല്‍ ഉറുമ്പുകള്‍ പമ്പകടക്കും.

വിനാഗിരി

വിനാഗിരിയും ഉറുമ്പുകള്‍ക്കെതിരെ ഫലപ്രദമായി ഉപയോഗിക്കാവുന്ന മറ്റൊരു ഉപാധിയാണ്. വിനാഗിരിയുടെ സാന്നിധ്യം  ഭക്ഷണ പദാര്‍ത്ഥങ്ങളിലേക്ക് ഉറുമ്പുകളെത്തുന്നത് തടയുന്നു. വിനാഗിരി വെള്ളത്തില്‍ ചേര്‍ത്ത് നേര്‍പ്പിച്ചത് ഉപയോഗിച്ച് അടുക്കള ഉള്‍പ്പെടെ ഉറുമ്പുകള്‍ വരാനിടയുള്ള ഭാഗങ്ങള്‍ തുടയ്ക്കാം. 

Read more topics: # things to avoid ant in home
things to avoid ant in home

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES