Latest News

പുത്തന്‍ വീട് വെക്കുമ്പോള്‍ പൂജാമുറി എവിടെ വേണം?

Malayalilife
  പുത്തന്‍ വീട് വെക്കുമ്പോള്‍ പൂജാമുറി എവിടെ വേണം?

പൂജാമുറി  വളരെ പ്രാധാന്യമുള്ള ഒരിടമാണ്. വാസ്തു പ്രകാരം വടക്ക്-കിഴക്കായാണ് പൂജാമുറി വരേണ്ടത്. കിഴക്കും വടക്കും പൂജാമുറിക്ക് പറ്റിയ സ്ഥാനങ്ങള്‍ തന്നെ. എന്നാല്‍ പൂജാമുറി ഒരു കാരണവശാലും തെക്ക്-കിഴക്ക് ദിക്കില്‍ വരാന്‍ പാടില്ല.അടുക്കളയുടെ തൊട്ടടുത്തായോ, ബെഡ് റൂമിലോ, ബാത്ത് റൂമിന്നടുത്തായോ  പൂജാമുറി പണിയരുത്.സ്ഥലം ലാഭിക്കുന്നതിനായി കോണിപ്പടിക്ക് കീഴെ പൂജാമുറി പണിയുന്നവര്‍ ഉണ്ട്. ഇത് തെറ്റായ ഒരു പ്രവണതയാണ്. ഒരിക്കലും അങ്ങനെ ചെയ്യാന്‍ പാടില്ല.

പൂജാമുറിയുടെ മേല്‍ക്കൂര പിരമിഡ് ആകൃതിയില്‍ ആയിരിക്കുന്നതാണ് നല്ലത്. ഇങ്ങനെ ചെയ്താല്‍ മുറിയില്‍ പോസിറ്റീവ് എനര്‍ജി ഉണ്ടാവും എന്നാണ് വാസ്തു ശാസ്ത്രം പറയുന്നത്. പൂജാമുറിയുടെ വാതിലുകള്‍ കിഴക്കോട്ടോ വടക്കോട്ടോ തുറക്കുന്നത് ആവണം. നല്ല മരം കൊണ്ട് പണിത രണ്ടു പാളിയുള്ള വാതിലുകള്‍ ആവുന്നതാണ് നല്ലത്.പൂജാമുറിയുടെ ചുവരില്‍ കടും നിറങ്ങള്‍ ഒഴിവാക്കി വെള്ള, നീല തുടങ്ങിയ നിറങ്ങള്‍ ഉപയോഗിക്കുക. വിഗ്രഹങ്ങള്‍, പ്രതിമകള്‍ ഇവ ഒഴിവാക്കുക. പൂജാമുറി വൃത്തിയായി സൂക്ഷിക്കുക.

വിഗ്രഹങ്ങള്‍ വെക്കുകയാണെങ്കില്‍ അവയുടെ ഉയരം ഒരിക്കലും 18 ശിരവ ല്‍ കൂടരുത്. വിഗ്രഹങ്ങള്‍ ഒരിക്കലും തറയില്‍ വെക്കരുത്. പ്രാര്‍ഥിക്കുന്ന ആളിന്റെ ചെസ്റ്റ് ലെവലില്‍ വിഗ്രഹങ്ങളുടെ കാല്പാദം വരുന്ന വിധത്തിലാണ് വിഗ്രഹങ്ങള്‍ വെക്കേണ്ടത്. പൊട്ടിയ വിഗ്രഹങ്ങള്‍ പൂജാമുറിയില്‍ വെക്കാന്‍ പാടില്ല. അത് പോലെ മരിച്ചു പോയവരുടെ ഫോട്ടോകള്‍ പൂജാമുറിയില്‍ വെക്കരുത്.ചുവരില്‍ നിന്ന് ഒരിഞ്ചു മാറി വേണം വിഗ്രഹങ്ങള്‍ വെക്കാന്‍. ഒരു വിഗ്രഹത്തിന് അഭിമുഖമായി മറ്റു വിഗ്രഹങ്ങള്‍ വെക്കരുത്. ഗണേശ വിഗ്രഹം വെക്കേണ്ടത് വടക്ക് ദിക്കില്‍ തെക്ക് മുഖം വരുന്ന വിധം വേണം സ്ഥാപിക്കാന്‍. മഹാ വിഷ്ണുവിന്റെ വിഗ്രഹം കിഴക്ക് വശത്ത്, പടിഞ്ഞാറ് മുഖം വരുന്ന രീതിയില്‍ വെക്കണം.

pooja-room-in-home-at the time of- house building

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES