ടെറസ് കൃഷിയില്‍ പച്ചക്കറികള്‍ക്ക് പന്തല്‍ ഇടുന്ന വിധം

Malayalilife
ടെറസ് കൃഷിയില്‍ പച്ചക്കറികള്‍ക്ക് പന്തല്‍ ഇടുന്ന വിധം

പാവല്‍, പയര്‍, പടവലം , കോവല്‍ എന്നിവയ്ക്കാണ് സാദാരണയായി പന്തല്‍ ആവശ്യമുള്ളത്. വലിയ ബുദ്ധിമുട്ടില്ലാതെ നമുക്ക് ടെറസില്‍ പച്ചക്കറികള്‍ പടര്‍ന്നു കയറാന്‍ പന്തലുകള്‍ ഇട്ടു കൊടുക്കാം. മണ്ണില്‍ കൃഷി ചെയ്യുമ്പോള്‍ മണ്ണ് മാന്തി കാലുകള്‍ (കമ്പുകള്‍) നാട്ടാന്‍ സാധിക്കും, പക്ഷെ ടെറസില്‍ അത് സാധിക്കില്ലല്ലോ. ഇവിടെ കൊടുത്തിരിക്കുന്ന ചിത്രം ശ്രദ്ധിക്കുക, 3 അടി വരെ നീളമുള്ള 1 മുതല്‍ 2 ഇഞ്ച് കനമുള്ള ജി ഐ അല്ലെങ്കില്‍ പി വി സി പൈപ്പുകള്‍ ഇതിനായി ഉപയോഗിക്കാം. വെല്‍ഡിംഗ് വര്‍ക്ക്‌ഷോപ്പ് സന്ദര്‍ശിച്ചാല്‍ ഒരു പക്ഷേ അവര്‍ ഉപയോഗിച്ച് മിച്ചം വന്ന ചെറിയ പൈപ്പ് കഷണങ്ങള്‍ ലഭിച്ചേക്കാം. അല്ലെങ്കില്‍ പി വി സി പൈപ്പ് ഉപയോഗിച്ചാല്‍ മതി, അവയും ഇതേ പോലെ 3 അടി നീളത്തില്‍ എടുക്കാം.
ഇനി അവ ഇതേ പോലെ പ്ലാസ്റ്റിക്/അല്ലെങ്കില്‍ എന്തെങ്കിലും ഉപയോഗിച്ച് കോണ്‍ക്രീറ്റ് ചെയ്യാം. ഇവ സെറ്റ് ആയ ശേഷം ഉപയോഗിക്കാം, ചിത്രത്തില്‍ കാണുന്ന പോലെ അവയില്‍ കമ്പുകള്‍ കയറ്റി പന്തല്‍ കാലുകള്‍ ആക്കാം. ഇത്തരം 4-6 യൂണിട്ടുകള്‍ ഉണ്ടാക്കി ഈസി ആയി പന്തല്‍ കാലുകള്‍ ഉണ്ടാക്കാം. ഇനി ചെറിയ കയറുകള്‍ ഉപയോഗിച്ച് പരസ്പരം ബന്ധിപ്പിച്ചു ചെടികള്‍ പടര്‍ന്നു കയറാന്‍ സൗകര്യം ഉണ്ടാക്കി കൊടുക്കാം.
ഞാന്‍ ചെയ്യുന്ന  രീതി ഇതാണ്.... ടെറസുകാര്‍ക്കു ഇനി ബുദ്ധിമുട്ടില്ലാതെ  പന്തലൊരുക്കാമല്ലോ 

Read more topics: # organic farming in terrace
organic farming in terrace

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES