ലിവിംഗ് റൂമിന്റെ രൂപകല്‍പ്പന നല്ല പ്രാധാന്യമര്‍ഹിക്കുന്ന ഒരു കാര്യമാണ്. അതിനാല്‍ പലരും ലിവിംഗ് റൂം തയ്യാറാക്കുന്നതിന് മാത്രമായിട്ട് പോലും ഒരു ഇന്റരീയര്‍ ഡിസൈനറെ ആശ്രേയിക്കുന്നു.
ഇന്ന്, എല്ലാ വീടുകളിലും സ്വീകരണമുറി എന്നത് ഒരു ബഹുമുഖ ഇടമായി മാറിയിരിക്കുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ നമ്മളില്‍ ഭൂരിഭാഗം പേര്‍ക്കും വീടുകളില്‍ ഇരുന്ന് ജോലി ചെയ്യേണ്ടിവന്നു. ദിവസം മുഴുവനും വീടുകളില്‍ തന്നെ ചിലവഴിക്കുകയെന്നത് അല്‍പം കഠിനമാണ്. പ്രത്യേകിച്ച് മുഴുവന്‍ കുടുംബാംഗങ്ങളും പങ്കിടുന്ന ഒരിടമായ സ്വീകരണമുറി ആസ്വാദ്യകരമല്ലെങ്കില്‍ വീട് തന്നെ നമ്മള്‍ക്ക് മടുക്കും. ലിവിംഗ് റൂമിന്റെ രൂപകല്‍പ്പന (Living Room Design) നല്ല പ്രാധാന്യമര്‍ഹിക്കുന്ന ഒരു കാര്യം തന്നെയാണ്. അതുക്കൊണ്ട് തന്നെയാണ് പലരും ലിവിംഗ് റൂം തയ്യാറാക്കുന്നതിന് മാത്രമായിട്ട് പോലും ഒരു ഇന്റരീയര്‍ ഡിസൈനറെ ആശ്രേയിക്കുന്നത്.
ലിവിംഗ് റൂം ഒരു വീടിന്റെ കേന്ദ്രബിന്ദുവാണ്. നിങ്ങളുടെ വ്യക്തിഗത താല്‍പര്യങ്ങള്‍ ആ ഇടത്തെ ഒരു വീടിന്റെ ഏറ്റവും മനോഹരയിടമാക്കി മാറ്റുന്നതില്‍ വളരെയധികം സഹായിക്കും. ലിവിംഗ് റൂം തയ്യാറാക്കുമ്പോള്‍ ഏതെങ്കിലും ഒരു ട്രെന്‍ഡിന് പകരം നിങ്ങള്‍ ശരിക്കും ഇഷ്ടപ്പെടുന്ന ഒരു ഡിസൈനില്‍ ഉറച്ചുനില്‍ക്കുക. കാരണം ട്രെന്‍ഡുകള്‍ വന്നു പോകും. നിങ്ങള്‍ കുറച്ച് സമയത്തേക്ക് അല്ല, ഇവിടെ ചിലവഴിക്കാന്‍ പോകുന്നത് അതിനാല്‍ നിങ്ങള്‍ക്ക് പെട്ടെന്ന് മടുപ്പിക്കാത്ത ഡിസൈനുകള്‍ തിരഞ്ഞെടുക്കുക.
മിക്കപ്പോഴും സ്വീകരണമുറിയിലേക്കുള്ള വിവിധ ഫര്‍ണിച്ചറുകള്‍, മെറ്റീരിയലുകള്‍, തുണിത്തരങ്ങള്‍, ആക്സസറികള്‍, അലങ്കാര ഇനങ്ങള്‍ എന്നിവ തിരഞ്ഞെടുക്കുന്നതും അവ ഒരുക്കുന്നതും ഒരു വെല്ലുവിളിതന്നെയാണ്. ശരിയായ വിധത്തില്‍ സ്വീകരണമുറി സജ്ജീകരിച്ചില്ലെങ്കില്‍ വീടിന്റെ ഭംഗി തന്നെ നഷ്ടപ്പെടുത്തി കളയും. അതിനാല്‍ നിങ്ങളുടെ സ്വീകരണമുറി മനോഹരവും ആകര്‍ഷണവുമായ രീതിയില്‍ ആസൂത്രണം ചെയ്യാന്‍ സഹായിക്കുന്ന ചില ടിപ്പുകള്‍ പങ്കുവയ്ക്കുന്നു.
1. സ്വീകരണമുറിയുടെ അളവ് കൃത്യമായി എടുക്കുക.
സ്വീകരണമുറിയുടെ അളവുകള്‍ കൃത്യമായി കണക്കാക്കുക. ഓപ്പണിംഗുകളുടെ (വാതിലുകളും ജനലുകളും) ഉയരം, നിങ്ങള്‍ നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്ന ഫിക്സഡ് ഫര്‍ണിച്ചറുകളും എന്നിവ ശ്രദ്ധിക്കുക. ശരിയായ അളവുകള്‍ മനസ്സിലാക്കുകയെന്നത്, ഒരു പ്ലാന്‍ തയ്യാറാക്കുന്നതിന് മുമ്പുള്ള കാര്യക്ഷമമായ ഒരു മാര്‍ഗമാണ്. അടുത്തതായി, ഫര്‍ണിച്ചകളുടെ ലേഔട്ട് വരയ്ക്കുക. ഗൃഹോപകരണങ്ങള്‍ എളുപ്പം ഉപയോഗിക്കുന്നതും മാറ്റിയിടുന്നതും ഒക്കെ മനസ്സില്‍ വയ്ക്കുക. ഇവയുടെ വലുപ്പങ്ങള്‍ ശ്രദ്ധിക്കണം, കാരണം ഈ ഗൃഹോപകരണങ്ങള്‍ വളരെ വലുതോ വളരെ ചെറുതോ ആയി തോന്നും.
2. യോജിച്ച ഡിസൈന്‍ തിരഞ്ഞെടുക്കുക
സ്വീകരണമുറിയ്ക്ക് യോജിച്ച ഫര്‍ണിച്ചര്‍ സജ്ജീകരണങ്ങള്‍ നിര്‍ണ്ണയിക്കേണ്ടതുണ്ട്. അതിനാല്‍ നിങ്ങളുടെ മുന്‍ഗണന ആധുനികമാണോ, ഇടക്കാലത്തെയാണോ, വളരെ പഴയതാണോ, സമകാലികമാണോ, മിനിമലിസ്റ്റിക് ആണോ, എക്ലെക്റ്റിക് ആണോ എന്നതില്‍ ഒരു ധാരണയിലെത്തുക. മുറിയുടെ ശൈലി തീരുമാനിച്ചുകഴിഞ്ഞാല്‍, അതിനനുസരിച്ച് ഫര്‍ണിച്ചറുകള്‍ ചേര്‍ക്കുക. എല്ലാ ഗൃഹോപകരണങ്ങളും - സോഫ, ലോഞ്ച് കസേരകള്‍ മുതല്‍ കോഫി ടേബിള്‍, എന്‍ഡ് ടേബിളുകള്‍ക്ക് വരെ ആ ഡിസൈന്റെ സ്വാധീനം പ്രതിഫലിപ്പിക്കണം.
3 കംഫര്‍ട്ടും പ്രായോഗികതയും
ഫര്‍ണിച്ചറുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ പ്രായോഗകതയും രൂപകല്‍പ്പനയും ഒരുപോലെ നിര്‍ണായകമാണ്. ഇവയുടെ നീളവും ഉയരവും എല്ലാം മുറിയുടെ വലിപ്പം അടിസ്ഥാനമാക്കിയുള്ളതാണെന്ന് ഉറപ്പാക്കുക. ഒരു സോഫയ്ക്ക് അനുയോജ്യമായ ഉയരം അതിന്റെ ഡെപ്ത് ഒക്കെ ശ്രദ്ധിക്കമം. ആളുകള്‍ക്ക് ആശ്വാസകരമായി ഇത് ഉപയോഗിക്കാന്‍ പറ്റുന്നുണ്ടോ എന്നതും പ്രധാനമാണ്.
4 ടേബിളുകളും കണ്‍സോളുകളും പരിഗണിക്കുക
കോഫി ടേബിളുകളും കണ്‍സോളുകളും സ്വീകരണമുറിയുടെ പ്രധാന സവിശേഷതകളാണ്. ശരിയായ ആകൃതി, ഡിസൈന്‍ വിശദാംശങ്ങള്‍, മെറ്റീരിയല്‍ എന്നിവ അവ തിരഞ്ഞെടുക്കുന്നതില്‍ നിര്‍ണായകമാണ്. ഫിനിഷ് വെനീര്‍, സ്റ്റോണ്‍, നിറങ്ങളോട് കൂടിയതോ ടെക്സ്ചര്‍ ചെയ്തതോ ആകട്ടെ, റൂമിന്റെ ഡിസൈന് അനുസരിച്ചുള്ളതായിരിക്കണം.
5 ചേര്‍ച്ച
ലിവിംഗ് റൂമില്‍ ഫര്‍ണിച്ചറുകളുടെ ചേര്‍ച്ച അത്യാവശ്യമാണ്. ഉദാഹരണത്തിന്, സോഫയുടെയും കോഫി ടേബിളിന്റെയും ഉയരം അവ പരസ്പരം പൂരകമാകുന്ന തരത്തിലായിരിക്കണം അല്ലെങ്കില്‍ അസൗകര്യങ്ങള്‍ സൃഷ്ടിക്കും.
6 ഗുണനിലവാരം പരിശോധിക്കുക
ലിവിംഗ് റൂം അതിഥികളെ സല്‍ക്കരിക്കാന്‍ കൂടി ഉപയോഗിക്കുന്നയിടമാണ്. അതിനാല്‍, സ്റ്റൈലും ഡിസൈനും നഷ്ടപ്പെടാതെ ദീര്‍ഘകാലം നിലനില്‍ക്കാന്‍ ഉറപ്പുള്ളതും പ്രവര്‍ത്തനപരവുമായ ഫര്‍ണിച്ചറുകളായിരിക്കണം തിരഞ്ഞെടുക്കേണ്ടത്.
7 ഫയര്‍പ്ലേസുകളിലും എയര്‍ കണ്ടീഷനറുകളിലും ഘടകങ്ങള്‍
നിങ്ങളുടെ കാലാവസ്ഥയെ ആശ്രയിച്ച്, പ്രത്യേകിച്ച് തണുപ്പുള്ള പ്രദേശങ്ങളില്‍ നിങ്ങള്‍ക്ക് ചിലപ്പോള്‍ ഫയര്‍പ്ലേസുകള്‍ ആവശ്യമായി വന്നേക്കാം. ഏത് തരത്തിലുള്ള ഫയര്‍പ്ലേസാണ് വീടിന് ഏറ്റവും അനുയോജ്യമെന്ന് നിരീക്ഷിക്കുക. ആധുനികമോ പരമ്പരാഗതമോ ആയത് വേണോയെന്ന് നിശ്ചയിക്കുക. അതുപോലെ, എയര്‍ കണ്ടീഷനിംഗ് വയറിംഗും പൈപ്പിംഗും മറയ്ക്കുന്നതിനുള്ള കാര്യങ്ങളും ശ്രദ്ദിക്കണം. ഈ ഘടകങ്ങള്‍ എല്ലാം ഫര്‍ണിച്ചര്‍ പ്ലെയ്‌സ്‌മെന്റിന് നിര്‍ണ്ണായകമാണ്.
8. വെളിച്ച സജ്ജീകരണങ്ങള്‍
മൂഡ് ലൈറ്റിംഗും വിളക്കുകളുടെ ശരിയായ സ്ഥാനം ലിവിംഗ് റൂമിന്റെ അന്തരീക്ഷത്തെ സ്വാധീനിക്കും. മൊത്തത്തിലുള്ള ഡിസൈന്‍ ശൈലിയും ബള്‍ബുകളിലെ വെളിച്ചം ശരിയായി പതിക്കുന്നത് മുഴുവന്‍ സ്ഥലത്തെയും സജീവമാക്കാന്‍ കഴിയും. നിലവിലുള്ള ലൈറ്റ് പോയിന്റുകളും അതിഥികള്‍ക്ക് ജോലി ചെയ്യുന്നതിനും വിശ്രമിക്കുന്നതിനും മുറിയുടെ വ്യത്യസ്ത ഉപയോഗങ്ങള്‍ക്കും അനുയോജ്യമായ അന്തരീക്ഷം ഒരുക്കുന്ന തരത്തിലുള്ള കാര്യങ്ങള്‍ ഇതില്‍ ശ്രദ്ധിക്കണം. വയറിംഗുകളും മറ്റും മറയ്ക്കണം. നിങ്ങളുടെ സ്വീകരണമുറിയില്‍ ടിവിയും മീഡിയ കണ്‍സോളും ഉണ്ടെങ്കില്‍, അത് ഭിത്തിയില്‍ ഘടിപ്പിക്കേണ്ടതുണ്ടോ അതോ കണ്‍സോളില്‍ സ്ഥാപിക്കേണ്ടതുണ്ടോ എന്ന് പരിശോധിക്കുക; അതിനനുസരിച്ച് വയറിംഗ് ആസൂത്രണം ചെയ്യുക.
9. ശരിയായ ഫര്‍ണിഷിംഗ്
കര്‍ട്ടനുകള്‍, ത്രോകള്‍, റഗ്ഗുകള്‍, കുഷ്യന്‍സ് തുടങ്ങിയവ നിങ്ങളുടെ മുറിയുടെ ഡിസൈനിംഗിന്റെ ഒരു പ്രധാന ഭാഗമാണ്. ശരിയായ ടെക്സ്ചറുകളും നിറങ്ങളും തിരഞ്ഞെടുക്കുന്നത് അത്യന്താപേക്ഷിതമാണ്. സോഫയുടെയും കസേരകളുടെയും അപ്ഹോള്‍സ്റ്ററി ശ്രദ്ധിക്കണം. പരുത്തിയും ലിനനും മുതല്‍ പോളിസ്റ്റര്‍ വരെ ഉജ്ജ്വലമായ നിറങ്ങളിലും പ്രിന്റുകളിലും ടെക്സ്ചറുകളിലും വൈവിധ്യമാര്‍ന്നവ ലഭ്യമാണ്.
ഫര്‍ണിച്ചറുകളുടെ ഉദ്ദേശ്യവും ഉപയോഗവും വിലയിരുത്തുക, അതിനനുസരിച്ച് ഫാബ്രിക് ചുരുക്കുക. ഉദാഹരണത്തിന്, സോഫ അപ്ഹോള്‍സ്റ്റര്‍ ചെയ്യാന്‍ അതിലോലമായ സില്‍ക്ക് ഉപയോഗിക്കരുത്; പകരം, ലിനന്‍ പോലുള്ള ദൃഢമായ മെറ്റീരിയല്‍ തിരഞ്ഞെടുക്കുക. പകരം ഒരു കുഷ്യനില്‍ അതിലോലമായ പട്ട് ഉപയോഗിക്കാം.
10. ആംബിയന്‍സ് ഒരുക്കുക
ഒരു സ്വീകരണമുറിയുടെ മൊത്തത്തിലുള്ള ഭംഗിയ്ക്ക് ആക്സസറികളും ഒരു നിര്‍ണായക പങ്ക് വഹിക്കുന്നു. സസ്യങ്ങള്‍ പോലെയുള്ള അലങ്കാര വസ്തുക്കള്‍ പുതുമ സൃഷ്ടിക്കുകയും ശാന്തത പ്രദാനം ചെയ്യുകയും ചെയ്യുന്നു. അതുപോലെ, പെയിന്റിംഗുകള്‍, ഫോട്ടോഗ്രാഫുകള്‍, ശില്‍പങ്ങള്‍, മതില്‍ ആര്‍ട്ട് എന്നിവ റൂമിന് അതിശയകരമായ ആംബിയന്‍സ് ഒരുക്കും. ചെറു ലൈറ്റുകള്‍, മെഴുകുതിരികള്‍, സുഗന്ധ ദീപങ്ങള്‍, പൂക്കള്‍ ഇവയുടെ ശരീയ വിന്യാസം സ്വീകരണമുറിയെ ആഡംബരവും ആകര്‍ഷകവുമാക്കും.