സ്വീകരണമുറി ഒരുക്കാന്‍ വഴികളിതാ

Malayalilife
 സ്വീകരണമുറി ഒരുക്കാന്‍ വഴികളിതാ

സ്വീകരണമുറിയില്‍ ഇരുന്നാണ് നമ്മള്‍ കുടുംബത്തോടൊപ്പം മിക്കപ്പോഴും സമയം ചെലവഴിക്കുന്നത്. അതിനാല്‍ സ്വീകരണമുറി അടിപൊളി ആക്കേണ്ടത് വളരെ പ്രധാനമാണ്. വീടിന്റെ സ്വീകരണമുറി സീസണ്‍ അനുസരിച്ച് മാറ്റേണ്ടതും ആവശ്യമാണ്. അങ്ങനെ എല്ലാ സീസണിലും വീട്ടില്‍ വരുന്ന അതിഥികള്‍ക്ക് നിങ്ങളുടെ സ്വീകരണമുറിയെ പ്രശംസിക്കാന്‍ കഴിയും.

ഈ നുറുങ്ങുകള്‍ സ്വീകരിക്കുന്നതിലൂടെ സ്വീകരണമുറി സൂപ്പറാക്കാം.

ഭിത്തികളില്‍ ചേര്‍ത്ത് സോഫകളും കസേരകളും വയ്ക്കുന്നത് ഒഴിവാക്കുക. മരം കൊണ്ട് നിര്‍മ്മിച്ച ചെറിയ ടേബിള്‍ അല്ലെങ്കില്‍ കോഫി ടേബിളിന് ചുറ്റും സോഫ, കസേര ഇവ വയ്ക്കുക. ഇത് വീടിന് സുഖപ്രദമായ അന്തരീക്ഷം നല്‍കും.

നിങ്ങളുടെ വീട് വലുതാണെങ്കില്‍ മേശയ്ക്കും സോഫയ്ക്കും ഇടയില്‍ മതിയായ ഇടം നല്‍കാം.വര്‍ണ്ണാഭമായ പാഡഡ് സോഫ സെറ്റിനൊപ്പം അകത്തളത്തില്‍ ഒരു വുഡന്‍ മേശ ഉപയോഗിക്കാം. ആധുനിക ഡിസൈന്‍ സോഫകളും പരവതാനികളും ഉപയോഗിച്ച് സ്വീകരണമുറി അലങ്കരിക്കാനും കഴിയും.

മൃദുത്വവും ഊഷ്മളതയും നല്‍കാന്‍, രണ്ട്- ടോണ്‍ നിറങ്ങള്‍ കൊണ്ട് ചുവരുകള്‍ പെയിന്റ് ചെയ്യുക. ശൈത്യകാലത്ത്, ചുവപ്പ്, മഞ്ഞ, ക്രീം, ഓറഞ്ച് തുടങ്ങിയ ഊഷ്മള നിറങ്ങളാല്‍ ചുവരുകള്‍ പെയിന്റ് ചെയ്യാം. മനോഹരമായ അന്തരീക്ഷം സൂചിപ്പിക്കുന്ന വെള്ളയോ പച്ചയോ ഇടയ്ക്ക് ഉപയോഗിക്കാം.
ഇന്റീരിയര്‍ ഡെക്കറേഷനില്‍ ലൈറ്റിംഗും ഒരു പ്രധാന പങ്ക് വഹിക്കുന്നു. ശൈത്യകാലത്ത്, മുറിയിലെ ചെറിയ വിളക്കുകള്‍ വഴി സ്വീകരണമുറിയുടെ ഭംഗി വര്‍ദ്ധിപ്പിക്കാനും ഊഷ്മളത കൊണ്ടുവരാനും കഴിയും.

ലിവിംഗ് റൂമിന്റെ സീലിംഗില്‍ സീലിംഗ് ലൈറ്റുകള്‍, ഫ്‌ലോര്‍ ലാമ്പുകള്‍ അല്ലെങ്കില്‍ ടേബിള്‍ ലാമ്പുകള്‍ എന്നിവയിലൂടെ വെളിച്ചത്തിന്റെ ശരിയായ ക്രമീകരണം നടത്തി സ്വീകരണമുറിയുടെ ഭംഗി വര്‍ദ്ധിപ്പിക്കാം. ആകര്‍ഷകവും മനോഹരവുമായ മണമുള്ള മെഴുകുതിരികള്‍ അന്തരീക്ഷം സുഖകരവും മനോഹരവുമാക്കുന്നു.

കവറുകളുള്ള തലയിണകള്‍, പ്രിന്റ് ചെയ്ത തലയണകള്‍, ഇവ സോഫയില്‍ വെയ്ക്കാം. താഴെ തറയില്‍ ഫുട്ട് ബോര്‍ഡോ, ചെറിയ പരവതാനിയോ ഇടുക.കുടുംബാംഗങ്ങള്‍ക്കൊപ്പം എടുത്ത ചിത്രം സ്വീകരണമുറിയുടെ ചുമരില്‍ തൂക്കിയിടുക. ഒരു ഫോട്ടോ ഗാലറി ഉണ്ടാക്കി കോഫി ടേബിളില്‍ സൂക്ഷിക്കുകയും ചെയ്യാം.

പുസ്തകങ്ങള്‍ അലമാരയില്‍ സൂക്ഷിക്കുക. മുറിയുടെ മൂലകളില്‍ വുഡന്‍ സ്റ്റാന്‍ഡുകളോ ചെടികളോ സ്ഥാപിക്കാം അങ്ങനെ നിങ്ങളുടെ മുറി ഏറ്റവും ആകര്‍ഷകമായി കാണപ്പെടും.

 

Read more topics: # സ്വീകരണമുറി
decorate living room

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES