വീട് വെക്കുമ്പോള്‍ നല്ല ടൈല്‍ എടുക്കും എന്നാല്‍ കാണാന്‍ ഭംഗി ഉണ്ടെങ്കിലും ഇതെല്ലാം പെട്ടന്ന ചീത്തയാകുന്ന കൂട്ടത്തിലാണ്. അടുക്കളയിലെ ടൈലില്‍ പറ്റിയ അഴുക്ക് കളയാന്‍ ആണ് എപ്പോഴും നമ്മള്‍ കഷ്ടപെടുന്നത്. വെള്ള നിറത്തിലുള്ളതാണെങ്കില്‍ ഒരു രക്ഷയുമില്ല. അഴുക്ക് പോകാന്‍ കഷ്ടപ്പെടും.അടുക്കളയിലെ കൗണ്ടര്‍ ടൈലില്‍ ചെറിയ തുള്ളി സൂപ്പര്‍ ഗ്ലൂ വീണെന്നിരിക്കട്ടെ.നെയില്‍ പോളിഷ് ഇട്ട് തുടച്ചാലും അത് മാറുകയില്ല.
സൂപ്പര്‍ ഗ്ലൂ യഥാര്‍ത്ഥത്തില്‍ പ്ലാസ്റ്റിക്കിന്റെ ഒരു രൂപമാണ്.പാലസ്റ്റിക് ഉരുക്കി മറ്റു ഘടകങ്ങള്‍ കൂടി ചേര്‍ത്തതാണ് അത്.ഈ ജോലി എളുപ്പമാക്കാന്‍ ആസെറ്റോണ്‍ ആണ് മികച്ചത്.പെയിന്റ് കടകളില്‍ നിന്നും അസെറ്റോണ്‍ വാങ്ങാന്‍ കിട്ടും .ഇത് നെയില്‍ പോളിഷിനേക്കാള്‍ കൂടുതല്‍ ഫലപ്രദമാണ്.
നാരങ്ങനീരും പരീക്ഷിക്കുന്നവരുണ്ട്.എന്നാല്‍ അത് അത്ര വിജയകരമല്ല. പലപ്പോഴും കറകള്‍ മുഴുവനായി പോകില്ല. ദീര്‍ഘ കാലമായി നില്‍ക്കുന്ന ചെളികളാണെങ്കില്‍ ഒരിക്കലും തൂത്താല്‍ പോകില്ല. എന്ത് പരീക്ഷിച്ചിട്ടും കാര്യമില്ല. ടൈലില്‍ കറ കളയുന്ന ആസിഡുകള്‍ ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യമാണ്. അത്തരത്തിലുള്ള ഒന്ന് വാങ്ങി ഉപയോഗിക്കുന്നത് നല്ലതായിരിക്കും.