അടുക്കും ചിട്ടയും ഉള്ളൊരു വീട് എന്ന് പറയുന്നത് അവിടുത്തെ ആളുകളുടെ മനോനിലയെ ആണ് സൂചിപ്പിക്കുന്നത്. എന്നാൽ ആ വീട് വളരെ മനോഹരമായി വൃത്തിയായി സൂക്ഷിച്ചാൽ അവിടെ പോസറ്റീവ് എനർജി ആണ് ഉണ്ടാകുക. എന്നാൽ ഇതിനെല്ലാം വിപരീതമാണെങ്കിൽ പിന്നെ പറയേണ്ട കാര്യമില്ല . അവിടം നെഗറ്റീവ് എനർജി ആണ് അനുഭവപ്പെടുക. അവിടെ കഴിയുന്നവരുടെ മനസും അങ്ങനെ ആകുമെന്നാണ് പറയപ്പെടാറുള്ളത്. എന്നാൽ ഇതിന് സമാനമായിരിക്കും നിങ്ങളുടെ ഓഫിസ് ക്യൂബിക്കിളിന്റെ കാര്യത്തിലും സംഭവിക്കുക. നിങ്ങളുടെ മൊത്തത്തിലുള്ള മികവിനെയാണ് വൃത്തിയോടെ സൂക്ഷിക്കുന്നതിൽ കാണിക്കുന്നത്. ങ്ങളുടെ ക്യൂബിക്കിള്‍ വൃത്തിയാക്കുക എന്നത് ഓഫിസ് ബോയിയുടെയോ ഹൗസ് കീപ്പിംഗ് സ്റ്റാഫിന്റെയോ മാത്രം പണിയല്ല. അതിനായി ചില കാര്യങ്ങൾ നിങ്ങൾക്കും ചെയ്യാവുന്നതാണ്.
ആദ്യമേ തന്നെ പേപ്പറുകളും ഫയലുകളും വാരിവലിച്ചു ഇടാതെ അവ എല്ലാം തന്നെ നന്നായി അടുക്കി വയ്ക്കാവുന്നതാണ്. എന്നാൽ ഫയലുകള്‍ എടുക്കേണ്ട രീതിയില്‍ വേണം ക്രമീകരിക്കേണ്ടത്. ഇതിലൂടെ മൊത്തമായി ഫയലുകൾ വലിച്ചെടുക്കുന്നത് ഒഴിവാക്കാം.
നിങ്ങളുടെ ക്യൂബിക്കിള്‍ ഭംഗിയുള്ള ടേബിള്‍ ലാമ്പ്, ഫോട്ടോകള്‍, ഇന്‍ഡോര്‍ പ്ലാന്റ്റുകള്‍ എന്നിവ കൊണ്ട് അലങ്കരിക്കാവുന്നതാണ്. പേന, പെന്‍സില്‍ എന്നിവ ചെറിയൊരു പെന്‍സ്റ്റാന്റ് ഉണ്ടെങ്കില്‍ അതിൽ ഇട്ട് സൂക്ഷിക്കാവുന്നതാണ്.
ഭിത്തിയില്‍ നിങ്ങള്‍ക്ക് പ്രചോദനം നല്‍കുന്ന ചിത്രങ്ങള്‍, വരികള്‍ എന്നിവ കോപ്പി എടുത്ത് ഒട്ടിച്ച് വയ്ക്കാം. അതോടൊപ്പം അടിക്കടി നിങ്ങളുടെ ക്യൂബിക്കിളിലെ പൊടി ഒരു ചെറിയ തുണിയോ മറ്റോ സൂക്ഷിച്ച് വാവിടെ വൈകുന്നതിലൂടെ തുടച്ച് എടുക്കാവുന്നതാണ്.