Latest News

വീട്ടില്‍ അക്വേറിയം സ്ഥാപിക്കുമ്പോള്‍

Malayalilife
  വീട്ടില്‍ അക്വേറിയം സ്ഥാപിക്കുമ്പോള്‍

ചൈനീസ് വാസ്തുശാസ്ത്രമായ ഫെങ്ങ് ഷൂയി പ്രകാരം വീട്ടില്‍ അക്വേറിയം വയ്ക്കുന്നത് സമ്പത്തും ഐശ്വര്യവും കൊണ്ടുവരും. മത്സ്യത്തെ ഭാഗ്യത്തിന്റെ പ്രതീകമായാണ് ഫെങ്ങ് ഷൂയി കണക്കാക്കുന്നത്. ചൈനീസ് ഭാഷയില്‍ മത്സ്യത്തെ സൂചിപ്പിക്കുന്ന പദം 'സമൃദ്ധി' എന്നര്‍ത്ഥമുള്ള 'യു' ആണ്.

ദീര്‍ഘവൃത്താകൃതിയിലുള്ളതോ വൃത്താകൃതിയില്‍ ഉള്ളതോ ഭരണിയുടെ ആകൃതിയില്‍ ഉള്ളതോ ആയ അക്വേറിയം ആണ് ഏറ്റവും നല്ലത്. അക്വേറിയതിനകത്തു വായു ഉണ്ടാക്കുന്ന കൃത്രിമ യന്ത്രം ഘടിപ്പിക്കുന്നത് നല്ലതാണ്.അക്വേറിയത്തിലെ മത്സ്യങ്ങളുടെ എണ്ണം 1,4,6,9 ഇവയില്‍ ഒന്നാകുന്നതാണ് നല്ലത്. ഇവയില്‍ ഏറ്റവും നല്ലത് 9 മത്സ്യങ്ങള്‍  ഉണ്ടാവുന്നത് ആണത്രേ. 8 സ്വര്‍ണ മത്സ്യങ്ങളും ഒരു കറുത്ത മത്സ്യവും.

വീട്ടില്‍ സ്വീകരണ മുറിയിലോ, പ്രവേശന കവാടത്തിന് അരികിലോ ആണ് അക്വേറിയം വെക്കേണ്ടത്. ഫെങ്ങ് ഷൂയി പ്രകാരം ബെഡ് റൂമിലോ, പഠന മുറിയിലോ, അടുക്കളയിലോ അക്വേറിയം വയ്ക്കാന്‍ പാടില്ല.

Read more topics: # how-to-make-aquarium at-home
how-to-make-aquarium at-home

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES