Latest News

വീടുവെക്കുമ്പോള്‍ കൂടിച്ചേരാനും സന്തോഷം പങ്കുവെയ്ക്കാനുമൊരിടം കണ്ടെത്താം

ദിപിന്‍ മാനന്തവാടി
 വീടുവെക്കുമ്പോള്‍ കൂടിച്ചേരാനും സന്തോഷം പങ്കുവെയ്ക്കാനുമൊരിടം കണ്ടെത്താം

കൂടിച്ചേരാനും സന്തോഷം പങ്കുവയ്ക്കാനുമൊരിടം വീട് വെക്കുമ്പോള്‍ എല്ലാവരും ഇങ്ങനെ ഒരു സ്ഥലം വേണം എന്ന് തീരുമാനിക്കുന്നു. ഇന്ന് ഇതൊരു ട്രെന്‍ഡിയാിമാറിയിട്ടുണ്ട്. വീടിന്റെ ഡിസൈനില്‍ ഒരു 'എന്റര്‍ടെയ്ന്‍മെന്റ് സോണ്‍' എന്ന നിലയിലാണ് പാര്‍ട്ടി സ്പേസ് അഥവാ ഗെറ്റ്ടുഗതര്‍ സ്പേസ് ഒരുക്കുന്നത്. റൂഫ്ടോപ്പാണ് പ്രധാനമായും പാര്‍ട്ടി സ്പേസായി മാറ്റിയെടുക്കുന്നത്. പലപ്പോഴും ഉപകാരമില്ലാതെ ഒഴിവാക്കിയിടുന്ന റൂഫ്ടോപ്പുകളെ ഫങ്ങ്ഷണല്‍ സ്പേസാക്കി മാറ്റിയാണ് പാര്‍ട്ടികള്‍ ഒരുക്കുന്നത്. നാലോ അഞ്ചോ സെന്റില്‍ വീട് വെക്കുമ്പോള്‍ കോര്‍ട്ട്യാര്‍ഡിന്റെ വിസ്തൃതി പലപ്പോഴും പരിമിതപ്പെടുത്തേണ്ടി വരും. ഇത്തരം സാഹചര്യത്തില്‍ സ്പേഷ്യസായ റൂഫ് ടോപ്പുകളാണ് ഗാതറിങ്ങ് സ്പേസ് എന്ന നിലയിലേക്ക് ഒരുക്കിയെടുക്കാന്‍ എളുപ്പം. സ്വകാര്യത കൂടി പരിഗണിക്കുമ്പോള്‍ പാര്‍ട്ടി സ്പേയ്സാക്കാന്‍ കൂടുതല്‍ അനുയോജ്യമായ ഇടം കൂടിയാണ് ഇത്.


സ്ട്രെസ് വര്‍ക്ക് ചെയ്ത് മേല്‍ക്കൂരയിട്ടോ ഓപ്പണാക്കി നിലനിര്‍ത്തിയോ റൂഫ്ടോപ്പില്‍ പാര്‍ട്ടി സ്പേസ് ഒരുക്കാം. ഗാതറിങ്ങ് സ്പേസിന്റെ ആംപിയന്‍സ് റൂഫ്ടോപ്പിന് സൃഷ്ടിച്ചെടുക്കുകയെന്നതാണ് ഈയൊരു ഇടമൊരുക്കുമ്പോള്‍ ഏറ്റവും ശ്രദ്ധിക്കേണ്ടത്. ശാന്തതയും സന്തോഷവും പകരേണ്ട ഇടമെന്ന നിലയില്‍ ഗാര്‍ഡനിംഗും ലാന്‍ഡ്സ്‌കേപ്പിങ്ങുമാണ് ഇവിടെ ഹൈലൈറ്റായി വരേണ്ടത്. റൂഫ്ടോപ്പിന്റെ തറയില്‍ പുല്‍ത്തകിടി ഒരുക്കി ലാന്‍ഡ്സ്‌കേപ്പിനെ ഹരിതാഭമാക്കാം. റൂഫ്ടോപ്പായതിനാല്‍ തന്നെ സ്വാഭാവിക പുല്‍ത്തകിടിയൊരുക്കി പരിരക്ഷിക്കുകയെന്നത് പലപ്പോഴും ശ്രമകരമാണ്. അതിനാല്‍ തന്നെ വിപണിയില്‍ ലഭ്യമായിരിക്കുന്ന ആര്‍ട്ടിഫിഷല്‍ ഗ്രാസ് റൂഫ്ടോപ്പില്‍ ഉപയോഗിക്കുന്നതാണ് ഇപ്പോള്‍ ട്രെന്‍ഡ്. മെയിന്റന്‍സ് കുറവാണെന്നതാണ് ആര്‍ട്ടിഫിഷല്‍ ഗ്രാസിനെ കൂടുതല്‍ സ്വീകാര്യമാക്കുന്നത്. ദീര്‍ഘകാലം ഈടുനില്‍ക്കുമെന്നതും ആര്‍ട്ടിഫിഷല്‍ ഗ്രാസിന്റെ അഡ്വാന്റേജാണ്. 


കുറച്ചു കൂടി വിശാലമായ കോര്‍ട്ട്യാര്‍ഡ് ഉള്ളവര്‍ എക്സ്റ്റീരിയറും പാര്‍ട്ടിസ്പേസാക്കി ഉപയോഗപ്പെടുത്തുന്നുണ്ട്. സ്വകാര്യത സംരക്ഷിച്ചായിരിക്കണം ഇത്തരത്തില്‍ എക്സീറ്റിരിയറില്‍ പാര്‍ട്ടി സ്പേസ് ഒരുക്കാന്‍. കൂടുതല്‍ വിസിബിളായ ഇടമെന്ന നിലയില്‍ ഇന്റീരിയറില്‍ ഒരുക്കുന്ന പാര്‍ട്ടി സ്പേസ് സ്വഭാവികമായിരിക്കുന്നതാണ് ഭംഗി. ചെടികള്‍  വച്ചുപിടിപ്പിച്ചാല്‍ ഈ ഇടത്തിന് സ്വഭാവിക കാഴ്ചാനുഭവം ഉണ്ടാകുന്നതിനൊപ്പം സ്വകാര്യത ഉറപ്പിക്കാനും സാധിക്കും. ബാര്‍ബിക്യൂ സെറ്റ് ചെയ്യാനുള്ള സൗകര്യപ്രദമായ ഇടവും മുന്‍കൂട്ടി നിശ്ചയിക്കേണ്ടതുണ്ട്. എക്സ്റ്റീരിയര്‍ ആയതിനാല്‍ തന്നെ തറയില്‍ സ്വഭാവിക ബാര്‍ബിക്യു ഒരുക്കാന്‍ സാധിക്കും. .
ഊരിമാറ്റാന്‍ സാധിക്കുന്ന മേല്‍ക്കൂരകള്‍ വിപണിയില്‍ ലഭ്യമായതിനാല്‍ തന്നെ എക്സ്റ്റീരിയര്‍ പാര്‍ട്ടി ഏരിയയ്ക്ക് ചൂടില്‍ നിന്നും മഴയില്‍ നിന്നും സംരക്ഷണം ഒരുക്കാന്‍ കൂടുതല്‍ എളുപ്പം സാധിക്കും. മടക്കിയൊതുക്കിവക്കാന്‍ സഹായിക്കുന്ന ഫര്‍ണിച്ചറുകള്‍ ഉപയോഗിക്കുന്നതും കൂടുതല്‍ സൗകര്യപ്രദമാണ്. ആളുകള്‍ കൂടുതലായി ഇടപഴകുന്ന ഇടമെന്ന നിലയില്‍ തറയില്‍ ഉപയോഗിക്കുന്ന പുല്ലിന്റെ ഗുണമേന്മയും പ്രധാനമാണ്. ടര്‍ഫുകള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ബാംഗ്ളൂര്‍ ഗ്രാസ് പാര്‍ട്ടി ഏരിയയില്‍ വിരിക്കുന്നത് ഗുണപ്രദമാണ്. മെയിന്റനന്‍സ് എളുപ്പമാക്കുന്നതിനൊപ്പം ബാംഗ്ളൂര്‍ഗ്രാസ് ഈടോടെ ദീര്‍ഘകാലം നിലനില്‍ക്കുകയും ചെയ്യും. 

how to make- party space in- our home

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES