വീട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഇടങ്ങളില്‍ ഒന്നാണ് ബെഡ്‌റൂം. അതുകൊണ്ട് തന്നെ ഇന്ന് വീട് പണിയുമ്പോള്‍ എങ്ങനെയായിരിക്കണം സ്വന്തം മുറിയെന്നുള്ളതില്‍ എല്ലാവര്‍ക്കും അഭിപ്രായങ്ങളുണ്ട്. വീട്ടിലെ ഏറ്റവും പ്രിയപ്പെട്ട ഇടത്തെ മനോഹരമായി ഒരുക്കാനുള്ള ചില വഴികളുണ്ട്.
ബെഡറൂമില്‍ അനാവശ്യമായി അധികം ഫര്‍ണിച്ചറുകള്‍ വേണ്ട. പരമാവധി ഫര്‍ണിച്ചറുകള്‍ ഒഴിവാക്കി റൂം ഒരുക്കുന്നതാണ് നല്ലത്. എന്നാല്‍ ഒഴിവാക്കാന്‍ കഴിയാത്ത ഫര്‍ണിച്ചറുകള്‍ റൂമില്‍ സ്ഥലമുണ്ടെന്ന് തോന്നിപ്പിക്കും വിധം ഒതുക്കി വേണം സെറ്റ് ചെയ്യാന്‍.
കട്ടില്‍, ഡ്രസ്സിംഗ് ടേബിള്‍, അലമാര എന്നിവ എവിടെയാണ് ഇടേണ്ടത് എന്നു ആദ്യം തന്നെ തീരുമാനിക്കാം. മാത്രമല്ല ഡ്രസിങ് ടേബിള്‍ ഇടാനുള്ള സ്ഥലം ബെഡ്റൂം പണിയുമ്പോള്‍ തന്നെ തീരുമാനിക്കണം.
അതേസമയം മുറിയില്‍ കട്ടിലിനോട് ചേര്‍ത്ത് ഡ്രസിങ്ങ് ടേബിള്‍ ഇടുന്ന രീതി മാറ്റുന്നതാണ് നല്ലത്. കാരണം ഇങ്ങനെ ചെയ്താല്‍ മേക്കപ്പ് സാധനങ്ങള്‍ വീണ് കിടക്ക വിരിപ്പിന്റെ വൃത്തി നഷ്ടമാകും. അതുകൊണ്ട തന്നെ മുറിയുടെ ഏതെങ്കിലും മൂലയില്‍ ഡ്രസിങ് ടേബിളിടുന്നതാണ് നല്ലത്.
കൂടാതെ മുറിക്ക് സൗകര്യം ഉണ്ടായിരിക്കണം കാറ്റും വായുവും കടക്കത്തക്ക രീതിയിലായിരിക്കണം റൂം എപ്പോഴും സെറ്റ് ചെയ്യാന്‍. ബെഡ്‌റൂം സെറ്റ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം എന്തെന്നാല്‍ ബെഡ്‌റൂമില്‍ പിടിപ്പിക്കുന്ന ലൈറ്റുകളാണ്. അതായത് മിക്കവരും ബെഡ്‌റൂമില്‍ പ്രകാശം കൂടിയ ലൈറ്റുകള്‍ പിടിപ്പിക്കാറുണ്ട്. ഇത് നല്ലതല്ല. പ്രകാശം അധികമില്ലാത്ത, ഷേഡുള്ള ലൈറ്റുകള്‍ പിടിപ്പിക്കാം. ആവശ്യമെങ്കില്‍ ടേബിള്‍ ലാമ്പുകള്‍ കൂടി വെയ്ക്കാം.