Latest News

ഫ്‌ലോറിംഗിനെ പറ്റി അറിയേണ്ട ചില കാര്യങ്ങള്‍

Malayalilife
 ഫ്‌ലോറിംഗിനെ പറ്റി അറിയേണ്ട ചില കാര്യങ്ങള്‍

വീടുപണിയുടെ അവസാന ഘട്ടമാണ് ഫിനിഷിംഗ്. ഏറ്റവും അധികം ചിലവു വരുന്ന ഘട്ടം കൂടിയാണിത്. ഇതില്‍ വളരെ പ്രാധാന്യം അര്‍ഹിക്കുന്നതും ചിലവുകൂടിയതുമായ വിഭാഗമണ് ഫ്‌ലോറിംഗ്. ഗുണമേന്‍മയ്ക്ക് പ്രാധാന്യം നല്‍കി വളരെ സൂക്ഷിച്ച് ചെയ്യേണ്ടതാണ് ഇത്.
മെറ്റീരിയലിന്റെ പ്രാധാന്യംപോലെതന്നെ പണിക്കാരുടെ മികവും കരുതലോടെ തിരിച്ചറിഞ്ഞു വേണം ഫ്‌ലോറിംഗ് ആരംഭിക്കാന്‍. വീടിന്റെ പ്ലാന്‍ തയ്യാറാക്കുമ്പോള്‍ തന്നെ ഫ്‌ലോറിംഗിനും പ്രാധാന്യം നല്‍കണം. ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്ന ടൈലിന് അനുസൃതമായി മുറികളുടെ വലുപ്പം തീരുമാനിക്കുകയാണെങ്കില്‍ മെറ്റീരിയല്‍ നഷ്ടം ഒരു പരിധിയില്‍ കവിയാതെ നോക്കാം.

ആധുനിക വീടുകളില്‍ വെട്രിഫൈഡ് ടൈലുകളാണ് താരം. ആധുനിക ഡിസൈന്‍ തീമുകള്‍ക്കനുസൃതമായി മാര്‍ബിള്‍, വുഡ്, ടൈല്‍ തുടങ്ങി പല മെറ്റീരിയലുകളും ആളുകള്‍ വീടുപണിയുമ്പോള്‍ തിരഞ്ഞെടുക്കാറുണ്ട്. ആഡംബര ഫ്‌ലോറിംഗുകളില്‍ ഡിമാന്റ് വുഡന്‍ ഫ്‌ലോറിംഗിനാണ്. വുഡന്‍ ഫ്‌ലോറിംഗില്‍ ഏറ്റവും ചിലവുകുറഞ്ഞ വിഭാഗം ഇതാണ്.ഇതിനായി ഇറക്കുമതി ചെയ്ത മെറ്റീരിയല്‍സ് വിപണിയില്‍ ലഭ്യമാണ്. ഗുണ നിലവാരമുള്ള ഫ്‌ലോറിംഗ് തിരഞ്ഞെടുക്കണം. വീടിന്റെ ഡിസൈനിംഗില്‍ വന്ന പുതു തലമുറ മാറ്റങ്ങളെ ഭംഗിയായി പ്രതിഫലിപ്പിക്കാന്‍ ആധുനിക ഫ്‌ലോറിംഗ് മെറ്റീരിയല്‍സുകള്‍ക്ക് കഴിയുന്നുണ്ട്. ഗ്രാനൈറ്റും മാര്‍ബിളും ടൈല്‍സും എല്ലാം ഇക്കാലത്തെ പുതുഡിസൈനിംഗില്‍ തിളങ്ങുന്നുണ്ട്.

വീട് ഫ്‌ലോറിംഗ് ചെയ്യുമ്പോള്‍ അറിയേണ്ട കുറച്ചു കാര്യങ്ങള്‍ ഉണ്ട്. ഏതു ടൈപ്പ് മെറ്റീരിയല്‍ ഉപയോഗിക്കണം എന്ന് തീരുമാനിക്കുന്നത് ഈ മെറ്റീരിയല്‍സിന്റെ ഗുണദോഷങ്ങളെ കുറിച്ച് മനസ്സിലാക്കിയിട്ടാവണം. ഗ്രാനൈറ്റ് ഫ്‌ലോറിംഗ് ഒരു മികച്ച ഓപ്ഷന്‍ ആണ്. ഇത് കേടുപാടുകളില്ലാതെ ദീര്‍ഘകാലം നിലനില്‍ക്കും. പെട്ടന്ന് പൊട്ടി പോവില്ല. പോളിഷ്ഡ് ആയ വലിയ സ്ലാബുകളായി കിട്ടുന്നത് കൊണ്ട് എളുപ്പം വിരിക്കാന്‍ കഴിയും. ആളുകള്‍ കൂടുതല്‍ ഉപയോഗിക്കുന്ന ഏരിയകളില്‍ ഗ്രാനൈറ്റ് ഫ്‌ലോറിംഗ് ചെയ്യുന്നതാണ് നല്ലത്.
വിട്രിഫൈഡ് ടൈലുകളെ പോലെ ഗ്രാനൈറ്റ് കറയെ പെട്ടന്ന് വലിച്ചെടുക്കില്ല. അത് കൊണ്ട് തന്നെ പെട്ടന്ന് വൃത്തിയാക്കാന്‍ സാധിക്കും. സിറ്റ്-ഔട്ട്, ലിവിംഗ് റൂം, അടുക്കള എന്നിവിടങ്ങളില്‍ വിരിക്കാം. കോണിപ്പടികളില്‍ സ്ലാബുകള്‍ ആയി വിരിക്കാം. ഭാരമുള്ള വസ്തുകള്‍ കയറ്റുമ്പോഴും ഇറക്കുമ്പോഴും തട്ടി അരിക് പൊട്ടി പോകും എന്ന പേടി വേണ്ട.

വിട്രിഫൈഡ് ടൈലുകള്‍ ഇന്ന് വളരെ ജനകീയമാണ്. താരതമ്യേന വില കുറവാണ് എന്നുള്ളതാണ് ഒരു പ്രധാന കാരണം. ഇത് പെട്ടന്ന് വിരിക്കാന്‍ പറ്റും എന്നതും വൃത്തിയാക്കാന്‍ എളുപ്പമാണ് എന്നുള്ളതും ഇതിനോടുള്ള താല്പര്യം വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍ വീടിന്റെ എല്ലാ ഏരിയയിലും ഇത് പാകുന്നത് ബുദ്ധിയല്ല. കാരണം പെട്ടന്ന് കറ പിടിക്കും എന്നത് തന്നെ. പൊട്ടലുകള്‍ ഉണ്ടാവാനും സാധ്യത കൂടുതല്‍ ആണ്.  കൂടാതെ പെട്ടന്ന് സ്‌ക്രാച് വീഴും എന്നൊരു ദോഷം കൂടി ഉണ്ട്. അത് കൊണ്ട് തന്നെ അടുക്കള പോലെ റഫ് യൂസ് ഉള്ള സ്ഥലങ്ങളില്‍ ഇത് ഉപയോഗിക്കാതിരിക്കുക. നാനോ കോട്ടിംഗ് ഉള്ള വിട്രിഫൈഡ് ടൈലുകള്‍ക്ക് ഇത്തരത്തില്‍ ഉള്ള പ്രശ്‌നങ്ങള്‍ ഇല്ലെന്നാണ് പറയുന്നത്.

how -we -select-Floring-in our house

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക